ക്രിസ്തുമതത്തെ മറികടക്കും, 2035ഓടെ ഇസ്ലാം ലോകത്തെ ഏറ്റവും വലിയ മതമായി മാറും, ഹിന്ദുക്കളോ?

2035ഓടെ ക്രിസ്തുമതത്തെ മറികടന്ന് ഇസ്ലാം ലോകത്തെ ഏറ്റവും വലിയ മതമായി മാറുമെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ ഗവേഷണ സ്ഥാപനമായ പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍ ഉളളത്. ക്രിസ്തുമതത്തിലും ഇസ്ലാം മത്തിലും ജനസംഖ്യ വലിയ തോതില്‍ ഉയരുന്നുണ്ടെങ്കിലും മുസ്ലീം ജനസംഖ്യയുടെ ഉയര്‍ച്ച അതിവേഗത്തിലാണ് എന്നാണ് ഈ പഠനം പറയുന്നത്.

മുസ്ലീംങ്ങളുടെ എണ്ണം ഉയരാന്‍ കാരണം ഉയര്‍ന്ന ജനനനിരക്ക് ആണെന്നും മതപരിവര്‍ത്തനം പോലുളളവയ്ക്ക് ഇതില്‍ ചെറിയ സ്ഥാനം മാത്രമേ ഉളളൂ എന്നും പ്യൂ റിസര്‍ച്ച് സെന്ററിന്റെ പഠനത്തില്‍ പറയുന്നു. 2020നും 2025നും ഇടയില്‍ മുസ്ലീം സ്ത്രീകള്‍ക്കിടയിലെ ജനന നിരക്ക് 3.1 ആണെന്നും ക്രിസ്ത്യന്‍ സ്ത്രീകളുടേത് 2.5 ആണ്.

2020ല്‍ ലോകത്താകെ 2.27 ബില്യണ്‍ ക്രിസ്ത്യാനികളും 2.02 ബില്യണ്‍ മുസ്ലീംങ്ങളും ആണ് ഉണ്ടായിരുന്നത്. എന്നാല്‍ 2023 ആകുമ്പോഴേക്കും മുസ്ലീം ജനസംഖ്യ 2. 57 ബില്യണ്‍ ആയി ഉയരുമെന്ന് പ്യൂ പഠനം പറയുന്നു. അപ്പോഴേക്കും ക്രിസ്ത്യന്‍ ജനസംഖ്യ 2.52 ബില്യണിലേക്ക് മാത്രമാകും എത്തുക. ഈ ട്രെന്‍ഡ് തുടരുകയാണെങ്കില്‍ 2070 ആകുമ്പോഴേക്ക് ലോകത്ത് 3.6 ബില്യണിന് മുകളില്‍ മുസ്ലീംങ്ങള്‍ ഉണ്ടാകുമെന്നും ക്രിസ്ത്യാനികള്‍ 3 ബില്യണില്‍ താഴെ മാത്രം ആയിരിക്കുമെന്നും പ്യൂ പഠനം വ്യക്തമാക്കുന്നു.

Islam

ഹിന്ദുക്കളുടെയും ജൂതന്മാരുടെയും എണ്ണം കൂടുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ലോക ജനസംഖ്യയിൽ അവരുടെ വിഹിതം കുറയുമെന്നാണ് കണക്കാക്കപ്പെടുന്നത്.
2020നും 2070നും ഇടയിൽ ലോകജനസംഖ്യ 29% വർദ്ധിക്കാനാണ് സാധ്യത. പ്യൂ പഠനം പ്രകാരം മുസ്ലീങ്ങൾക്കും ക്രിസ്ത്യാനികൾക്കും മാത്രമേ ഈ ജനസംഖ്യാ വർദ്ധനവിനൊപ്പം എത്താൻ സാധിക്കുകയുള്ളൂ. ക്രിസ്ത്യൻ ജനസംഖ്യ 30 ശതമാനം വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുമ്പോൾ മുസ്ലീം ജനസംഖ്യ 80 ശതമാനം വരെ ഉയർന്നേക്കാം.

'മമ്മൂട്ടിക്ക് പത്മഭൂഷൺ കിട്ടാൻ നിമിത്തമായത് ഞാൻ, ആരോടും പറഞ്ഞിട്ടില്ല', ക്രെഡിറ്റ് വേണ്ടെന്ന് സജി നന്ത്യാട്ട്
'മമ്മൂട്ടിക്ക് പത്മഭൂഷൺ കിട്ടാൻ നിമിത്തമായത് ഞാൻ, ആരോടും പറഞ്ഞിട്ടില്ല', ക്രെഡിറ്റ് വേണ്ടെന്ന് സജി നന്ത്യാട്ട്

2020നും 2070നും ഇടയിൽ ലോകത്തെ പ്രധാന മതവിഭാഗങ്ങളുടെ ജനസംഖ്യയിൽ എങ്ങനെയൊക്കെ മാറ്റങ്ങൾ വരാം എന്ന് പരിശോധിക്കുന്ന പ്യൂ റിസർച്ച് സെന്ററിന്റെ വിശാലമായ ഒരു പഠനത്തിന്റെ ഭാഗമാണ് ഈ കണക്കുകൾ. പ്രായത്തിലുള്ള വ്യത്യാസങ്ങൾ, ജനനനിരക്ക്, കുടിയേറ്റം, മതവിശ്വാസത്തിലുണ്ടാകുന്ന മാറ്റങ്ങൾ എന്നിവയെല്ലാം കണക്കിലെടുത്താണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma