കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസ് തലവന്‍ അബു ഹസന്‍ അല്‍ ഹാഷിമി അല്‍ ഖുറേഷി ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടു

Google Oneindia Malayalam News

ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബു ഹസന്‍ അല്‍ ഹാഷിമി അല്‍ ഖുറേഷി കൊല്ലപ്പെട്ടു. ഐസിസ് വക്താവ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഏറ്റുമുട്ടലിനിടെയാണ് ഖുറേഷി കൊല്ലപ്പെട്ടു. ദൈവത്തിന്റെ ശത്രുക്കളുമായുള്ള ഏറ്റുമുട്ടലിനിടെയാണ് ഖുറേഷി കൊല്ലപ്പെട്ടതെന്ന് ഐസിസ് വക്താവ് അറിയിച്ചു. എവിടെ വെച്ചാണ് ഏറ്റുമുട്ടല്‍ നടന്നതെന്നോ, അതിലേക്ക് നയിച്ച കാരണം എന്തെന്നോ ഇയാള്‍ വ്യക്തമാക്കിയിട്ടില്ല.

പുതിയ നേതാവായി അബു അല്‍ ഹുസൈന്‍ അല്‍ ഹുസൈനി അല്‍ ഖുറേഷിയെ തിരഞ്ഞെടുത്തിട്ടുണ്ട്. പ്രവാചകന്റെ വംശപരമ്പരയില്‍ വരുന്നവരാണ് ഖുറേഷിമാര്‍. താന്‍ പ്രവാചകന്റെ തലമുറയില്‍പ്പെടുന്നയാളാണെന്ന് ഇയാള്‍ അവകാശപ്പെടുന്നുണ്ട്.

1

പുതിയ നേതാവിനെ കുറിച്ചുള്ള വിവരങ്ങള്‍ ഐസിസ് വക്താവ് അറിയിച്ചിട്ടില്ല. ഒരു ശബ്ദ സന്ദേശത്തിലൂടെയാണ് ഇയാള്‍ ഇക്കാര്യം അറിയിച്ചത്. അതേസമയം പുതിയ നേതാവ് ഒരു വെറ്ററന്‍ ആണെന്ന വിവരങ്ങള്‍ വക്താവ് അറിയിച്ചിട്ടുണ്ട്. പുതിയ നേതാവിനോട് വിശ്വാസ്യത പുലര്‍ത്താന്‍ വിശ്വസ്തരെല്ലാം തയ്യാറാവണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു.

10 വര്‍ഷത്തില്‍ 4 തവണ ലോട്ടറിയടിച്ചു, 3 മാസത്തിനിടെ കനേഡിയക്കാരന് 2 ബംപര്‍; സമ്പാദ്യം ഞെട്ടിക്കും10 വര്‍ഷത്തില്‍ 4 തവണ ലോട്ടറിയടിച്ചു, 3 മാസത്തിനിടെ കനേഡിയക്കാരന് 2 ബംപര്‍; സമ്പാദ്യം ഞെട്ടിക്കും

2014ലാണ് ഇറാഖിലും സിറിയയിലുമായി ഐസിസ് ശക്തി പ്രാപച്ച്. നിരവധി സ്ഥലങ്ങള്‍ പിടിച്ചെടുത്ത് ഐസിസ് അധികാരം സ്ഥാപിച്ചിരുന്നു. 2017 മുതല്‍ ഇറാഖിലും സിറിയയിലും പാശ്ചാത്യ രാജ്യങ്ങള്‍ ഐസിസിനെതിരെ ശക്തമായ നടപടികളെടുത്തിരുന്നു.

ചര്‍മത്തിന്റെ പ്രശ്‌നങ്ങള്‍ ഇനി മറന്നേക്കൂ; ഇക്കാര്യങ്ങള്‍ ശീലമാക്കിയാല്‍ നക്ഷത്രം പോലെ തിളങ്ങും

അതേസമയം ഐസിസിന്റെ സ്ലീപ്പര്‍ സെല്ലുകള്‍ പലയിടത്തും ഇപ്പോള്‍ ശക്തമായ സാന്നിധ്യമാണ്. ഇവര്‍ പലയിടത്തും ആക്രമണം നടത്തുന്നുണ്ട്. ഐസിസിന്റെ മുന്‍ തലവന്‍ അബു ഇബ്രാഹിം അല്‍ ഖുറേഷി ഫെബ്രുവരിയിലാണ് കൊല്ലപ്പെട്ടത്.

ഭാഗ്യം വന്നിട്ടും വിശ്വാസമായില്ല; 6 കോടി ലോട്ടറിയടിച്ച യുവതിക്ക് ഷോക്ക്, ഭര്‍ത്താവിനും വിശ്വാസമില്ല, വൈറല്‍ഭാഗ്യം വന്നിട്ടും വിശ്വാസമായില്ല; 6 കോടി ലോട്ടറിയടിച്ച യുവതിക്ക് ഷോക്ക്, ഭര്‍ത്താവിനും വിശ്വാസമില്ല, വൈറല്‍

സിറിയയില്‍ യുഎസ് നടത്തിയ റെയ്ഡിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. ഐസിസിന്റെ തലവനും കുപ്രസിദ്ധനുമായ അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ പലവട്ടം യുഎസ് ലക്ഷ്യമിട്ടിരുന്നു. 2019ലാണ് ഇയാള്‍ കൊലപ്പെടുന്നത്. ഇബ്ലിദ് പ്രദേശത്തായിരുന്നു ഇയാള്‍ കൊല്ലപ്പെട്ടത്.

English summary
isis leader abu hasan al hashimi al qurashi killed in a battle, group announced new leader
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X