എന്‍ഗേജ്‌മെന്റിന് ഇത്രയും പവറോ; ഒരു വാരാന്ത്യം കൊണ്ട് കോടീശ്വരന്‍; കൈയ്യില്‍ കിട്ടുക 4 ലക്ഷം ഡോളര്‍
വാഷിംഗ്ടണ്‍: നമ്മുടെയെല്ലാം തലവര മാറാന്‍ ഒരൊറ്റ നിമിഷം മതി എന്നാണ് പറയപ്പെടാറുള്ളത്. പക്ഷേ പലപ്പോഴും ആ ഭാഗ്യം തേടി വരുമെന്ന് നമ്മള്‍ വിശ്വസിക്കുന്നത് കുറവായിരിക്കും. അതുപോലൊരാളായിരുന്നു അമേരിക്കയിലെ അയോവയില്‍ നിന്നുള്ള നിക്ക് മില്ലര്‍. അദ്ദേഹത്തിന് ആരും പ്രതീക്ഷിക്കാത്ത രീതിയില്‍ ജീവിതത്തിലേക്ക് മഹാഭാഗ്യം തേടി വന്നിരിക്കുകയാണ്. നാല് ലക്ഷം യുഎസ് ഡോളറാണ് നിക്കിന് ലോട്ടറിയടിച്ചിരിക്കുന്നത്.മൂന്ന് കോടി 27 ലക്ഷം രൂപ വരും ഈ തുക.
ലോട്ടറിയിലൂടെ ഇങ്ങനെ ഒരു ഭാഗ്യം സ്വപ്‌നത്തില്‍ പോലും ലഭിക്കുമെന്ന് കരുതാത്തയാളാണ് നിക്ക്. ഒരു വീക്കെന്‍ഡില്‍ ഇത്ര വലിയൊരു ഭാഗ്യം തന്നെ തേടി വരാന്‍ കാരണമുണ്ടെന്നും ഈ യുവാവ് വിശ്വസിക്കുന്നു.നിക്ക് മില്ലറുടെ എന്‍ഗേജ്‌മെന്റ് കഴിഞ്ഞ് ആദ്യത്തെ വാരാന്ത്യത്തിലാണ് ലോട്ടറിയെടുക്കുന്നത്. അതിലാണ് ഈ സമ്മാനം ജീവിതത്തിലേക്ക് കടന്നുവന്നത്. തന്റെ വിവാഹ നിശ്ചയമാണ് ഈ ഭാഗ്യത്തിന് പിന്നിലെന്ന് പറയുകയാണ് യുവാവ്.

കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് നിക്കിന്റെ കാമുകി ലോറന്‍ ടിമ്മര്‍മാന്‍ വിവാഹ പ്രൊപ്പോസല്‍ അംഗീകരിച്ചത്. അതിന് ശേഷം എല്ലാം വേഗത്തിലായിരുന്നു. വിവാഹ നിശ്ചയം അടക്കം വേഗത്തില്‍ കഴിഞ്ഞു. അടുത്ത ദിവസം രാവിലെ പ്രഭാത ഭക്ഷണം കഴിക്കാനായിട്ടാണ് കേസീസ് ഹോട്ടലില്‍ പോയത്. സഹോദരനൊപ്പമായിരുന്നു നിക്ക് മില്ലര്‍ ജോലി ചെയ്തിരുന്നത്. അങ്ങോട്ട് പോകുന്ന വഴിയായിരുന്നു ഭക്ഷണം കഴിക്കാന്‍ കയറിയത്.
ഭക്ഷണം കഴിക്കാനായി അവിടെയെത്തിയത് കൊണ്ടാണ് താന്‍ ലോട്ടറി എടുക്കാന്‍ തീരുമാനിച്ചതെന്നാണ് നിക് പറയുന്നത്. അവിടെ സൂപ്പര്‍ സെവന്‍സ് പ്രോഗസ്സീവ് ഇന്‍സ്റ്റാപ്ലേ ഗെയിം ലോട്ടറി നിക്കിന്റെ ശ്രദ്ധയില്‍ വന്നത്. തുടര്‍ന്നാണ് ടിക്കറ്റെടുക്കാന്‍ തീരുമാനിച്ചത്. ഒരു കൗതുകത്തിന് മാത്രമെടുത്ത ടിക്കറ്റായിരുന്നു അത്. ഭക്ഷണമൊക്കെ കഴിച്ച്, പതിയെ ട്രക്കില്‍ കയറി ശേഷമാണ് നമ്പറുകള്‍ പരിശോധിക്കാന്‍ തുടങ്ങിയത്. സ്‌ക്രാച്ച് ചെയ്ത് നോക്കിയ ആ നിമിഷം ശരിക്കും ഞെട്ടിപ്പോയിരുന്നു.
എല്ലാ നമ്പറും കൃത്യമായി വരുന്നതാണ് കണ്ടത്. എനിക്ക് ശരിക്കും വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്ന് നിക് പറയുന്നു. വീണ്ടും എല്ലാ നമ്പറുകളും പരിശോധിച്ച് നോക്കിയെന്നും യുവാവ് വെളിപ്പെടുത്തി.വീട്ടിലെത്തി മൊബൈല്‍ ആപ്പിലും ഒരിക്കല്‍ കൂടി ഫലം നോക്കി. ആ നമ്പറുകള്‍ തന്നെയാണെന്ന് ഉറപ്പ് വരുത്തി. അതോടെ വമ്പന്‍ തുകയാണ് അടിച്ചതെന്ന് മനസ്സിലായി. തന്റെ ജീവിതത്തിലെ പുതിയൊരു ഘട്ടമാണ് ഈ പണം കൊണ്ട് സാധ്യമാകുക.
വിവാഹം ഉടനെ വരാനുണ്ട്. ഒരു വീട് നിര്‍മിച്ച് കൊണ്ടിരിക്കുകയാണ്. അതിന് കുറച്ച് പണിയുണ്ട്. ഈ പണം അതിന് സഹായിക്കും. സാമ്പത്തികമായി നല്ല രീതിയില്‍ മുന്നോട്ടുപോകാന്‍ സാധിക്കുമെന്നും നിക്ക് പറഞ്ഞു. നേരത്തെ നോര്‍ത്ത് കരോലിനയില്‍ നിന്നുള്ള ഒരു യുവാവിന് അമ്മയുടെ അന്ധവിശ്വാസം കാരണം രണ്ട് ലക്ഷത്തിന്റെ ജാക്ക്‌പോട്ട് അടിച്ചിരുന്നു. കൈയ്യില്‍ ചെറിയൊരു ചൊറിച്ചില്‍ വന്നാല്‍ പണം തേടി വരുമെന്ന അമ്മയുടെ അന്ധവിശ്വാസമാണ് തനിക്ക് ഇത്രയും വലിയ സമ്മാനം അടിക്കാന്‍ കാരണമെന്നും യുവാവ് പറഞ്ഞു.












Click it and Unblock the Notifications