കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാലികമാര്‍ ലൈംഗിക അടിമകള്‍.. തൊഴില്‍രഹിതര്‍ ചാവേര്‍, ഐസിസ് ഇല്ലാതായിട്ടില്ല, അഫ്ഗാനില്‍ ശക്തം!!

അഫ്ഗാനിസ്ഥാനില്‍ പിടിമുറുക്കി ഐസിസ്

Google Oneindia Malayalam News

കാബൂള്‍: സിറിയയിലും ഇറാഖിലും ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭീകര സംഘടനയുടെ ക്രൂരതകള്‍ കണ്ടും കേട്ടും പലരും അറിഞ്ഞതാണ്. ഇവര്‍ക്കെതിരെ അമേരിക്കയും സിറിയയും നടത്തുന്ന പോരാട്ടങ്ങളുടെ ഫലമായി ഇവര്‍ ഇല്ലാതായി കൊണ്ടിരിക്കുകയാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളും വന്നിരുന്നു. എന്നാല്‍ ഇതെല്ലാം വെറും ഊഹാപോഹങ്ങള്‍ മാത്രമാണെന്നാണ് മനസിലായി കൊണ്ടിരിക്കുന്നത്. സിറിയയില്‍ നിന്ന് തുരത്തിയെങ്കിലും ഇപ്പോള്‍ അവര്‍ വീണ്ടും ശക്തിപ്പെട്ട് വരികയാണെന്നാണ് റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാനിലാണ് അവര്‍ പുതിയ സാമ്രാജ്യം കെട്ടിപ്പടുക്കുന്നത്. ഇതിനായി പാകിസ്താനെ ഉപയോഗിക്കുന്നതായും സൂചനയുണ്ട്.

അഫ്ഗാനിലെ ഗ്രാമീണര്‍ ഇക്കാര്യം തുറന്നുപറഞ്ഞിരിക്കുകയാണ്. ഏത് നിമിഷവും എന്തും സംഭവിക്കാവുന്ന അവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് അവര്‍ പറയുന്നു. കാബൂളിലുണ്ടായ സ്‌ഫോടനം ഐസിസ് എത്രത്തോളം വളര്‍ന്നിരിക്കുന്നു എന്നതിന്റെ സൂചനയാണ്. തങ്ങളുടെ വീടുകള്‍ക്കും സ്വത്തുക്കളും എന്തിനേറെ പറയുന്നു സ്ത്രീകള്‍ക്കും പോലും സുരക്ഷ നല്‍കാനാവാത്ത അവസ്ഥയിലാണുള്ളതെന്ന് ഗ്രാമീണര്‍ പറഞ്ഞു.

മുഹമ്മദ് ഷായുടെ മനംമാറ്റം

മുഹമ്മദ് ഷായുടെ മനംമാറ്റം

അഫ്ഗാനിസ്ഥാനില്‍ ഐസിസ് എത്തിയെന്ന കാര്യം അറിഞ്ഞത് തന്നെ മുഹമ്മദ് ഷായിലൂടെയാണ്. സാധാരണ കുടുംബത്തിലെ അംഗമായിരുന്നു ഇയാള്‍. ഒരു പെണ്‍കുട്ടിയുമായി കടുത്ത പ്രണയത്തിലായിരുന്നു മുഹമ്മദ് ഷാ. എന്നാല്‍ അഫ്ഗാന്‍ ആചാരപ്രകാരമുള്ള വിവാഹം നടത്തുന്നത്തിനായി ഇയാളുടെ കൈവശം പണില്ലായിരുന്നു. ഇതോടെ വിവാഹം മുടങ്ങുമെന്ന് ഉറപ്പായിരുന്നു. എന്നാല്‍ ഇയാള്‍ അതങ്ങനെ വിട്ടുകൊടുത്തില്ല. തനിക്ക് അറിയാവുന്ന ഒരു മതസംഘടനയെ ഷാ സമീപിച്ചു. സത്യം പറഞ്ഞാല്‍ ഇത് ഐസിസ് തന്നെയായിരുന്നു. ഇവര്‍ കൂട്ടത്തോടെ എത്തി പെണ്‍കുട്ടി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോകുകയും പിന്നീട് വിവാഹം ചെയ്യുകയും ചെയ്തു.

ജോഷ്വാന്‍ ഗ്രാമത്തിന്റെ ദുര്‍വിധി

ജോഷ്വാന്‍ ഗ്രാമത്തിന്റെ ദുര്‍വിധി

അഫ്ഗാനിലെ പശ്ചിമ പ്രദേശമായ ജോഷ്വാന്‍ ഗ്രാമത്തിലാണ് ഐസിസ് പിടിമുറുക്കിയിരിക്കുന്നത്. അതേസമയം തന്റെ മകന്‍ വിവാഹം ചെയ്തത് നന്നായെങ്കിലും അതിനായി ഐസിസിനെ സമീപിച്ചത് ഇസ്ലാമിന് എതിരാണെന്ന് മുഹമ്മദ് ഷായുടെ പിതാവ് ജമാലൂദ്ദീന്‍ പറയുന്നു. ദാര്‍സാബിലായിരുന്ന ജമാലൂദ്ദീന്‍ ഇപ്പോള്‍ ഐസിസ് ഭീകരരെ പേടിച്ച് ഷെബര്‍ഗാനിലേക്ക് താമസം മാറിയിരിക്കുകയാണ്. അതും ഒറ്റയ്ക്കാണ് താമസം. ആ സംഭവത്തിന് ശേഷം താന്‍ മകനെ കുറിച്ച് ഒന്നും കേട്ടിട്ടില്ല. ഒരു കാലത്തും ഇനി അവന്‍ എന്റെ മകനല്ലെന്നും ജമാലുദ്ദീന്‍ പറഞ്ഞു.

ഗ്രാമീണര്‍ ഭയന്നുവിറക്കുന്നു

ഗ്രാമീണര്‍ ഭയന്നുവിറക്കുന്നു

തങ്ങളോട് കൂറുപുലര്‍ത്തുന്നവരെ ഒപ്പം നിര്‍ത്തി ഭീകരസംഘടന വിപുലീകരിക്കാനാണ് ഐസിസ് ഇപ്പോള്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് യുവാക്കളെ സഹായിക്കാന്‍ മുന്നിട്ടിറങ്ങുന്നത്. ഇങ്ങനെ ചെയ്താല്‍ യുവാക്കള്‍ സംഘടനയോട് കൂറുള്ളവരായിരിക്കുമെന്ന് ഇവര്‍ കണക്കുകൂട്ടുന്നു. അതേസമയം ഗ്രാമീണര്‍ ഇവരുടെ വരവോടെ ഭയന്നുവിറയ്ക്കുകയാണ്. ജോഷ്വാന്‍ മേഖലയിലെ പല സ്‌കൂളുകളും ഇവര്‍ അടച്ചുപൂട്ടിച്ചു. ശത്രുക്കളുടെ തലവെട്ടിമാറ്റി. ചെറിയ കുട്ടികളുള്‍പ്പെടെയുള്ള സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ലൈംഗിക അടിമകളാക്കുകയും ചെയ്യുന്നുണ്ട്. ഇതോടെ പലരും സ്വന്തം സ്ഥലം ഉപേക്ഷിച്ച് മറ്റേതെങ്കിലും സ്ഥലത്തേക്ക് രക്ഷപ്പെടാന്‍ ഒരുങ്ങുകയാണ്.

യുഎസിനും പങ്ക്

യുഎസിനും പങ്ക്

സിറിയയിലും ഇറാഖിലും വലിയ രീതിയിലുള്ള തിരിച്ചടി ഉണ്ടായതാണ് ഐസിസ് അഫ്ഗാനിലേക്ക് കളം മാറ്റാനുള്ള കാരണമെന്നാണ് സൂചന. ഇതില്‍ യുഎസിനും വലിയ രീതിയിലുള്ള പങ്കുണ്ട്. 17 വര്‍ഷത്തിന് യുഎസ് സൈന്യത്തെ പിന്‍വലിക്കുകയാണെന്ന് പറഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടതെന്നാണ് സൂചന. ഇത് ഐസിസിന് ഇവിടെ വളരാന്‍ സാഹചര്യമൊരുക്കിയെന്നാണ് സൂചന. എന്നാല്‍ 16000 യുഎസ് ട്രൂപ്പുകള്‍ അഫ്ഗാനിസ്ഥാനില്‍ തുടരുമെന്നും ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ഒരുവശത്ത് താലിബാനുമായുള്ള പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പിലെത്തിയപ്പോഴാണ് ഐസിസ് ഭീഷണിയായി ഉയര്‍ന്നിരിക്കുന്നത്.

വിദേശ റിക്രൂട്ടിങ്

വിദേശ റിക്രൂട്ടിങ്

വളരെ വിദഗ്ധമായ രീതിയാണ് ഇപ്പോള്‍ ഐസിസ് പിന്തടരുന്നത്. ഇതില്‍ വിദേശ റിക്രൂട്ടിങ് അടക്കമുള്ള കാര്യങ്ങള്‍ നടക്കുന്നുണ്ട്. അതേസമയം ജോഷ്വാനിലെ കാര്യങ്ങള്‍ ഭീകരമാണെന്ന് യുഎസ് അഫ്ഗാന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പാകിസ്താനിലെ ഉള്‍പ്രദേശമായ നന്‍ഗര്‍ഹറില്‍ യുഎസ് നടത്തിയ ആക്രമണമാണ് ഐസിസ് ജോഷ്വാനില്‍ ശക്തിപ്പെടാന്‍ കാരണം. നന്‍ഗര്‍ഹറിലെ ആക്രമണത്തില്‍ ഇവരുടെ ശക്തികേന്ദ്രം തകര്‍ന്ന് തരിപ്പണമായിരുന്നു. ജോഷ്വാനില്‍ വിദേശ റിക്രൂട്ട്‌മെന്റ് അടക്കമുള്ള കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് യുഎസ് പറയുന്നുണ്ട്.

രഹസ്യകേന്ദ്രങ്ങള്‍.....

രഹസ്യകേന്ദ്രങ്ങള്‍.....

ജോഷ്വാനില്‍ 600ലധികം ഐസിസ് ഭീകരര്‍ ഉണ്ടെന്നാണ് കണക്ക്. ഇതില്‍ 150 പേരും വിദേശ റിക്രൂട്ട്‌മെന്റ് വഴി എത്തിയവരാണ്. സുഡാന്‍, ചൈന, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നാണ് ഭൂരിഭാഗം പേരും എത്തിയിരിക്കുന്നത്. ഇതിനൊപ്പം ഇവര്‍ ജോഷ്വാനില്‍ നിന്നും പുതിയ ആളുകളെ തിരഞ്ഞെടുക്കുന്നുണ്ട്. അഫ്ഗാന്‍ പോലീസിന് ഇതുസംബന്ധിച്ച് രഹസ്യനിര്‍ദേശം ലഭിച്ചിട്ടുണ്ട്. ഇവര്‍ക്ക് രഹസ്യകേന്ദ്രങ്ങളും ഉണ്ട്. വ്യോമാക്രമണത്തെ തടയാന്‍ ഇവര്‍ പ്രത്യേക തുരങ്കത്തിനുള്ളില്‍ നിന്നാണ് പോരാടുക. ദര്‍സാബ് ജില്ലയിലെ മലനിരകളിലെ പാറക്കൂട്ടങ്ങള്‍ക്കിടയിലാണ് ഇവരുടെ ഒളിസങ്കേതമെന്നാണ് സൂചന.

മടങ്ങിയെത്തുന്നു....

മടങ്ങിയെത്തുന്നു....

അഫ്ഗാനിസ്ഥാനെ സംബന്ധിച്ച് ഏറ്റവും ആശങ്കപ്പെടുത്തുന്നത് സിറിയയിലും ഇറാഖിലും പോരാടിയവര്‍ തിരിച്ചുവരുന്നു എന്നതാണ്. ഇവര്‍ പാകിസ്താന്‍ വഴി എത്തിക്കൊണ്ടിരിക്കുന്നുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 3000 പേരെ പുതിയതായി അഫ്ഗാനില്‍ നിന്ന് റിക്രൂട്ട് ചെയ്തിട്ടുമുണ്ട്. അടുത്തിടെ പോരാട്ടം നടത്തുന്നവരോട് അഫ്ഗാനിസ്ഥാനിലേക്കും പാകിസ്താനിലേക്കും തിരിച്ചുവരാന്‍ ഐസിസ് വീഡിയോ വഴി ആഹ്വാനം ചെയ്തിരുന്നു. സംഘടനയെ പിന്തുണയ്ക്കുന്നവരെയും ഇവിടേക്ക് സ്വാഗതം ചെയ്തിരുന്നു. ഇതോടെ ഭീകരരുടെ കുത്തൊഴുക്ക് ഉണ്ടായിരിക്കുകയാണ്.

തൊഴില്‍രഹിതര്‍.....

തൊഴില്‍രഹിതര്‍.....

20 വയസിന് താഴെയുള്ള തൊഴില്‍രഹിതരായ യുവാക്കളെയാണ് ഐസിസ് റിക്രൂട്ട് ചെയ്യുന്നത്. പലതരം ചിന്താഗതിക്കാരാണ് ഇത്തരത്തില്‍ സംഘടനയില്‍ ചേരുന്നതെന്നാണ് സൂചന. പലരും ഒരു ജീവിതമാര്‍ഗത്തിന് വേണ്ടിയാണ് ഐസിസിലെത്തുന്നത്. ചിലര്‍ തീവ്ര ആശയങ്ങളില്‍ ആകൃഷ്ടരായും എത്തുന്നുണ്ട്. എന്നാല്‍ കള്ളക്കടത്തും തട്ടിക്കൊണ്ടുപോകലും കൊലപാതകങ്ങളും ശീലമാക്കിയവര്‍ ഐസിസില്‍ ചേരുന്നുണ്ട് എന്നാണ് സൂചന. ഇത് അതിഭീകരമാണ്. ഇവര്‍ തോക്ക് കൃത്യമായി ഉപയോഗിക്കാന്‍ അറിയുന്നവരുമാണ്. ഇവര്‍ക്ക് പരിശീലനവും ഉപദേശവും നല്‍കാനാണ് വിദേശത്ത് നിന്ന് റിക്രൂട്ട്‌മെന്റ് നടത്തുന്നത്.

വിദ്യാഭ്യാസം ഇല്ലാതാക്കി....

വിദ്യാഭ്യാസം ഇല്ലാതാക്കി....

കുട്ടികളുടെ വിദ്യാഭ്യാസം ഇല്ലാതാക്കിയാല്‍ പെട്ടെന്ന് തന്നെ അവരെ സംഘടനയിലേക്ക് കൊണ്ടുവരാന്‍ സാധിക്കുമെന്ന് ഐസിസ് കണക്കുകൂട്ടുന്നു. ദര്‍സാബില്‍ 40 സ്‌കൂളുകളാണ് ഇവര്‍ കത്തിച്ചത്. 30,000 കുട്ടികളെ വിദ്യാഭ്യാസത്തില്‍ നിന്ന് വിലക്കുകയും ചെയ്തു. വീടുകളിലെല്ലാം ചെന്ന് എത്ര പെണ്‍കുട്ടികള്‍ ഉണ്ടെന്ന് കണക്കെടുക്കുകയും ചെയ്യുന്നുണ്ട്. നാലു പെണ്‍കുട്ടികളുണ്ടെങ്കില്‍
ആ വീട്ടില്‍ ഐസിസിന്റെ നാലു പതാകകള്‍ നാട്ടുകയും ചെയ്യും. ഈ നാലുപെണ്‍കുട്ടികളെയും ഐസിസ് പിന്നീട് തട്ടിക്കൊണ്ടുപോവുകയും ലൈംഗിക അടിമകളാക്കുകയും ചെയ്യും.

സൈന്യത്തിന് ശേഷിയില്ല

സൈന്യത്തിന് ശേഷിയില്ല

ഐസിസിനെ നേരിടാന്‍ പറ്റിയ സൈനിക ശേഷി ഇല്ലെന്ന് അഫ്ഗാന്‍ തുറന്നു സമ്മതിക്കുന്നുണ്ട്. താലിബാനുമായും ഐസിസുമായിട്ടുള്ള പോരാട്ടത്തില്‍ കനത്ത നഷ്ടമാണ് അഫ്ഗാന്‍ സൈന്യത്തിന് നേരിടേണ്ടി വന്നത്. സൈന്യത്തിന്റെ 10 ശതമാനം പോരാട്ടത്തില്‍ മരിക്കുകയും ചെയ്തു. ഐസിസിനെ എത്രയും പെട്ടെന്ന് ഇല്ലാതാക്കിയില്ലെങ്കില്‍ പശ്ചിമേഷ്യക്ക് മുഴുവന്‍ ഭീഷണിയാവുമെന്നും അവര്‍ പറഞ്ഞു. അതേസമയം താലിബാനേക്കാള്‍ ഭീകരന്‍മാരാണ് ഐസിസെന്ന് ഗ്രാമീണര്‍ പറയുന്നു. തന്റെ 16, 18 വയസ്സുള്ള രണ്ട് പെണ്‍കുട്ടികളെ ഐസിസ് തട്ടിക്കൊണ്ടുപോയി ലൈംഗിക അടിമകളാക്കിയെന്ന് മുബാറക് ഷാ എന്ന വ്യാപാരി പറയുന്നു. രാത്രി വീടിന്റെ വാതില്‍ തകര്‍ത്താണ് കുട്ടികളെ പിടിച്ചുകൊണ്ടുപോയതെന്നും അദ്ദേഹം പറഞ്ഞു.

നരേന്ദ്ര സ്വാമി നരേന്ദ്ര മോദിയായി..... സിദ്ധരാമയ്യക്കും നാക്കുപിഴ!! പ്രധാനമന്ത്രിക്ക് പ്രശംസ!!നരേന്ദ്ര സ്വാമി നരേന്ദ്ര മോദിയായി..... സിദ്ധരാമയ്യക്കും നാക്കുപിഴ!! പ്രധാനമന്ത്രിക്ക് പ്രശംസ!!

മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിച്ചു..... അവയവങ്ങളും ദാനം ചെയ്തു!! അലബാമയിലെ അദ്ഭുതബാലന്‍!! ജീവനോടെ...മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിച്ചു..... അവയവങ്ങളും ദാനം ചെയ്തു!! അലബാമയിലെ അദ്ഭുതബാലന്‍!! ജീവനോടെ...

English summary
ISIS Gain Turf in Afghanistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X