Get Updates
Get notified of breaking news, exclusive insights, and must-see stories!

സമയം വരട്ടെ, തിരിച്ചടിക്കും, ഇറാന്‍ വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി ഇസ്രായേല്‍

ജറുസലേം: ഇറാനെതിരെ സമയവും സന്ദര്‍ഭവും നോക്കി തിരിച്ചടിക്കുമെന്ന് ഇസ്രായേല്‍ മന്ത്രി ബെന്നി ഗാന്റ്‌സ്. ഇറാന്‍ ഞങ്ങളെ ആക്രമിച്ചതിന് വലിയ വില തന്നെ നല്‍കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങള്‍ ഇസ്രായേലിനെതിരെ ഇറാന്‍ നടത്തിയത്. സ്വയം പ്രതിരോധത്തിന്റെ ഭാഗമായിട്ടാണ് ഇറാന്‍ ആക്രമണം നടത്തിയതെന്ന് യുഎന്നിലെ ഇറാനിയന്‍ പ്രതിനിധി പറഞ്ഞു.

ഇസ്രായേലാണ് ആദ്യം ആക്രമണം ആരംഭിച്ചത്. അതുകൊണ്ട് അനിവാര്യമായ തിരിച്ചടിയായിരുന്നു നല്‍കിയത്. ഡമാസ്‌കസിലെ കോണ്‍സുലേറ്റ് കെട്ടിടം തകര്‍ത്തതിനുള്ള മറുപടിയാണ് നല്‍കിയതെന്നും ഇറാനിയന്‍ പ്രതിനിധി പറഞ്ഞു.

israel-iran-war

അതേസമയം യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ഇറാനെതിരെ ഉപരോധം എര്‍പ്പെടുത്തണമെന്ന് യുഎന്നിലെ ഇസ്രായേല്‍ പ്രതിനിധി ഗിലാഡ് എര്‍ദാന്‍ ആവശ്യപ്പെട്ടു. സംഘര്‍ഷ സാധ്യത ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്ന് ജി7 നേതാക്കള്‍ നേരത്തെ പറഞ്ഞിരുന്നു. സൈനിക ഏറ്റുമുട്ടലിന് ശ്രമിച്ചാല്‍ മറുപടി നല്‍കുമെന്നാണ് ഇറാന്‍ നേരത്തെ ഇസ്രായേലിന് മുന്നറിയിപ്പ് നല്‍കിയത്.

ഈ വിഷയം അവസാനിച്ചതാണെന്നും യുഎന്നിലെ ഇറാന്‍ പ്രതിനിധി പറഞ്ഞു. എന്നാല്‍ ഇസ്രായേല്‍ ഭരണകൂടം ഇനിയൊരു അബദ്ധം കൂടി കാണിച്ചാല്‍, ഇതിലും രൂക്ഷമായിരിക്കും ഞങ്ങളുടെ തിരിച്ചടിയെന്നും ഇറാന്‍ പ്രതിനിധി സംഘം പറഞ്ഞു.

ഇറാനെതിരെ തിരിച്ചടിക്ക് സൈനികമായ പിന്തുണ യുഎസ് നല്‍കില്ലെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ അറിയിച്ചതായും ഉന്നത യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. അത്തരമൊരു പ്രത്യാക്രമണത്തിന്റെ ഭാഗമാകാന്‍ യുഎസ്സുണ്ടാവില്ലെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

നേരത്തെ ഇറാന്‍ വിക്ഷേപിച്ച മിസൈലുകളെയും ഡ്രോണുകളെയും പ്രതിരോധിക്കാന്‍ ഇസ്രായേലിനെ യുഎസ് സൈന്യം സഹായിച്ചിരുന്നുവെന്ന് ബൈഡന്‍ പറഞ്ഞിരുന്നു. ജി7 നേതാക്കളുമായി ചര്‍ച്ച ചെയ്ത് നയതന്ത്ര തലത്തില്‍ ഇറാനെതിരെ നടപടിയെടുക്കാനുള്ള ആഗ്രഹവും ബൈഡന്‍ പ്രകടിപ്പിച്ചിരുന്നു. യുഎസ്സിനൊപ്പം ബ്രിട്ടന്‍, ഫ്രാന്‍സ് മറ്റ് സഖ്യകക്ഷികള്‍ ചേര്‍ന്ന് ഇറാന്റെ ആക്രമണത്തെ ചെറുത്തതായും ഇസ്രായേല്‍ സൈന്യം വ്യക്തമാക്കി.

ആക്രമണത്തിന് മുമ്പ് തന്നെ യുഎസ്സിനെ കാര്യം അറിയിച്ചിരുന്നതായി ഇറാനിയന്‍ വിദേശ കാര്യ മന്ത്രി ഹുസൈന്‍ ആമിര്‍ അബ്ദുല്ലാഹിയന്‍ പറഞ്ഞു. 72 മണിക്കൂര്‍ മുമ്പ് തന്നെ അയല്‍രാജ്യങ്ങളെയും അറിയിച്ചിരുന്നു. ആക്രമണത്തിന് മുമ്പ് ഇസ്രായേലിന്റെ ഒരു കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തിരുന്നു.

അതേസമയം മേഖലയിലെ സംഘര്‍ഷം ചര്‍ച്ചകളിലൂടെയും നയതന്ത്ര തലത്തിലൂടെയും പരിഹരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ഇരുവിഭാഗങ്ങളും സംഘര്‍ഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം. നയതന്ത്ര തലത്തിലേക്ക് കാര്യങ്ങള്‍ കൊണ്ടുവരണം. സാഹചര്യങ്ങള്‍ പരിശോധിക്കുന്നുണ്ടെന്നും വിദേശ കാര്യ മന്ത്രാലയം അറിയിച്ചു.

ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സുമായി ജയശങ്കര്‍ ടെലിഫോണിലൂടെ സംസാരിച്ചു. ഇന്ത്യയുടെ ആശങ്ക അറിയിച്ചതായും ജയശങ്കര്‍ ട്വീറ്റ് ചെയ്തു. സംഘര്‍ഷത്തില്‍ നിന്ന് ഇരുവിഭാഗങ്ങളും വിട്ടുനില്‍ക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണി ഗുട്ടെറസ് പറഞ്ഞു. ഈ മേഖലയ്‌ക്കോ ലോകത്തിനോ ഒരു യുദ്ധം കൂടി താങ്ങാനാവില്ലെന്നും അദ്ദേഹം പറഞ്ഞു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+