സൗദി അറേബ്യ മദ്യനിരോധനം എടുത്തുകളയുമോ? രാജകുമാരിയുടെ മറുപടി ഇങ്ങനെ...
റിയാദ്: 10 വര്‍ഷം മുമ്പുള്ള സൗദി അറേബ്യയല്ല ഇപ്പോള്‍. വിഷന്‍ 2030 പദ്ധതിയുമായി മുന്നോട്ട് കുതിക്കുന്ന സൗദിയില്‍ ഒട്ടേറെ മാറ്റങ്ങള്‍ വന്നിരിക്കുന്നു. ആഗോള സമൂഹം സൗദിയിലെ മാറ്റങ്ങളെ വളരെ ശ്രദ്ധയോടെ വീക്ഷിക്കുകയാണ്. സ്ത്രീകള്‍ക്ക് വേണ്ടി നടപ്പാക്കുന്ന ഒട്ടേറെ പദ്ധതികളാണ് സൗദിയെ അന്തരാഷ്ട്ര മാധ്യമങ്ങൡ വാര്‍ത്തയാക്കുന്നത്. കൂടാതെ ടൂറിസം രംഗത്ത് ഭരണകൂടം നടപ്പാക്കുന്ന വ്യത്യസ്തമായ പദ്ധതികളും.
ടൂറിസം രംഗത്തിന് പ്രോല്‍സാഹനം നല്‍കാന്‍ മദ്യനിരോധനം എടുത്തുമാറ്റുമെന്നാണ് പുതിയ പ്രചാരണം. സ്വിറ്റ്‌സര്‍ലാന്റിലെ ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ ഇതുമായി ബന്ധപ്പെട്ട ചോദ്യം ഉയരുകയും ചെയ്തു. വളരെ കൃത്യമായ മറുപടിയാണ് സൗദിയുടെ പ്രതിനിധിയായി പങ്കെടുത്ത ടൂറിസം സഹമന്ത്രി ഹൈഫ ബിന്‍ത് മുഹമ്മദ് രാജകുമാരി നല്‍കിയത്....

സ്ത്രീകളുടെ സുരക്ഷ പരിഗണിച്ചു കൊണ്ടുതന്നെ ഒട്ടേറെ ഇളവുകള്‍ സൗദി അറേബ്യ അടുത്തിടെ നടപ്പാക്കിയിരുന്നു. അതില്‍ പ്രധാനപ്പെട്ടതാണ് ഡ്രൈവിങ് ലൈസന്‍സ് സ്ത്രീകള്‍ക്ക് അനുവദിച്ചു എന്നത്. നേരത്തെ ഡ്രൈവിങിന് അനുമതി ആവശ്യപ്പെട്ട് സമരം നടത്തിയ വനിതാ അക്ടിവിസ്റ്റുകളെ ജയിലില്‍ അടച്ച ചരിത്രമുണ്ട് സൗദി അറേബ്യയ്ക്ക്.

സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിച്ചത് മാത്രമല്ല അടുത്തിടെ സൗദി നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍. സ്ത്രീകള്‍ക്ക് ബിസിനസ് തുടങ്ങുന്നതിന് വായ്പയും അനുവദിക്കുന്നുണ്ട്. സൗദി ജനസംഖ്യയില്‍ മുഖ്യഭാഗമായ സ്ത്രീകള്‍ക്ക് വരുമാന മാര്‍ഗങ്ങളുണ്ടാക്കുക എന്ന ലക്ഷ്യമാണ് ഭരണകൂടത്തിന്. സ്വന്തം കാലില്‍ നില്‍ക്കാന്‍ അവരെ പ്രാപ്തരാക്കുകയാണ് ഭരണകൂടം.

കളി സ്ഥലങ്ങളില്‍ പുരുഷന്‍മാര്‍ കൂടെയില്ലെങ്കിലും സ്ത്രീകള്‍ക്ക് എത്താന്‍ ഇപ്പോള്‍ സാധിക്കും. കൂടാതെ സൈനിക-സുരക്ഷാ മേഖലയിലും സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചിട്ടുണ്ട്. സ്വദേശി വല്‍ക്കരണത്തിന് ഭാഗമായി ഒട്ടേറെ തൊഴില്‍ അവസരങ്ങളാണുണ്ടായിട്ടുള്ളത്. വനിതകളെ കൂടി തൊഴിലിന് പ്രാപ്തമാക്കിയാല്‍ പ്രതിസന്ധി തരണം ചെയ്യാനാകുമെന്ന് ഭരണകൂടം കരുതുന്നു.

എണ്ണയാണ് സൗദിയുടെ പ്രധാന വരുമാനം. എന്നാല്‍ ഇത് എക്കാലവുമുണ്ടാകില്ലെന്ന് ഭരണകൂടത്തിന് നന്നായറിയാം. ഈ സാഹചര്യത്തിലാണ് മറ്റു വരുമാന മാര്‍ഗങ്ങള്‍ കൂടി സൗദി തിരയുന്നത്. ഇതിന്റെ ഭാഗമായി ടൂറിസം രംഗത്തിന് വലിയ പ്രോല്‍സാഹനമാണ് സൗദി നല്‍കുന്നത്. വിദേശ ടൂറിസ്റ്റുകള്‍ക്ക് രാജ്യത്തെത്തിയാലുള്ള നടപടികളും ലളിതമാക്കി.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്രം പറയാന്‍ സാധിക്കുന്ന രാജ്യമാണ് സൗദി അറേബ്യ. ഒട്ടേറെ ചരിത്ര സംഭവങ്ങള്‍ അടയാളപ്പെടുത്തിയ പ്രദേശങ്ങള്‍ സൗദിയിലുണ്ട്. ഇവിടങ്ങളിലേക്ക് വിദേശി സന്ദര്‍ശകരുടെ ഒഴുക്കാണ്. ഈ അവസരം ലാഭകരമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ടൂറിസം മേഖലയെ കൂടുതല്‍ പരിപോഷിപ്പിക്കാന്‍ സൗദി തീരുമാനിച്ചത്.

ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ സൗദി മദ്യനിരോധനം എടുത്തുകളയും എന്ന പ്രചാരണവും ശക്തമാണ്. ഇതുമായി ബന്ധപ്പെട്ട ചോദ്യം ദാവോയില്‍ ഉയരുകയും ചെയ്തു. എന്നാല്‍ അങ്ങനെ ഒരു തീരുമാനം സൗദിക്കില്ലെന്ന് ഹൈഫ ബിന്‍ത് മുഹമ്മദ് രാജകുമാരി വ്യക്തമാക്കി. നിലവിലുള്ള നിയമ പ്രകാരം ടൂറിസം രംഗം കൂടുതല്‍ സജീവമാക്കുമെന്നും മന്ത്രി പറഞ്ഞു.
ഇതെന്ത് ചിരിയാണ് നമിത പ്രമോദ്?... കൈയ്യടിച്ച് ആരാധകര്‍, നടിയുടെ വൈറല്‍ ചിത്രങ്ങള്‍

സൗദി അറേബ്യ വളരെ സുതാര്യമായാണ് എല്ലാ കാര്യങ്ങളെയും സമീപിക്കുന്നത്. അതുകൊണ്ട് തന്നെ ഏത് കാര്യത്തിലും വ്യക്തമായ നിലപാടുകളുമുണ്ട്. നിലവിലുള്ള നിയമത്തില്‍ മാറ്റം വരുത്തില്ല. മദ്യനിരോധനം എടുത്തുകളിയില്ല. നിയോം പദ്ധതി പ്രദേശത്തും മറ്റൊരു നിലപാടില്ലെന്നും ഹൈഫ രാജകുമാരി സൂചിപ്പിച്ചു. ടൂറിസം വികസന രംഗത്ത് 44 ആയിരുന്നു സൗദിയുടെ നേരത്തെയുള്ള സ്ഥാനം. ഇപ്പോള്‍ 33 ആയി മെച്ചപ്പെട്ടിട്ടുണ്ട്. ടൂറിസ്റ്റുകള്‍ക്ക് വിമാനത്താവളങ്ങളില്‍ നിന്ന് വിസ ലഭിക്കുന്ന നടപടികളും സൗദി പൂര്‍ത്തിയാക്കിയിരുന്നു.












Click it and Unblock the Notifications