• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോക്കറ്റ് വര്‍ഷിച്ച് ഇസ്രയേല്‍, കത്തിയെരിഞ്ഞ് ഗാസയിലെ വീടുകള്‍, 24 മരണം, തിരിച്ചടിച്ച് പലസ്തീന്‍

Google Oneindia Malayalam News

ഗാസ സിറ്റി: പലസ്തീനില്‍ ഇസ്രയേലിന്റെ ആക്രമണത്തിന് പിന്നാലെ സംഘര്‍ഷ ഭൂമിയായി ഗാസ. ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ 24 പേരാണ് മരിച്ചത്. വീടുകളാകെ തകര്‍ന്ന് തരിപ്പണമായി. ദക്ഷിണ ഇസ്രയേലിലേക്ക് റോക്കറ്റ് വര്‍ഷിച്ചാണ് പലസ്തീന്‍ മറുപടി നല്‍കിയത്.

ദിലീപിനെയും ബെഹ്‌റയെയും കൂട്ടി കെട്ടാനാണ് ശ്രമം; ബൈജു പൗലോസ് ആ മൊഴി വെട്ടി: ശാന്തിവിള ദിനേശ്ദിലീപിനെയും ബെഹ്‌റയെയും കൂട്ടി കെട്ടാനാണ് ശ്രമം; ബൈജു പൗലോസ് ആ മൊഴി വെട്ടി: ശാന്തിവിള ദിനേശ്

പശ്ചിമേഷ്യയില്‍ വലിയ സംഘര്‍ഷങ്ങള്‍ക്ക് ഈ സംഭവം തുടക്കമിടുമെന്നാണ് ലോകരാജ്യങ്ങള്‍ ഭയപ്പെടുടന്നത്. മരിച്ചവരില്‍ ആറോളം കുട്ടികളുണ്ടെന്ന് ഗസയിലെ ആരോഗ്യ മന്ത്രാലയം പറഞ്ഞു. ഏറ്റുമുട്ടല്‍ രണ്ടാം ദിനത്തിലേക്ക് നീണ്ടതോടെ വലിയ ദുരിതമാണ് ജനങ്ങള്‍ക്കുണ്ടായിരിക്കുന്നത്.

പലസ്തീന്‍ ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പിന്റെ സീനിയര്‍ കമാന്‍ഡറെ ഇസ്രയേല്‍ വധിച്ചതോടെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. വെള്ളിയാഴ്ച്ചയോടെ വ്യാപകമായ മിസൈല്‍ ആക്രമണമാണ് ഇസ്രയേല്‍ നടത്തിയത്. ഇസ്രയേലിനെ ആക്രമിക്കാനുള്ള ശ്രമം മുന്‍കൂട്ടി കണ്ട് തകര്‍ക്കുകയായിരുന്നുവെന്നാണ് അവര്‍ അവകാശപ്പെടുന്നത്.

അതേസമയം ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പിനൊപ്പം ഇതുവരെ ഹമാസ് ചേര്‍ന്നിട്ടില്ല. ഈ ഏറ്റുമുട്ടലില്‍ നിന്ന് അവര്‍ വിട്ടുനില്‍ക്കുകയാണ്. അതുകൊണ്ട് പലസ്തീന്റെ ഭാഗത്ത് നിന്നുള്ള തിരിച്ചടിക്ക് വീര്യം കുറവാണ്. ഒരു വര്‍ഷം മുമ്പ് ഇസ്രയേലും ഹമാസും തന്നില്‍ വലിയൊരു യുദ്ധം ം നടന്നതാണ്. എന്നാല്‍ പലസ്തീന്‍ ജനതയെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടാന്‍ മാത്രമാണ് ഇത് ഉപകരിച്ചത്.

ഹമാസ് ഈ ഏറ്റുമുട്ടലില്‍ നിന്ന് വിട്ടുനിന്നാല്‍ ഇസ്രയേലിന് വലിയ നഷ്ടങ്ങളുണ്ടാവില്ലെന്നാണ് വിലയിരുത്തല്‍. പലസ്തീന്റെ ആക്രമണത്തില്‍ കുട്ടികള്‍ അടക്കം കൊല്ലപ്പെട്ടുവെന്നാണ് ഇസ്രയേല്‍ സൈന്യം പറയുന്നത്. പശ്ചിമ ഗസയിലെ ജബലിയയിലാണ് ആക്രമത്തില്‍ നാശനഷ്ടമുണ്ടായതെന്നും ഇക്കാര്യം പരിശോധിച്ചപ്പോള്‍ മനസ്സിലായെന്നും ഇസ്രയേല്‍ സൈന്യം പറഞ്ഞു.

പലസ്തീന്‍ ആരോഗ്യ പ്രവര്‍ത്തകനാണ് ആറ് പേര്‍ മരിച്ചതായി സ്ഥിരീകരിച്ചത്. ഇതില്‍ മൂന്നോളം കുട്ടികളുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. റഫായിലെ വ്യോമാക്രമണത്തില്‍ വീടുകളും കെട്ടിടങ്ങളും തകര്‍ന്നടിഞ്ഞു. വ്യാപക നാശനഷ്ടമാണ് ഇവിടെ ഉണഅടായത്. രണ്ട് പേര്‍ കൊല്ലപ്പെട്ടു. 32 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ കുട്ടികളുമുണ്ട്.

ഇസ്ലാമിക് ജിഹാദ് കമാന്‍ഡര്‍ ഖാലിദ് മന്‍സൂറിനെയാണ് ഇസ്രയേല്‍ സൈന്യം ടാര്‍ഗറ്റ് ചെയ്തതെന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ ഇയാള്‍ സുരക്ഷിതനാണോ അല്ലയോ എന്ന് ഇതുവരെ ഇരുപക്ഷവും സ്ഥിരീകരിച്ചിട്ടില്ല. വ്യോമാക്രമണത്തില്‍ കാറിലിരുന്ന 75കാരിയെയും കൊലപ്പെടുത്തി. ആറ് പേര്‍ക്ക് ആ സമയം പരിക്കേറ്റു.

ഹാപ്പി മൂഡില്‍ അമൃത സുരേഷ്, ഒന്നൊന്നര ചിത്രത്തില്‍ ഗോപി അണ്ണനും, പാപ്പുക്കുട്ടി എവിടെയെന്ന് ആരാധകര്‍, ചിത്രം വൈറല്‍

ഇസ്ലാമിക് ജിഹാദ് അംഗത്തിന്റെ വീട്ടില്‍ ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ ബോംബ് വര്‍ഷിച്ചു. ഈ കെട്ടിടമാകെ തരിപ്പണമായി. ഇസ്രയേല്‍ മുന്നറിയിപ്പ് തന്നുവെന്നാണ് പറയുന്നത്. എന്നാല്‍ അവര്‍ റോക്കറ്റ് വിക്ഷേപിച്ചാണ് മുന്നറിയിപ്പ് തന്നത്. വീട്ടിലിരുന്ന ഒരു സാധനം പോലും എടുക്കാതെ ഇറങ്ങി ഓടേണ്ടി വന്നുവെന്ന് പലസ്തീന്‍ യുവതി ഹുദ ഷമാലാക് പറഞ്ഞു. കൊല്ലപ്പെട്ട 24 പലസ്തീന്‍കാരില്‍ ആറ് കുട്ടികളും രണ്ട് സ്ത്രീകളുമുണ്ട്.

ഒട്ടകത്തിന്റെ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നുണ്ട് റൈഡര്‍, 20 സെക്കന്‍ഡില്‍ കണ്ടെത്തണം, വൈറലായി ചിത്രം!!ഒട്ടകത്തിന്റെ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നുണ്ട് റൈഡര്‍, 20 സെക്കന്‍ഡില്‍ കണ്ടെത്തണം, വൈറലായി ചിത്രം!!

English summary
israel bombed several homes in gaza, 24 people dead, palastine hit back with rockets
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X