നസ്രല്ലയുടെ പിന്‍ഗാമികളെ വധിച്ചു, ലെബനനെ ഹിസ്ബുല്ലയില് നിന്ന് മോചിപ്പിക്കുകയാണെന്ന് നെതന്യാഹു
ജറുസലേം: ഹിസ്ബുല്ല നേതാവ് നസ്രല്ലയുടെ പിന്‍ഗാമിയെ കൊലപ്പെടുത്തിയെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇത് ആദ്യമായിട്ടാണ് ഇസ്രായേല്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നത്. ഹിസ്ബുല്ലയുടെ കരുത്തിനെ ഞങ്ങള്‍ ഇല്ലാതാക്കിയിരിക്കുകയാണ്. ആയിരത്തോളം തീവ്രവാദികളെ ഇല്ലാതാക്കി. അതില്‍ നസ്രുല്ല അടക്കമുണ്ട്. നസ്രുല്ലയുടെ പിന്‍ഗാമികളും അതേ രീതിയില്‍ തന്നെ ഞങ്ങള്‍ കൊലപ്പെടുത്തിയെന്നും നെതന്യാഹു അവകാശപ്പെട്ടു.
അതേസമയം ആരുടെയും പേരുകള്‍ നെതന്യാഹു എടുത്ത് പറഞ്ഞിട്ടില്ല. വീഡിയോ സന്ദേശത്തിലാണ് നെതന്യാഹു ലെബനിനില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളെ കുറിച്ച് പ്രതികരിച്ചത്. ലെബനനിലെ ജനങ്ങളോടാണ് എനിക്ക് സംസാരിക്കുന്നതാണ്. ഹിസ്ബുല്ലയില് നിന്ന് നിങ്ങളെ മോചിപ്പിക്കാന്‍ ശ്രമിക്കണമെന്നും നെതന്യാഹു ആവശ്യപ്പെട്ടു.

ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ട്. മുമ്പുണ്ടായിരുന്നതിനേക്കാള്‍ എത്രയോ ദുര്‍ബലമായിരിക്കുകയാണ് ഹിസ്ബുല്ല ഇപ്പോള്‍. മാറ്റത്തിനായുള്ള ഈ അവസരം ലെബനീസ് ജനത രണ്ട് കൈയ്യും നീട്ടി സ്വീകരിക്കണം. നിങ്ങള്‍ സ്വന്തം രാജ്യത്തെ തിരിച്ചുപിടിക്കണം. ലെബനനെ സമാധാനത്തിന്റെയും സമൃദ്ധിയുടെയും പാതയിലേക്ക് നയിക്കണമെന്നും നെതന്യാഹു അഭ്യര്‍ത്ഥിച്ചു.
ലെബനീസ് ജനത ഇപ്പോള്‍ പ്രതികരിച്ചില്ലെങ്കില്‍, ഇവരുടെ മറവില്‍ ഹിസ്ബുല്ല ഇസ്രായേലിനെതിരെയുള്ള പോരാട്ടം തുടരുമെന്നും നെതന്യാഹു പറഞ്ഞു. നേരത്തെ പ്രതിരോധ മന്ത്രി യീവ് ഗല്ലാന്റ് ഹാഷിം സഫീദിന്റെ വധിച്ചതായി അറിയിച്ചിരുന്നു. ലെബനനിന്റെ ദക്ഷിണ പശ്ചിമ മേഖലയില്‍ നേരത്തെ തന്നെ ഇസ്രായേല്‍ ആക്രമണം തുടങ്ങിയിരുന്നു.
ഹിസ്ബുല്ലയുടെ മുതിര്‍ന്ന നേതാക്കളിലൊരാളാണ് സഫീദിന്. സെപ്റ്റംബര്‍ 27ന് ദക്ഷിണ ബെയ്റൂട്ടില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിലാണ് സഫീദിന് കൊല്ലപ്പെട്ടത്. ഇസ്രായേല്‍ കഴിഞ്ഞ ആഴ്ച്ച നടത്തിയ വ്യോമാക്രമണത്തിന് ശേഷം സഫീദിനെ കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. ഹിസ്ബുല്ല ഇയാള്‍ മരിച്ച കാര്യവും സ്ഥിരീകരിച്ചിരുന്നില്ല.
ഹിസ്ബുല്ല ഇപ്പോള്‍ നേതാവില്ലാത്ത സംഘടനയാണ്. നസ്രല്ലയെ വധിച്ച് കഴിഞ്ഞു. ഇയാളുടെ പിന്‍ഗാമികളെയും അതുപോലെ തന്നെ വധിച്ചുവെന്നും ഗാലന്റ് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ഹിസ്ബുല്ല നേരത്തെ ഇസ്രായേലിനെതിരെ ഇരുന്നൂറോളം റോക്കറ്റുകള്‍ വര്‍ഷിച്ചിരുന്നു. ഹൈഫ അടക്കമുള്ള നഗരങ്ങളെയാണ് മിസൈലുകള്‍ ലക്ഷ്യമിട്ടത്. കെട്ടിടങ്ങള്‍ അടക്കം നാശനഷ്ടമുണ്ടായിട്ടുണ്ട്.
ഇസ്രായേലിന്റെ ആക്രമണത്തില്‍ ലെബനനില്‍ ഇതിനോടകം ആയിരം പേരാണ് രണ്ടാഴ്ച്ചയ്ക്കിടെ കൊല്ലപ്പെട്ടത്. നിരവധി പേരാണ് വീടുകള്‍ നഷ്ടപ്പെട്ട് പലായനം ചെയ്തത്. ലെബനീസ് ജനതയെ പരിഗണിക്കാതെയാണ് ഹിസ്ബുല്ല ഏറ്റുമുട്ടുന്നത്. ഇസ്രായേലിനെ വലിയ യുദ്ധത്തിലേക്കാണ് അവര്‍ തള്ളിയിടുന്നതെന്നും നെതന്യാഹു ആരോപിച്ചു.
ഇസ്രായേല്‍ സൈന്യം നേരത്തെ ദക്ഷിണ ലെബനനില്‍ നാലാം ആര്‍മി ഡിവിഷനെ വിന്യസിക്കാന്‍ തീരുമാനിച്ചുവെന്ന് അറിയിച്ചിരുന്നു. ഹിസ്ബുല്ലയ്ക്കെതിരെ ആക്രമണം ശക്തമാക്കുമെന്നാണ് ഇതിലൂടെ സൈന്യം വ്യക്തമാക്കിയിരിക്കുന്നത്.
-
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു












Click it and Unblock the Notifications