യുഎസിന് കടുത്ത ഭാഷയിൽ ഇറാന്റെ മറുപടി; 'ഇതിലൊന്നും കുലുങ്ങില്ല, എന്തിനും ഞങ്ങൾ സജ്ജരാണ്'
ടെഹ്‌റാൻ: യുഎസിൽ നിന്നുള്ള ശത്രുതാപരമായ പ്രസ്‌താവനകളിൽ ഇറാൻ കുലുങ്ങുന്നില്ലെന്നും, ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജമാണെന്നും ഇറാൻ പരമോന്നത നേതാവിന്റെ ഇന്ത്യൻ പ്രതിനിധി അബ്‌ദുൾ മജീദ് ഹക്കീം ഇലാഹി.തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഇറാനെ ഭൂമുഖത്ത് നിന്ന് തന്നെ തുടച്ചുനീക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ പരാമർശങ്ങൾക്ക് മറുപടിയായാണ് അദ്ദേഹത്തിന്റെ പ്രസ്‌താവന.
ഈ പ്രസ്‌താവനകൾ പുതിയതല്ലെന്നും എല്ലാത്തിനും ഞങ്ങൾ സജ്ജരാണെന്നും ഇറാൻ പരമോന്നത നേതാവിന്റെ ഇന്ത്യൻ പ്രതിനിധിയായ ഇലാഹി എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. യുഎസും ഇറാനും തമ്മിലുള്ള വർധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിലാണ് ഈ പരാമർശങ്ങളെന്ന് ഇലാഹി പറഞ്ഞു. നേരത്തെ ഇറാന്റെ പ്രതിഷേധങ്ങളെ യുഎസ് വിമർശിക്കുകയും, തിരിച്ചടിക്കുമെന്ന മുന്നറിയിപ്പ് നൽകുകയും ചെയ്‌തിരുന്നു.

ഇറാനിയൻ നേതാക്കളുടെ ഭാഗത്തുനിന്ന് തുടർന്നും വധഭീഷണികളുണ്ടായാൽ ഇറാനെ തകർക്കുമെന്ന് ട്രംപ് ചൊവ്വാഴ്‌ച മുന്നറിയിപ്പ് നൽകിയിരുന്നു. എന്തെങ്കിലും സംഭവിച്ചാൽ, ആ രാജ്യം മുഴുവൻ തകർക്കുമെന്ന് അദ്ദേഹം ന്യൂസ് നേഷനോട് സംസാരിക്കവെ പറഞ്ഞു. മാത്രമല്ല ഇറാനെതിരെ സൈനികാക്രമണ സാധ്യതയും ട്രംപ് ഉനടത്തുകയുണ്ടായി.
ഇറാൻ പരമോന്നത നേതാവിന്റെ 37 വർഷത്തെ ഭരണം അവസാനിപ്പിച്ച് പുതിയ നേതൃത്വത്തെ കണ്ടെത്താൻ സമയമായി എന്നും അദ്ദേഹം പറഞ്ഞിരുന്നു. അതിനിടെ മധ്യപൂർവദേശം ഉൾപ്പെടുന്ന യുഎസ് സെൻട്രൽ കമാൻഡ് മേഖലയിലേക്ക് ഒരു വിമാനവാഹിനി കപ്പൽ പുനർവിന്യസിച്ചതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്‌തിരുന്നു.
ഈ പരാമർശങ്ങൾക്ക് മറുപടിയായി, ഇറാൻ ആണവായുധങ്ങൾ തേടിയിട്ടില്ലെന്നും ആണവോർജ്ജത്തിന്റെ സമാധാനപരമായ ഉപയോഗത്തിന് പ്രതിജ്ഞാബദ്ധമാണെന്നും ഇലാഹി എഎൻഐയോട് വ്യക്തമാക്കി.
'ആണവായുധങ്ങൾ നിഷിദ്ധം ആയതിനാൽ ഇറാൻ അവ ആഗ്രഹിച്ചിട്ടില്ല. വൈദ്യചികിത്സ, ഊർജ്ജോത്പാദനം, മാനുഷിക ആവശ്യങ്ങൾ എന്നിവയിലാണ് ഇറാനിലെ ആണവ പ്രവർത്തനങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്' എന്നാണ് ഇലാഹി ചൂണ്ടിക്കാട്ടിയത്.
വിഷയത്തിൽ അന്താരാഷ്ട്ര മേൽനോട്ടത്തിൽ ഇരട്ടത്താപ്പുണ്ടെന്ന് ഇലാഹി ആരോപിച്ചു. ആണവശേഷിയുള്ള മറ്റ് രാജ്യങ്ങളിൽ ഇല്ലാത്ത ഉപരോധങ്ങളും കടുത്ത നിരീക്ഷണങ്ങളും ഇറാൻ നേരിടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം ഇസ്രായേലും യുഎസും ഇറാനിയൻ ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടിരുന്നു.
നിലവിലെ സംഘർഷങ്ങൾ സാഹചര്യങ്ങൾക്ക് ഇടയിലും ഇറാൻ സ്ഥിരത ആഗ്രഹിക്കുന്നുണ്ടെന്ന് ഇലാഹി പറഞ്ഞു. കൂടുതൽ സംഘർഷങ്ങൾ മേഖലയെ മുഴുവൻ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഞങ്ങൾ സമാധാനവും സുരക്ഷയും തേടുന്നു, എന്നാൽ ചിലർ അത് ആഗ്രഹിക്കുന്നില്ല എന്നാണ് യുഎസിനെ ലക്ഷ്യമിട്ട് അദ്ദേഹം പറഞ്ഞത്.
ഈ സാഹചര്യം ചില ആളുകൾ സൃഷ്‌ടിച്ചതാണ്. ഇത് മേഖലയെയും മധ്യപൂർവദേശത്തെയും കത്തിക്കുകയും എല്ലാ രാജ്യങ്ങളെയും ബാധിക്കുകയും ചെയ്യുമെന്നുംഇലാഹി ചൂണ്ടിക്കാട്ടി. ഇറാനിൽ തുടരുന്ന പ്രതിഷേധങ്ങൾക്കിടെ ഇന്റർനെറ്റ് നിർത്തലാക്കിയതിനെതിരായ വിമർശനങ്ങളെയും ഇലാഹി അഭിസംബോധന ചെയ്‌തു.
സമാധാനം പുനഃസ്ഥാപിക്കാൻ ഇത് ആവശ്യമായിരുന്നെന്നാണ് അദ്ദേഹം പറയുന്നത്. 'ഇറാന് പുറത്തുള്ള ശത്രു സംഘങ്ങളിൽ നിന്നാണ് ഭൂരിഭാഗം പേർക്കും നിർദ്ദേശങ്ങൾ ലഭിച്ചിരുന്നത്' എന്നാണ് അദ്ദേഹം ഇന്റർനെറ്റ് നിരോധനത്തെ ന്യായീകരിച്ചുകൊണ്ട് പറഞ്ഞത്. അന്താരാഷ്ട്ര ഇന്റർനെറ്റ് വിച്ഛേദിച്ചെങ്കിലും, പ്രാദേശിക ഇന്റ്ർനെറ്റ് പ്രവർത്തിക്കുന്നുണ്ടെന്നാണ് ഇലാഹി വ്യക്തമാക്കിയത്.
-
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
ഖത്തറും സൗദി അറേബ്യയും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
ഖത്തര്‍ ഇത്രയും പ്രതീക്ഷിച്ചില്ല; പഴയപോലെ ആകാന്‍ 5 വര്‍ഷം വേണം, 2000 കോടി വരുമാന നഷ്ടം -
ഊര്‍ജ പ്രതിസന്ധി; അവലോകന യോഗവുമായി പ്രധാനമന്ത്രി; ആഭ്യന്തര വിപണിയില്‍ ക്ഷാമം ഉണ്ടാകരുതെന്ന് നിര്‍ദേശം -
എൽപിജി പ്രതിസന്ധി തീർക്കാൻ നിർണായക നീക്കം; പുതിയ സിലിണ്ടർ വരാൻ സാധ്യത -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല












Click it and Unblock the Notifications