യുക്രൈൻ-റഷ്യ യുദ്ധം അന്ത്യത്തിലേക്കോ? പുടിനുമായി സംസാരിച്ച് ട്രംപ്, ചർച്ചകൾ ഉടൻ തന്നെ ആരംഭിക്കും
ന്യൂയോർക്ക്: യുക്രൈൻ-റഷ്യ യുദ്ധത്തിൽ നിർണായക വഴിത്തിരിവാകുന്ന ഇടപെടലുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള അടിയന്തര ചർച്ചകൾ ആരംഭിക്കുന്നതിനെക്കുറിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായും യുക്രൈന്റെ സെലെൻസ്‌കിയുമായും സംസാരിച്ചതായി ട്രംപ് അറിയിച്ചു. പുടിനുമായി ടെലിഫോണിലൂടെയാണ് ട്രംപ് സംസാരിച്ചത്.
ഇരു നേതാക്കളും തങ്ങളുടെ സംഘങ്ങൾ കാലതാമസം കൂടാതെ ചർച്ചകൾ ആരംഭിക്കാൻ സമ്മതിച്ചതായി തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ പങ്കുവച്ച പ്രസ്‌താവനയിൽ ട്രംപ് വെളിപ്പെടുത്തി. ഇതോടെ മൂന്നാം വർഷത്തിലേക്ക് കടക്കുന്ന യുദ്ധത്തിന്റെ അന്ത്യത്തിലേക്ക് അടക്കുന്നുവെന്നാണ് വിലയിരുത്തൽ. വിഷയത്തിൽ കൂടുതൽ ചർച്ചകൾ ഉടൻ ആരംഭിക്കും.

"ഞങ്ങളുടെ ടീമുകൾ ഉടനടി ചർച്ചകൾ ആരംഭിക്കാമെന്ന് ഞങ്ങൾ സമ്മതിച്ചിട്ടുണ്ട്, യുക്രൈൻ പ്രസിഡന്റ് സെലെൻസ്‌കിയെ വിളിച്ച് ഈ ചർച്ചയെ കുറിച്ച് ഞങ്ങൾ ഉടൻ അറിയിക്കും അക്കാര്യമാണ് ഉടൻ ചെയ്യുക" ട്രംപ് പറഞ്ഞു. രണ്ടാം വട്ടം അധികാരത്തിലെത്തിയ ട്രംപിന്റെ പ്രഥമ പരിഗണനയിലുള്ള വിഷയങ്ങളിൽ ഒന്നാണ് യുക്രൈൻ-റഷ്യ യുദ്ധത്തിന്റെ പരിഹാരം.
ക്രെംലിൻ പറയുന്നതനുസരിച്ച്, പുടിനും ട്രംപും ഏകദേശം ഒന്നര മണിക്കൂറോളം ടെലിഫോണിൽ സംസാരിച്ചിരുന്നു. ഈ സംഭാഷണത്തിനിടെ ഇരുവരും കൂടിക്കാഴ്‌ചയ്ക്ക് സമ്മതിച്ചുവെന്നുമാണ് ക്രെംലിൻ പറയുന്നത്. അതിനിടെ പുടിൻ ട്രംപിനെ മോസ്കോയിലേക്ക് ക്ഷണിച്ചുവെന്നും ഇപ്പോൾ ലഭ്യമായ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഇതിന് പിന്നാലെ ട്രംപുമായി സംസാരിച്ച വിഷയം സെലൻസ്‌കിയും സ്ഥിരീകരിച്ചിട്ടുണ്ട്. റഷ്യൻ ആക്രമണം അവസാനിപ്പിക്കാനും ശാശ്വതവും വിശ്വസനീയവുമായ സമാധാനം ഉറപ്പാക്കാനും ട്രംപുമായി അർത്ഥവത്തായ സംഭാഷണം നടത്തിയെന്നായിരുന്നു അദ്ദേഹം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പങ്കുവച്ച പോസ്‌റ്റിലൂടെ അറിയിച്ചത്.
അതേസമയം, വിഷയത്തിൽ ട്രംപ് ഭരണകൂടം നടപടികൾ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതിന്റെ ഭാഗമായി സമവായ ചർച്ചകൾക്ക് നേതൃത്വം നൽകാൻ സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, സിഐഎ ഡയറക്‌ടർ ജോൺ റാറ്റ്ക്ലിഫ്, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് മൈക്കൽ വാൾട്ട്സ്, അംബാസഡറും പ്രത്യേക ദൂതനുമായ സ്‌റ്റീവ് വിറ്റ്കോഫ് എന്നിവർക്ക് ട്രംപ് നിർദ്ദേശം നൽകി.
ട്രംപിന്റെ മുൻഗാമിയായ ബൈഡൻ ഏകദേശം മൂന്ന് വർഷമായി പുടിനുമായി ആശയവിനിമയം നടത്തിയിരുന്നില്ല. ബരാക് ഒബാമയാണ് അവസാനമായി റഷ്യ സന്ദർശിച്ച അമേരിക്കൻ പ്രസിഡന്റ്. 2013ൽ നടന്ന ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനാണ് ഒബാമ ഇവിടേക്ക് എത്തിയത്. ശേഷം റഷ്യയിലേക്ക് പോവുന്ന ആദ്യ യുഎസ് പ്രസിഡന്റാവുമോ ട്രംപ് എന്നാണ് ഇനി കണ്ടറിയേണ്ടത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ?












Click it and Unblock the Notifications