Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാനെ വിറപ്പിച്ച് ഇസ്രായേല്‍; ആക്രമണത്തെ അപലപിച്ച് അറബ് രാഷ്ട്രങ്ങള്‍; ഇന്ത്യയുടെ പ്രതികരണം ഇങ്ങനെ

ദുബായ്: ഇറാനെ വിറപ്പിച്ച ഇസ്രായേല്‍ ആക്രമണത്തെ അപലപിച്ച് അറബ് രാഷ്ട്രങ്ങള്‍. സൗദി അറേബ്യ, ഖത്തര്‍, ജോര്‍ദാന്‍, യുഎഇ, കുവൈത്ത് എന്നിവര്‍ ആക്രമണത്തെ അപലപിച്ചു. പാകിസ്താനും ആക്രമണത്തെ അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്. പ്രത്യാക്രമണങ്ങള്‍ തുടരുന്നതും, അത് മേഖലയിലെ സുരക്ഷയെയും സ്ഥിരതയെയും ബാധിക്കുന്നതിലും അറബ് രാഷ്ട്രങ്ങള്‍ ആശങ്കയറിയിച്ചു.

ഇറാന്റെ പരമാധികാരത്തിലുള്ള കടന്നുകയറ്റമാണ് ഇസ്രായേല്‍ നടത്തിയിരിക്കുന്നതെന്ന് ഖത്തര്‍ പറഞ്ഞു. ഇസ്രായേലിന്റെ ആക്രമണത്തെ അപലപിക്കുന്നു. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണിതെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

israel-iran-attack

ഇസ്രായേലിന്റെ ഈ ആക്രമണത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാവുമെന്ന് ആശങ്കയുണ്ട്. എല്ലാവരും പ്രകോപനപരമായ നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കണം. തര്‍ക്കങ്ങള്‍ ചര്‍ച്ചകളിലൂടെയും, സമാധാന മാര്‍ഗങ്ങളിലൂടെയും പരിഹരിക്കണം മേഖലയെ അസ്ഥിരപ്പെടുത്തുന്ന കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും ഖത്തര്‍ വിദേശ മന്ത്രാലയം പറഞ്ഞു.

ഇസ്രായേലിന്റെ വ്യോമാക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ജോര്‍ദാന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. മിഡില്‍ ഈസ്റ്റില്‍ കൂടുതല്‍ സംഘര്‍ഷത്തിന് മാത്രമാണ് അത് ഉപകരിക്കുകയെന്നും മന്ത്രാലയം വ്യക്തമാക്കി. ഇസ്രായേലിന്റെ ഗാസ, വെസ്റ്റ്ബാങ്ക്, ലെബനന്‍ എന്നിവിടങ്ങളിലെ യുദ്ധം അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ജോര്‍ദാന്‍ ആവശ്യപ്പെട്ടു.

സംഘര്‍ഷം വ്യാപിപ്പിക്കാന്‍ ശ്രമിക്കരുത്. എല്ലാവരും സമാധാനം പാലിക്കാന്‍ ശ്രമിക്കണമെന്ന് ആക്രമണത്തെ അപലപിച്ച് യുഎഇ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. നയതന്ത്ര ഇടപെടലിലൂടെ തര്‍ക്കങ്ങള്‍ പരിഹരിക്കണമെന്നും യുഎഇ ആവശ്യപ്പെട്ടു.

സൗദി അറേബ്യയും രൂക്ഷമായി ഇസ്രായേല്‍ ആക്രമണത്തെ വിമര്‍ശിച്ചു. പരമാധികാരത്തിന്റെ ലംഘനമാണിത്. മേഖലയില്‍ തുടര്‍ച്ചയായി ഉണ്ടാവുന്ന സംഘര്‍ഷങ്ങളെ തള്ളിക്കളയുന്നു. എല്ലാവരും സമാധാനം പാലിക്കണം. തുടര്‍ച്ചയായി ഉണ്ടാവുന്ന സൈനിക നീക്കങ്ങള്‍ മേഖലയില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഇസ്രായേലിന്റെ വ്യോമാക്രമണം മേഖലയില്‍ സമാധാനം തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളെ ബാധിക്കും. കൂടുതല്‍ സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുമെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ഈ വിഷയത്തില്‍ ഇടപെട്ട് സമാധാനത്തിനുള്ള ശ്രമങ്ങള്‍ നടത്തണമെന്നും പാകിസ്താന്‍ പ്രസ്താവനയില്‍ അറിയിച്ചു.

ഇറാഖും ഇസ്രായേല്‍ ആക്രമണത്തെ വിമര്‍ശിച്ചു. ഗാസയിലും ലെബനനിലും വെടിനിര്‍ത്തലിലും അവര്‍ ആഹ്വാനം ചെയ്തു. ഇസ്രായേല്‍ ആക്രമണത്തെ യുഎസ്സ് ന്യായീകരിച്ചു. ഇറാന്റെ സൈനിക കേന്ദ്രങ്ങളെയാണ് ഇസ്രായേല്‍ ലക്ഷ്യമിട്ടത്. ഇതിലൂടെ സാധാരണക്കാരുടെ ജീവന്‍ അപകടത്തിലാവില്ലെന്നും യുഎസ് പറഞ്ഞു.

ഇറാന്റെ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ഇസ്രായേലിന് അവകാശമുണ്ട്. എന്നാല്‍ ഇരുരാജ്യങ്ങളും കൂടുതല്‍ സംഘര്‍ഷത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പറഞ്ഞു.

ഇന്ത്യയും സമാധാനം പാലിക്കാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പശ്ചിമേഷ്യയില്‍ ഇപ്പോള്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ ആര്‍ക്കും ഗുണം ചെയ്യില്ലെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍അറിയിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+