Get Updates
Get notified of breaking news, exclusive insights, and must-see stories!

അമേരിക്കയെ ഭയമില്ല.... മുട്ടുമടക്കില്ലെന്ന് ഇറാന്‍.... ചൈനയെയും റഷ്യയെയും ഒപ്പം നിര്‍ത്താന്‍ റൂഹാനി

തെഹറാന്‍: ഇറാനും അമേരിക്കയുമായുള്ള പ്രശ്‌നങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ച് വരികയാണ്. ഹസന്‍ റൂഹാനിക്കെതിരെ തുറന്ന പോരുമായി ഇറങ്ങിയ ഡൊണാള്‍ഡ് ട്രംപ് ഇപ്പോള്‍ ഉപരോധമാണ് അവര്‍ക്കെതിരെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ട്രംപിനെതിരെ പൊട്ടിത്തെറിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇറാനിയന്‍ വിദേശകാര്യ മന്ത്രി. ഉപരോധം കൊണ്ടൊന്നും ഇറാനെ ഒന്നും ചെയ്യാനാവില്ലെന്നാണ് മന്ത്രി മുഹമ്മദ് ജവാദ് സരീഫ് പറയുന്നത്. മര്യാദയ്ക്കാണെങ്കില്‍ അതേ രീതിയില്‍ മുന്നോട്ട് പോകാമെന്നും അല്ലെങ്കില്‍ പ്രശ്‌നങ്ങളുണ്ടാകുമെന്നും സരീഫ് മുന്നറിയിപ്പ് നല്‍കി.

അതേസമയം കഴിഞ്ഞ ദിവസം ഗള്‍ഫ് രാജ്യങ്ങളെ മുന്‍നിര്‍ത്തി ഇറാനെതിരെ യുദ്ധം ചെയ്യാനുള്ള ട്രംപിന്റെ തന്ത്രങ്ങള്‍ ഇറാനെ ചൊടിപ്പിച്ചിട്ടുണ്ട്. അറബ് രാജ്യങ്ങളുമായുള്ള പ്രശ്‌നങ്ങളില്‍ ട്രംപ് ഇടപെട്ട് വഷളാക്കുകയാണെന്ന് റൂഹാനി ആരോപിക്കുന്നു. എന്നാല്‍ ഉത്തരകൊറിയയെ ഒതുക്കിയത് പോലെ തങ്ങള്‍ക്ക് ഭീഷണിയായി നില്‍ക്കുന്ന രാജ്യങ്ങളെ ഒതുക്കാനാണ് ട്രംപിന്റെ തീരുമാനം. ഇതിനായിട്ടാണ് അറബ് നാറ്റോ പോലും കൊണ്ടുവരാന്‍ തീരുമാനിച്ചത്.

ഉപരോധം കാട്ടി പേടിപ്പിക്കണ്ട

ഉപരോധം കാട്ടി പേടിപ്പിക്കണ്ട

അമേരിക്ക ഞങ്ങളെ ഉപരോധം കാണിച്ച് പേടിപ്പിക്കണ്ട. ചരിത്രം പരിശോധിച്ചാല്‍ മനസിലാക്കും എല്ലാ രാജ്യങ്ങള്‍ക്കെതിരെയും ഏറ്റവുമധികം ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയത് അമേരിക്കയാണ്. അവര്‍ക്ക് അതൊരു സംഭവമായിട്ടാണ് തോന്നുന്നത്. ഒബാമയുടെ കാലത്തും ഇത്തരം ഉപരോധങ്ങള്‍ ഉണ്ടായിരുന്നു. അന്നൊന്നും ഇറാന്‍ വിറച്ചിട്ടില്ല. അതുകൊണ്ട് ഇപ്പോഴത്തെ ഉപരോധത്തിന് വലിയ പ്രസക്തിയൊന്നുമില്ലെന്നും സരീഫ് വ്യക്തമാക്കി.

പ്രശ്‌നങ്ങളൊക്കെ പരിഹരിക്കും

പ്രശ്‌നങ്ങളൊക്കെ പരിഹരിക്കും

ഇറാനിയന്‍ സമ്പദ് വ്യവസ്ഥയില്‍ ചില പ്രതിസന്ധികളുണ്ട്. അത് കാലക്രമത്തില്‍ പരിഹരിക്കും. അമേരിക്കയുടെ ഉപരോധത്തില്‍ ആരും ഭയപ്പെടേണ്ട കാര്യമില്ല. അവര്‍ 40 വര്‍ഷമായി പല തരത്തില്‍ ഇറാന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തുന്നുണ്ട്. എന്നാല്‍ ദൈവത്തിന്റെ സഹായത്താലും ഇറാനിയന്‍ ജനതയുടെ പ്രയത്‌നത്താലും നമ്മള്‍ മുന്നേറി. ഇനിയും അത് തുടരും. എല്ലാ പ്രതിസന്ധികളെയും നാം മറികടന്നിരിക്കും. അതിനുള്ള ശേഷി തങ്ങള്‍ക്കുണ്ടെന്നും സരീഫ് പറഞ്ഞു.

എല്ലാവര്‍ക്കും മനസിലാവും

എല്ലാവര്‍ക്കും മനസിലാവും

അമേരിക്ക തങ്ങള്‍ക്കിഷ്ടപ്പെടാത്തവര്‍ക്കെതിരെ നടത്തുന്ന ഇത്തരം നീക്കങ്ങളെ ലോകം തിരിച്ചറിഞ്ഞ് കൊണ്ടിരിക്കുകയാണ്. പലരും ഇതിനെ എതിര്‍ക്കും. ഒടുവില്‍ അമേരിക്കയ്ക്ക് ഉപരോധം ഒഴിവാക്കേണ്ടി വരുമെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. അതേസമയം ഇപ്പോഴത്തെ വിഷയം തുടര്‍ന്ന് പോയാല്‍ നഷ്ടം യുഎസിന് തന്നെയാണെന്നും ഇറാന്‍ സൂചിപ്പിക്കുന്നുണ്ട്.

ട്രംപിന്റെ ഭീഷണി

ട്രംപിന്റെ ഭീഷണി

ഇറാനുമായുള്ള ആണവക്കരാറില്‍ നിന്ന് ഏകപക്ഷീയമായിട്ടായിരുന്നു ട്രംപിന്റെ പിന്‍മാറ്റം. കടുത്ത രീതിയിലുള്ള ഉപരോധം ഇറാനെതിരെ ഉണ്ടാവുമെന്നും ഇവര്‍ പറഞ്ഞിരുന്നു. എന്നാല്‍ ചൈനയും റഷ്യയും യൂറോപ്പ്യന്‍ രാജ്യങ്ങളും ഇതിനോട് യോജിച്ചിരുന്നില്ല. ഇപ്പോള്‍ ട്രംപ് ഇവര്‍ക്കെതിരെ ഭീഷണി മുഴക്കിയിരിക്കുകയാണ്. ഇറാനുമായി സഹകരിക്കുന്ന എല്ലാ രാജ്യങ്ങള്‍ക്കും ഉപരോധമേര്‍പ്പെടുത്തുമെന്നാണ് ട്രംപിന്റെ ഭീഷണി.

ഇന്ത്യയും തന്ത്രം മെനയുന്നു

ഇന്ത്യയും തന്ത്രം മെനയുന്നു

ട്രംപിന്റെ ഉപരോധത്തെ പൂട്ടാന്‍ ഇന്ത്യയും തന്ത്രം മെനയുന്നുവെന്നാണ് റിപ്പോര്‍ട്ട്. സൗദിയില്‍ നിന്നും ഇറാഖില്‍ നിന്നും വാങ്ങുന്ന എണ്ണയേക്കാള്‍ ഇറാനില്‍ നിന്നുള്ളതാണ് നല്ലതെന്നാണ് ഇന്ത്യയുടെ വാദം. യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയാലും ഇത് തുടരുമോ എന്ന് ഉറപ്പില്ല. നേരത്തെ അമേരിക്ക വലിയൊരു നയതന്ത്ര സംഘത്തെ ഇന്ത്യയിലേക്കയച്ചിരുന്നു. അവര്‍ ഉപരോധത്തെ കുറിച്ച് ഇന്ത്യയെ ധരിപ്പിക്കുകയും ചെയ്തിരുന്നു. ഈ സമ്മര്‍ദമാണ് ഇന്ത്യയെ പിന്നോട്ടടിപ്പിക്കുന്നത്. ഇറാനില്‍ നിന്നുള്ള ഇറക്കുമതിയുടെ അളവ് കുറയ്ക്കണമെന്നാണ് അമേരിക്ക ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ അളവിന്റെ കണക്ക് ഇവര്‍ വ്യക്തമാക്കിയിട്ടില്ല.

ഉത്തരകൊറിയ പോലെ അല്ല

ഉത്തരകൊറിയ പോലെ അല്ല

ഉത്തരകൊറിയയെ ഒതുക്കിയത് പോലെ ഇറാനെ ഒതുക്കുക ട്രംപിനെ സംബന്ധിച്ച് സാധ്യമല്ലാത്ത കാരണമാണ്. ഒന്നാമത് ഇറാന്‍ ഒരുപാട് സുഹൃദ് രാജ്യങ്ങള്‍ ഉള്ളവരാണ്. പോരാത്തതിന് സാമ്പത്തിക നിലയില്‍ വളരെ മുന്‍പന്തിയിലുമാണ്. ലോകത്തെ 18ാമത്തെ മികച്ച സാമ്പത്തിക ശക്തിയാണ് ഇറാന്‍. ജനസംഖ്യയുടെ കാര്യത്തിലും വിഭവശേഷിയുടെ കാര്യത്തിലും അവര്‍ മുന്നില്‍ തന്നെയാണ്. ലോകത്തെ ഏറ്റവും മികച്ച മാനവിക വിഭവശേഷിയുള്ള രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇറാനെയും ഉള്‍പ്പെടുത്താം. എണ്ണ വഹിച്ച് കൊണ്ടുപോകുന്ന പ്രധാന കടലിടുക്കായ ഹോര്‍മുസിലെ സ്വാധീനവും ഇറാനെ മുന്‍പന്തിയില്‍ നിര്‍ത്തുന്നു.

ചൈനയും റഷ്യയും

ചൈനയും റഷ്യയും

അമേരിക്കയെ നേരിടാന്‍ ചൈനയെയും റഷ്യയെയും മുന്‍നിര്‍ത്തിയാണ് ഇറാന്‍ കളിക്കൂുന്നത്. ഒപ്പം പാകിസ്താനും തുര്‍ക്കിയുമുണ്ട്. ഇന്ത്യ ഒപ്പം ചേരുമോ എന്ന് ഉറപ്പില്ല. റഷ്യയും ചൈനയും ലോക സമ്പദ് വ്യവസ്ഥയില്‍ വന്‍സ്വാധീനം ചെലുത്തുന്നവരാണ്. ഇവര്‍ അമേരിക്കയുമായി നല്ല ബന്ധത്തിലുമല്ല. അതുകൊണ്ട് ഉപരോധം വന്നാല്‍ ഇവര്‍ സഹായിക്കുമെന്ന് തന്നെയാണ് ഇറാന്‍ വിശ്വസിക്കുന്നത്. അതേസമയം ഇവരാരും ഇറാനെതിരെയുള്ള ഉപരോധത്തെ അംഗീകരിക്കുന്നില്ലെന്നതും ഗുണകരമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+