Get Updates
Get notified of breaking news, exclusive insights, and must-see stories!

സൈനിക കേന്ദ്രങ്ങൾ ആക്രമിച്ച് ഇസ്രായേൽ; ക്ലസ്‌റ്റർ ബോംബുകളുമായി തിരിച്ചടിച്ച് ഇറാൻ, സ്ഥിതി രൂക്ഷം

ടെഹ്‌റാൻ: ഇസ്രായേൽ-ഇറാൻ സംഘർഷം എട്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ ആക്രമണം കൂടുതൽ ശക്തമാവുന്നു. ഇരു രാജ്യങ്ങളും മിസൈലുകളുടെയും ഡ്രോണുകളുടെയും ആക്രമണമാണ് പരസ്‌പരം നടത്തിയത്. ഇറാനിലെ ആണവ അടിസ്ഥാന സൗകര്യങ്ങൾ ഇസ്രായേൽ ബോംബിട്ടു തകർക്കാൻ ശ്രമിച്ചപ്പോൾ. ക്ലസ്‌റ്റർ യുദ്ധോപകരണങ്ങൾ ഘടിപ്പിച്ച മിസൈലുകൾ പ്രയോഗിച്ചു കൊണ്ട് ഇറാൻ തിരിച്ചടിച്ചുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഒരാഴ്‌ച പിന്നിട്ട സംഘർഷത്തിൽ ആദ്യമായാണ് ക്ലസ്‌റ്റർ ബോംബുകൾ ഏതെങ്കിലും ഒരു വിഭാഗം പ്രയോഗിക്കുന്നത് എന്നാണ് ലഭ്യമായ വിവരം. ആളുകൾ കൂടുതൽ തിങ്ങിപ്പാർക്കുന്ന മേഖലകളിലേക്കാണ് ഇറാൻ ഇത്തരം ബോംബുകൾ അയച്ചതെന്നാണ് ഇസ്രായേൽ ആരോപണം. ഇസ്രായേലിലെ ആശുപത്രിക്ക് നേരെ ഉൾപ്പടെ നടത്തിയ ആക്രമണത്തിന് പിന്നിൽ ഇത്തരം ആയുധങ്ങളാണ് എന്നാണ് ലഭ്യമായ വിവരം.

iranisraelattack

ആശുപത്രിയിൽ നടത്തിയ ആക്രമണത്തിന് ഇറാനിലെ ഭരണകൂടം വലിയ വില നൽകേണ്ടിവരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകുകയും ചെയ്‌തിട്ടുണ്ട്‌. ഇറാനെതിരായ സൈനിക നീക്കത്തിൽ ഇസ്രായേൽ പ്രതീക്ഷിച്ചതിലും മുന്നിലാണെന്നും മുൻകാല പ്രതീക്ഷകൾക്കപ്പുറമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ ആശുപത്രിക്ക് സമീപമുള്ള ഇസ്രായേലി സൈനിക, രഹസ്യാന്വേഷണ കേന്ദ്രങ്ങളായിരുന്നു ലക്ഷ്യമെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) പറഞ്ഞു. ഈ വാദം നിഷേധിക്കുകയാണ് ഇസ്രായേൽ. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുദ്ധം വ്യാപിക്കുന്നതിന്റെ സൂചനയാണ് ഇതെന്നാണ് പറഞ്ഞത്.

അതേസമയം, ഇസ്രായേലിനെ സൈനികമായി പിന്തുണയ്ക്കുമോ എന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രണ്ടാഴ്‌ചയ്ക്കുള്ളിൽ തീരുമാനിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ആയത്തുള്ള അലി ഖമേനിയുടെ അനുമതി ലഭിച്ചുകഴിഞ്ഞാൽ, ഇറാൻ രണ്ട് ആഴ്‌ചകൾക്കുള്ളിൽ ഒരു ആണവായുധം നിർമ്മിക്കുമെന്ന് വൈറ്റ് ഹൗസ് ഉറപ്പിച്ചു പറഞ്ഞ സാഹചര്യത്തിലാണ് പുതിയ സംഭവവികാസം.

ക്ലസ്‌റ്റർ ബോംബുകൾ ചർച്ചയാവുമ്പോൾ

2008ൽ 111 രാജ്യങ്ങൾ ഒപ്പുവച്ച ഒരു അന്താരാഷ്ട്ര ഉടമ്പടി പ്രകാരം ക്ലസ്‌റ്റർ ബോംബുകൾ നിരോധിച്ചിട്ടുണ്ട്, എന്നാൽ ഇറാനോ ഇസ്രായേലോ ഈ കൺവെൻഷനിൽ പങ്കാളികളല്ല എന്നതാണ് ശ്രദ്ധേയം. പൊട്ടിത്തെറിക്കാത്ത വെടിക്കോപ്പുകൾ കാരണം സിവിലിയന്മാർക്ക് ദീർഘകാല അപകടങ്ങൾ സൃഷ്‌ടിക്കുന്ന, ഇത്തരം വെടിക്കോപ്പുകൾ വിശാലമായ പ്രദേശങ്ങളിലേക്ക് വിതറുന്ന ആയുധങ്ങളാണ് ഇവ. ഒരുപക്ഷേ യുദ്ധം അവസാനിച്ച ശേഷവും സാധാരണക്കാർക്ക് അപകടം ഉണ്ടാക്കുന്നവയാണ് ഇവ.

നേരത്തെ വിപുലമായ ചർച്ചകൾക്ക് ശേഷം, 2023ൽ യുഎസ് റഷ്യൻ അധിനിവേശ സേനയ്‌ക്കെതിരെ ഉപയോഗിക്കുന്നതിനായി യുക്രൈന് ക്ലസ്റ്റർ യുദ്ധോപകരണങ്ങൾ നൽകിയിരുന്നു. റഷ്യൻ സൈന്യവും അവ പ്രയോഗിച്ചതായി യുക്രൈൻ ആരോപിക്കുന്നുണ്ട്. ക്ലസ്‌റ്റർ യുദ്ധോപകരണങ്ങൾക്കെതിരായ കൺവെൻഷനിൽ ചേരാൻ ഈ രാജ്യങ്ങൾ ഒന്നും തന്നെ തയ്യാറായിട്ടില്ല.

ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ച് ഇസ്രായേൽ

ടെഹ്‌റാന്റെ ഹൃദയഭാഗത്ത് ഇന്നലെ രാത്രി നിരവധി ആക്രമണങ്ങൾ പൂർത്തിയാക്കിയതായും മിസൈൽ നിർമ്മാണത്തിനുള്ള സൈനിക വ്യവസായ സ്ഥലങ്ങളും ആണവായുധ ഗവേഷണ വികസനത്തിനായുള്ള സെപാൻഡിലെ ആസ്ഥാനവും ഉൾപ്പെടെ ഡസൻ കണക്കിന് ലക്ഷ്യങ്ങളിൽ ആക്രമണം നടത്തിയതായും ഐഡിഎഫ് അറിയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+