ഇസ്ലാമിക് സ്റ്റേറ്റിന് വൻ തിരിച്ചടി; ഐസിസിന്റെ പ്രധാന നഗരങ്ങൾ സൈന്യം പിടിച്ചെടുത്തു!

  • By: Desk
Subscribe to Oneindia Malayalam

ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റിന് സൈന്യത്തിന്റെ തിരിച്ചടി. ഐഎസിനു നിയന്ത്രണമുള്ള ഇറാഖിലെ അവസാന പട്ടണമായ അല്‍ ഖയീം ഇറാഖ് സഖ്യസേന തിരിച്ച്പിടിച്ചു. കിഴക്കന്‍ പട്ടണമായ ദേറുല്‍ സോര്‍ ഐഎസില്‍നിന്നു തിരിച്ചുപിടിച്ചതായി സിറിയന്‍ സേന അറിയിച്ചു.
സിറിയന്‍ അതിര്‍ത്തിയോടു ചേര്‍ന്ന റാവ, അല്‍ ഖയീം എന്നീ ചെറുപട്ടണങ്ങളിലേക്കാണ് ഇറാഖ് സഖ്യസേന മുന്നേറ്റം നടത്തിയത്. ‌

സരിതയുടെ ഇക്കിളി നോവൽ തമിഴ്നാട്ടിൽ ഹിറ്റ്; ഇനി വ്യവസായം, സരിതയുടെ സോളാർ സ്വപ്നം ഇനി തമിഴ്നാട്ടിൽ!

സ്ത്രീ പുരുഷ സമത്വം യഥാർത്ഥ്യമാകുമോ? ഇല്ലെന്നു തന്നെ പറയാം... അതിന് കാരണങ്ങളുമുണ്ട്!

അവൾക്ക് ആ സ്നേഹം നിയന്ത്രിക്കാനായില്ല; അവന്റെ കാൽ‌പ്പാദങ്ങൾ നെഞ്ചത്ത് വച്ചു... ആകെ പെട്ടു!

യൂഫ്രട്ടീസ് നദിയുടെ പടിഞ്ഞാറന്‍ തീരത്തുള്ള പട്ടണമായ ദേറുല്‍ സോറിന്റെ പകുതി വീതം 2014 മുതല്‍ സിറിയന്‍ സേനയുടെയും ഐഎസിന്റെയും നിയന്ത്രണത്തിലായിരുന്നു. ഇസ്ലാമിക്ക് സ്റ്റേറ്റിന്റെ ശക്തികേന്ദ്രമായ സിറിയയിലെ റാഖ പിടിച്ചെടുത്തതായി സൈന്യം നേരത്തെ അറിയിച്ചിരുന്നു. നാല് മാസത്തോളം നീണ്ടു നിന്ന പോരാട്ടത്തിനൊടുവിലാണ് അമേരിക്കന്‍ പിന്തുണയോടെയുള്ള സിറിയന്‍ കുര്‍ദിഷ് അറബ് സഖ്യസേന റാഖ പിടിച്ചെടുത്തത്.ഐസിസ് ഭീകരരില്‍ നിന്ന് സിറിയയിലെ ഏറ്റവും വലിയ എണ്ണപ്പാടവും പിടിച്ചെടുത്തിരുന്നു.

ഏറ്റവും വലിയ എണ്ണപ്പാടം

ഏറ്റവും വലിയ എണ്ണപ്പാടം

വലിയ ഏറ്റുമുട്ടലുകള്‍ക്കൊടുവിലാണ് അല്‍ ഉമര്‍ എണ്ണപ്പാടം തങ്ങള്‍ നിയന്ത്രണത്തിലാക്കിയതെന്ന് എസ്ഡിഎഫ് വക്താവ് ലൈല അല്‍ അബ്ദുല്ല അറിയിച്ചിരുന്നു. എണ്ണ സംസ്‌ക്കരണ ശാലയ്ക്ക് വലിയ കേടുപാടുകള്‍ വരാത്ത രീതിയിലാണ് അത് പിടിച്ചെടുത്തത്. ഇതിന് ശേഷം സൈന്യം സിറിയയിലെ സുപ്രധാന പ്രവിശ്യകളിലൊന്നാ ദേര്‍ അസ്സൂറിലെ പ്രധാന നഗരം പിടിച്ചെടുക്കുകയായിരുന്നു.

മൂന്ന് വർഷം ഐസിസിന്റെ നിയന്ത്രണത്തിൽ

മൂന്ന് വർഷം ഐസിസിന്റെ നിയന്ത്രണത്തിൽ

കഴിഞ്ഞ മൂന്നു വര്‍ഷമായി ഐസിസിന്റെ നിയന്ത്രണത്തിലായിരുന്ന കിഴക്കന്‍ നഗരത്തില്‍ നിന്ന് അവസാനത്തെ ഐസിസ് പോരാളിയെയും കെട്ടുകെട്ടിച്ചതിനു ശേഷമാണ് സിറിയന്‍ സൈന്യം വിജയപ്രഖ്യാപനം നടത്തിയത്.

മാസങ്ങൾ നീണ്ട സൈനീക നടപടി

മാസങ്ങൾ നീണ്ട സൈനീക നടപടി

സിറിയയിലെ എണ്ണ സമ്പന്ന പ്രദേശങ്ങളിലൊന്നായ അല്‍ അസ്സൂര്‍ പ്രവിശ്യയില്‍ നിന്ന് മാസങ്ങള്‍ നീണ്ട സൈനിക നടപടികളിലൂടെയാണ് സിറിയന്‍ സേനയ്ക്കും സഖ്യകക്ഷികള്‍ക്കും ഐസിസിനെ പരാജയപ്പെടുത്തി ദേര്‍ അസ്സൂറിലെ പ്രധാന നഗരം പിടിച്ചെടുക്കാനായതെന്ന് സൈനിക വക്താവ് അറിയിച്ചിരുന്നു.

റഷ്യൻ സൈന്യത്തിന്റെ പിന്തുണ

റഷ്യൻ സൈന്യത്തിന്റെ പിന്തുണ

റഷ്യന്‍ സൈനിക പിന്തുണയോടെ പോരാടുന്ന സിറിയന്‍ സര്‍ക്കാര്‍ സൈന്യവും പ്രവിശ്യയുടെ പടിഞ്ഞാറന്‍ മേഖലകളില്‍ ഈയിടെ ശക്തമായ മുന്നേറ്റമാണ് നടത്തിയത്.

English summary
Islamic State suffers territorial losses in Syria, Iraq
Please Wait while comments are loading...