പിറന്നാള്‍ ഇത്ര ലക്കിയാണോ? ഭര്‍ത്താവിന് കിടിലന്‍ ഗിഫ്റ്റ്, സര്‍പ്രൈസ് വെളിപ്പെടുത്തി യുവതി
വാഷിംഗ്ടണ്‍: അടിക്കുന്നെങ്കില്‍ ബംപര്‍ ലോട്ടറി തന്നെ അടിക്കണം. പക്ഷേ അതിന് ഭാഗ്യം കുറച്ചൊന്നും പോര അല്ലേ. ഒരു പിറന്നാള്‍ ദിനം കൊണ്ട് ജീവിതം തന്നെ കളര്‍ഫുളായി മാറുമെന്ന് ആര്‍ക്കും പറയാന്‍ പറ്റില്ല. പക്ഷേ അങ്ങനെ ഒന്ന് സംഭവിച്ചിരിക്കുകയാണ്. അമേരിക്കയിലെ മിഷിഗണില്‍. ക്രിസ്റ്റീന്‍ മുറാവ്സ്കി എന്ന 46കാരിക്കാണ് വലിയ നേട്ടം ഉണ്ടായിരിക്കുന്നത്. ഇവരുടെ ഭര്‍ത്താവിന് ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനമാണ് അതിലൂടെ ലഭിച്ചിരിക്കുന്നത്.
ക്രിസ്റ്റീന്‍ മിഷിഗണ്‍ ലോട്ടറിയില്‍ സമ്മാനമായി അടിച്ചത് മൂന്ന് ലക്ഷം യുഎസ് ഡോളറാണ്. രണ്ട് കോടി 46 ലക്ഷം രൂപയില്‍ അധികം വരും ഇതിന്റെ മൂല്യം. ജൂലായ് 21നാണ് ഇവര്‍ ഫാന്റസി 5 ജാക്ക്പോട്ട് ടിക്കറ്റെടുത്തത് ഏറ്റവും രസകരമായ കാര്യം ക്രിസ്റ്റീന്റെ ഭര്‍ത്താവ് സ്കോട്ടിന്റെ പിറന്നാള്‍ ദിനത്തില്‍ തന്നെയാണ് അവര്‍ ടിക്കറ്റ് എടുത്തത്. ഇത് ഭാഗ്യദിനമായി മാറുകയായിരുന്നു. മിഷിഗണിലെ വില്ലിസിലുള്ള റെഡ് പാര്‍ട്ടി സ്റ്റോറില്‍ നിന്നാണ് ക്രിസ്റ്റീന്‍ ലോട്ടറിയെടുത്തത്.

ഫാന്റസി 5 എന്ന് പറഞ്ഞാല്‍ യുവതിക്ക് ആവേശമാണ്. സ്ഥിരമായി എടുക്കുന്ന ടിക്കറ്റാണിതെന്ന് ഇവര്‍ പറയുന്നു. ഒന്നര ലക്ഷത്തിന് മുകളില്‍ ജാക്ക്പോട്ട് തുക എത്തിയാല്‍ താന്‍ സ്ഥിരമായി ഫാന്റസി 5 ടിക്കറ്റുകള്‍ വാങ്ങാറുണ്ടെന്ന് ഇവര്‍ പറയുന്നു. ഇത്തവണയും അങ്ങനെയാണ് ടിക്കറ്റ് വാങ്ങാനെത്തിയത്. പെട്ടെന്ന് വാഹനം നിര്‍ത്തിയ ശേഷമാണ് ടിക്കറ്റ് വാങ്ങിയത്. വളരെ പെട്ടെന്ന് എടുത്ത തീരുമാനമാണത്. അത് നേട്ടമായി മാറിയെന്നും ക്രിസ്റ്റീന്‍ പറഞ്ഞു.
സ്കോട്ടിന്റെ പിറന്നാള്‍ ദിനത്തില്‍ പുറത്ത് പോയി വരുന്നതിനിടെയാണ് ക്രിസ്റ്റീന്‍ ടിക്കറ്റെടുത്തത്. തുടര്‍ന്ന് വീട്ടിലേക്ക് വരുന്ന വഴി അയല്‍വാസിയുടെ വീട്ടില്‍ കയറി. അവിടെ വെച്ചായിരുന്നു വലിയ ആഘോഷങ്ങള്‍ നടന്നതെന്നും ക്രിസ്റ്റീന്‍ മിഷിഗണ്‍ ലോട്ടറി അധികൃതരോട് പറഞ്ഞു. ആഘോഷങ്ങള്‍ നടക്കുന്നതിനിടെ തന്റെ ഭര്‍ത്താവിന്റെ സഹോദരനാണ് മെഗാ സമ്മാനം അടിച്ച ടിക്കറ്റിന്റെ നമ്പറുകള്‍ അയച്ച് തന്നത്. വലിയ ആവേശത്തോടെയാണ് നമ്പറുകള്‍ പരിശോധിച്ചത്.
എല്ലാം നമ്പറുകളും പരസ്പരം നോക്കി കഴിഞ്ഞപ്പോള്‍ താന്‍ ആര്ത്തുവിളിക്കുകയായിരുന്നുവെന്ന് യുവതി പറയുന്നു. എനിക്ക് സമ്മാനമടിച്ചെന്നാണ് തോന്നുന്നതെന്ന് ഉടന്‍ ഭര്‍ത്താവിനോട് പറഞ്ഞുവെന്നും ക്രിസ്റ്റീന്‍ പറഞ്ഞു. സ്കോട്ട് ഉടന്‍ തന്നെ ടിക്കറ്റിലേക്ക് നോക്കുകയാണ് ചെയ്തത്. ഉടന്‍ തന്നെ അദ്ദേഹത്തിന്റെ മുഖം സന്തോഷം കൊണ്ട് തുടുത്തിരുന്നുവെന്നും ക്രിസ്റ്റീന്‍ വ്യക്തമാക്കി. ജീവിതം തന്നെ മാറ്റിമറിച്ചിരിക്കുകയാണ് ഈ ലോട്ടറിയെന്ന് ക്രിസ്റ്റീന്‍ പറയുന്നു.
താന്‍ ജോലിയില്‍ നിന്ന് നേരത്തെ വിരമിക്കണമെന്ന് ചിന്തിക്കുമായിരുന്നു ഇനി തനിക്കും ഭര്‍ത്താവിനും അത് സാധിക്കും. പഠനത്തിനെടുത്ത വായ്പകള്‍ തിരിച്ചടിക്കാനാണ് ഈ പണം കൊണ്ട് ശ്രമിക്കുക. ബാക്കി വരുന്ന തീര്‍ച്ചയായും നിക്ഷേപിക്കുമെന്നും ക്രിസ്റ്റീന്‍ വ്യക്തമാക്കി. അതേസമയം പിറന്നാല്‍ ദിനം ഭാഗ്യമേറിയ ദിനമായി മാറിയിരിക്കുകയാണ് ക്രിസ്റ്റീന്റെ ജീവിതത്തില്‍. ജീവിതം മെച്ചപ്പെടുമെന്നും അവര്‍ പറഞ്ഞു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications