വീണ്ടും ചരിത്ര നേട്ടവുമായി ഇസ്രയേല്‍, ഭൂട്ടാനുമായി നയതന്ത്ര ബന്ധം സ്ഥാപിച്ച് നെതന്യാഹു!!
ജറുസലേം: ഇസ്രയേലിന് വീണ്ടും ചരിത്ര നേട്ടം. ഭൂട്ടാനുമായി അവര്‍ ആദ്യമായി നയതന്ത്ര ബന്ധം സ്ഥാപിച്ചിരിക്കുകയാണ്. ഇസ്രയേല്‍ വിദേശ കാര്യ മന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടത്. അതേസമയം അടുത്തിടെ അറബ്-മുസ്ലീം രാജ്യങ്ങളുമായി ഉണ്ടാക്കിയ സമാധാന കരാറിന് സമാനമല്ല ഇപ്പോഴുള്ളതെന്ന് ഇസ്രയേല്‍ പറയുന്നു. നേരത്തെ ആഫ്രിക്കന്‍-പശ്ചിമേഷ്യന്‍ രാജ്യങ്ങളുമായിട്ടാണ് ഇസ്രയേല്‍ നയതന്ത്ര ബന്ധം പുനസ്ഥാപിച്ചത്. ഇത് അമേരിക്കയുടെ നിരന്തര ഇടപെടല്‍ കാരണമായിരുന്നു.

അതേസമയം മേഖലയില്‍ ഇസ്രയേല്‍ എല്ലാവരെയും ഒന്നിപ്പിച്ച് നിര്‍ത്താനുള്ള തന്ത്രമാണ് പയറ്റുന്നത്. സൗദി അറേബ്യ ഒഴിച്ചുള്ള പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാമെന്ന തീരുമാനത്തിലാണ്. അറബ് ലോകത്ത് ആകെ ഇത് വിവാദമായിരുന്നു. പലസ്തീന് അറബ് രാജ്യങ്ങളുമായുള്ള ബന്ധം പുനപ്പരിശോധിക്കുമെന്നും പറഞ്ഞിരുന്നു. ഇതിനിടെയാണ് ഇസ്രയേല്‍ കൂടുതല്‍ രാജ്യങ്ങളുമായി സൗഹൃത്തിന് തയ്യാറെടുക്കുന്നത്. മേഖലയില്‍ ഇറാന്റെ സ്വാധീനത്തെ ചെറുക്കാന്‍ എല്ലാവരെയും ഒന്നിപ്പിച്ച് നിര്‍ത്തുകയാണ് ഇസ്രയേലിന്റെ തന്ത്രം.
ഇസ്രയേലും ഭൂട്ടാനും തമ്മില്‍ ദീര്‍ഘകാലമായി രഹസ്യ ചര്‍ച്ചകള്‍ നടന്നിരുന്നു. അതിനെ തുടര്‍ന്നാണ് നയതന്ത്ര തലത്തില്‍ ബന്ധം ശക്തമാക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് ഇരുവരും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന് കരാര്‍ ഒപ്പിട്ടിരുന്നു. ഇന്ത്യയിലെ ഭൂട്ടാന് അംബാസിഡര്‍മാരും ഇസ്രയേലി ഉദ്യോഗസ്ഥരും ചടങ്ങിനുണ്ടായിരുന്നു. വാട്ടര്‍ മാനേജ്മെന്റ്, കൃഷി, ഹെല്‍ത്ത് കെയര്‍, എന്നിവയില്‍ കേന്ദ്രീകരിച്ചാണ് ഇരുരാജ്യങ്ങളും പ്രവര്‍ത്തിക്കുകയെന്ന് ഇസ്രയേല്‍ വിദേശ കാര്യ മന്ത്രാലയം പറഞ്ഞു.
ഇസ്രയേലിന്റെ പ്രശസ്തിയും സൗഹൃദവും ഒരുപോലെ വര്‍ധിക്കുകയാണെന്ന് വിദേശകാര്യ മന്ത്രി ഗാബി അഷ്കെനാസി പറഞ്ഞു. പല രാജ്യങ്ങളും ഇസ്രയേലിനെ അംഗീകരിച്ച് തുടങ്ങി. ഏഷ്യയിലെ ഇസ്രയേലിന്റെ സൗഹൃദത്തില്‍ പുതിയൊരു നാഴിക കല്ലാണ് ഭൂട്ടാനുമായുള്ള കരാറിലൂടെ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കരാറിനെ നെത്യാഹു സ്വാഗതം ചെയ്തു. മറ്റ് രാജ്യങ്ങളുമായി ചര്‍ച്ചകള്‍ നടത്തി വരികയാണെന്ന് നെത്യാഹു പറഞ്ഞു. നേരത്തെ ഇസ്രയേലും മൊറോക്കോയും തമ്മില്‍ നയതന്ത്ര ബന്ധം പുനസ്ഥാപിച്ചിരുന്നു.
Recommended Video
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications