ഒമിക്രോൺ അപകടകാരിയോ? ലോകാരോഗ്യ സംഘടന പറയുന്നത് ഇങ്ങനെ
ദില്ലി; ദക്ഷിണാഫ്രിക്കയിൽ പുതുതായി കണ്ടെത്തിയ കോവിഡ് വകഭേദമായ ഒമിക്രോൺ ലോകത്ത് ഭീതി സൃഷ്ടിച്ചട്ടുണ്ടെന്നും എന്നാൽ പുതിയ വകഭേദം എത്രതതോളം അപകടകരമാണെന്നും വ്യാപനശേഷി കൂടുതലാണോയെന്നത് സംബന്ധിച്ചും യാതൊരു തെളിവുകളും ലഭിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന (ഡബ്ലു എച്ച് ഒ) വ്യക്തമാക്കി.
ഒമിക്രോൺ വകഭേദം മൂലം കൊവിഡ് കേസുകളിൽ വലിയൊരു കുതിച്ച് ചാട്ടം സംഭവിക്കുകയാണെങ്കിൽ അതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും ഡബ്ല്യു എച്ച് ഒ മുന്നറിയിപ്പ് നൽകി. ഒമിക്രോൺ വകഭേദം മൂലം ഒരു മരണം പോലും ലോകത്ത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും സംഘടന അറിയിച്ചു.

ദക്ഷിണാഫ്രിക്കയില് ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ കണക്കുകൾ ഉയരുന്നുമ്ടെങ്കിലും അത് രോഗബാധിതരുടെ മൊത്തത്തിലുള്ള വർദ്ധന മൂലമാകാം, ഇത് ഒമിക്രോൺ അണുബാധയുടെ ഫലമായിട്ടുള്ളതാകണം എന്നില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
ദക്ഷിണാഫ്രിക്കയിൽ സ്ഥിരീകരിച്ച ഒമിക്രോൺ വകഭേദം മ്യൂട്ടേഷനുകളിലൂടെ വളരെ അസാധാരണമായ രൂപം കൈവരിച്ചെന്നും അവയ്ക്ക് പ്രതിരോധ ശേഷിയെ എളുപ്പം തകർക്കാനും അതുവഴി കൂടുതൽ പേരിലേക്ക് വ്യാപിക്കാനും സാധിക്കുമെന്ന് ശാസ്ത്രജ്ഞർ പറയുന്നത്. 50 തവണ ജനിതകവ്യതിയാനം സംഭവിച്ചതാണ് പുതിയ വൈറസ് എന്നാണ് റിപ്പോർട്ട്.
അതേസമയം ഒമിക്രോണിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ അന്താരാഷ്ട്ര യാത്രക്കാർക്കുള്ള മാർഗനിർദ്ദേശങ്ങൾ പരിഷ്കരിച്ചു. ഇത് പ്രകാരം അപകടസാദ്ധ്യതയുള്ള രാജ്യങ്ങള്‍ എന്ന് തിരിച്ചറിഞ്ഞിട്ടുള്ളിടങ്ങളില്‍ നിന്നും വരുന്ന യാത്രക്കാരെല്ലാവരും ഇന്ത്യയിലേക്ക് തിരിക്കുന്നതിന് 72 മണിക്കൂറിന് മുമ്പ് നടത്തിയ കോവിഡ്-19 പരിശോധനയ്ക്ക് പുറമെ ഇന്ത്യയില്‍ എത്തിചേര്‍ന്ന ശേഷം നിര്‍ബന്ധമായും വിമാനത്താവളത്തില്‍ കോവിഡ്-19 പരിശോധനയ്ക്ക് വിധേയരാകണം. ഈ പരിശോധനയില്‍ പോസിറ്റീവാണെന്ന് കണ്ടെത്തുന്ന യാത്രക്കാരെ ചികിത്സാ മാനദണ്ഡം (ക്ലിനിക്കല്‍ മാനേജ്‌മെന്റ് പ്രോട്ടോക്കോള്‍) ഐസൊലേറ്റ് ചെയ്യുകയും അവരുടെ സാമ്പിളുകള്‍ ഹോള്‍ ജിനോം സീക്വന്‍സിംഗ് എടുക്കുകയും ചെയ്യും. നെഗറ്റീവായ യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ നിന്ന് പോകാം, എന്നാല്‍ ഇവര്‍ 7 ദിവസത്തേക്ക് ക്വാറന്റീനിൽ കഴിയണം.
ഏഴുദിവസത്തെ സ്വയം നിരീക്ഷണത്തിന് ശേഷം ഇന്ത്യയിലെത്തിയതിന്റെ എട്ടാം ദിവസം ആവര്‍ത്തിച്ചുള്ള പരിശോധനയും നടത്തണം.
ഇതുകൂടാതെ, ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നത് കണക്കിലെടുത്ത്, വിമാനത്താവളങ്ങളില്‍ വച്ചുതന്നെ അപകടസാദ്ധ്യത വിഭാഗത്തില്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നുള്ള 5% യാത്രക്കാരിലും ) കോവിഡ്19 പരിശോധന നടത്തണമെന്നും നിലവിലെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പറയുന്നു.
അന്താരാഷ്ട്ര യാത്രക്കാരില്‍ കര്‍ശനമായ നിരീക്ഷണം നടത്തുന്നതിനും, പരിശോധനകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും, കോവിഡ് -19 ന്റെ ഹോട്ട്‌സ്‌പോട്ടുകള്‍ നിരീക്ഷിക്കുന്നതിനും, സമ്പൂര്‍ണ്ണ ജനിതക ക്രമമുള്‍പ്പെടെയുള്ള ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളുടെ വര്‍ദ്ധന ഉറപ്പാക്കുന്നതിനും ഉള്‍പ്പെടെ സംസ്ഥാനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications