Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാനിൽ വീണ്ടും ഇസ്രായേലിന്റെ ആക്രമണം; 24 മണിക്കൂറിനിടെ രണ്ടാം തവണ, പശ്ചിമേഷ്യ യുദ്ധത്തിലേക്കോ?

ടെഹ്‌റാൻ: ടെഹ്‌റാനിലെ ആണവ, സൈനിക കേന്ദ്രങ്ങൾ ഉൾപ്പെടെ 200 ലധികം ലക്ഷ്യങ്ങൾ തകർത്തതിന് 24 മണിക്കൂറിനുള്ളിൽ ഇറാനിൽ വീണ്ടും ആക്രമണം നടത്തി ഇസ്രായേൽ. തെക്കൻ ടെഹ്റാനിലെ ആണവകേന്ദ്രത്തിന് സമീപം രണ്ട് സ്ഫോടനങ്ങളുണ്ടായതായി ഇറാനിയൻ മാധ്യമങ്ങ‌ൾ റിപ്പോർട്ട് ചെയ്‌തു. ആക്രമണം തുടരുകയാണെന്ന് ഇസ്രയേൽ സൈന്യവും അറിയിച്ചിട്ടുണ്ട്.

ആക്രമണത്തിൽ ഇറാനിലെ രണ്ട് ഉന്നത സൈനിക കമാൻഡർമാരും കുറഞ്ഞത് ആറ് ഉന്നത ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടുവെന്നാണ് പറയപ്പെടുന്നത്. പ്രതികാരമായി, ടെഹ്‌റാൻ ഇസ്രായേലിന് നേരെ 100 ഡ്രോണുകൾ വിക്ഷേപിച്ചു, ഇസ്രായേൽ സൈന്യം തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഇസ്രായേലി പ്രദേശത്തിന് പുറത്ത് അവയെ തടയുകയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

israeliran

ഇന്നലെ പുലർച്ചെയോടെയാണ് ഇറാന്റെ ആണവ പദ്ധതി ലക്ഷ്യമിട്ട് ഇസ്രായേൽ ഇറാന്റെ തലസ്ഥാനം ആക്രമിച്ചത്. കുറഞ്ഞത് രണ്ട് ഉന്നത സൈനിക ഉദ്യോഗസ്ഥരെയെങ്കിലും ആക്രമണത്തിൽ കൊലപ്പെടുത്തി, ഇത് രണ്ട് കടുത്ത മിഡിൽ ഈസ്‌റ്റ് എതിരാളികൾക്കിടയിൽ ഒരു പൂർണമായ യുദ്ധത്തിനുള്ള സാധ്യത തെളിയിക്കുകയാണ്.

അതേസമയം, ഇസ്രായേലിന് കഠിനവും വേദനാജനകവുമായ വിധി നേരിടേണ്ടിവരുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി മുന്നറിയിപ്പ് നൽകി. നിലവിൽ ഇറാനെതിരെ മുൻകൂട്ടിയുള്ള ആക്രമണങ്ങൾക്ക് ശേഷം ഇസ്രായേൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, ശേഷമാണ് അവരുടെ ആണവ നിലയത്തെയും സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യം വച്ചത്.

അതിനിടെ തലസ്ഥാനമായ ടെഹ്‌റാൻ ഉൾപ്പെടെ രാജ്യത്തുടനീളമുള്ള ഒന്നിലധികം കേന്ദ്രങ്ങളിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തിയതിനെത്തുടർന്ന് ഇറാൻ തങ്ങളുടെ വ്യോമാതിർത്തി ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിട്ടിരിക്കുകയാണ്. ഇതിനിടയിലാണ് യുദ്ധം വീണ്ടും മുറുകുന്നത് എന്നതാണ് പ്രധാന വസ്‌തുത.

ഇസ്രായേൽ ഇറാന്റെ സൈനിക, ആണവ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി നശിപ്പിക്കുകയും അതോടൊപ്പം അവരുടെ ഉന്നത ആണവ ശാസ്ത്രജ്ഞരെയും കമാൻഡർമാരെയും കൊലപ്പെടുത്തുകയും ചെയ്‌തതിനെത്തുടർന്ന് ഈ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിൽ തനിക്ക് ആശങ്കയില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.

ഇറാനിലെ പടിഞ്ഞാറന്‍ ടെഹ്‌റാന്‍, കരാജ് എന്നിവിടങ്ങളെ ലക്ഷ്യമാക്കിയായിരുന്നു ഇത്തവണ ഇസ്രയേലിന്റെ ആക്രമണം. ഇന്ന് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ചുരുങ്ങിയത് 78 പേര്‍ക്കെങ്കിലും ജീവന്‍ നഷ്‌ടമായി എന്നാണ് വിവരം. കൂടാതെ മുന്നൂറിൽ അധികം പേർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.

ഇറാനിൽ നിന്ന് മിസൈലുകൾ വിക്ഷേപിച്ചതായി ഇസ്രായേൽ സൈന്യം പറയുന്ന വേളയിൽ തന്നെ ജറുസലേമിൽ സൈറണുകൾ മുഴങ്ങിയിരുന്നു. ഇരു രാജ്യങ്ങളും വിട്ടുകൊടുക്കാതെ യുദ്ധ സമാനമായ രീതികളാണ് കൈക്കൊള്ളുന്നത്. ഇതോടെ മേഖലയിൽ യുദ്ധസമാന സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നത്. പശ്ചിമേഷ്യ വീണ്ടും യുദ്ധക്കെടുതിയിലായി എന്നതാണ് ഇതിന്റെ സങ്കടകരമായ വസ്‌തുത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+