Get Updates
Get notified of breaking news, exclusive insights, and must-see stories!

വെടിനിർത്തൽ കരാർ നീട്ടുന്നതിൽ അനിശ്ചിതത്വം; ഗാസയിൽ വ്യാപക ആക്രമണം അഴിച്ചുവിട്ട് ഇസ്രായേൽ, 44 മരണം

ടെൽ അവീവ്: വെടിനിർത്തൽ കരാർ നീട്ടുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ സ്‌തംഭിക്കുകയും അനിശ്ചിത്വത്തിൽ ആവുകയും ചെയ്‌തതിന് പിന്നാലെ ഗാസയിൽ വ്യാപക ആക്രമണം അഴിച്ചുവിട്ട് ഇസ്രായേൽ സൈന്യം. ഏറ്റവും ഒടുവിൽ ഉണ്ടായ ആക്രമണങ്ങളിൽ 44 പേർക്ക് ജീവൻ നഷ്‌ടമായതായി ഹമാസ് നിയന്ത്രണത്തിലുള്ള ഗാസയിലെ ആരോഗ്യ വിഭാഗം അധികൃതർ വ്യക്തമാക്കുന്നു. നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.

ജനുവരി 19ന് വെടിനിർത്തൽ കരാർ നിലവിൽ വന്ന ശേഷമുള്ള ഏറ്റവും വലിയ ആക്രമണം കൂടിയാണിത്. മധ്യ ഗാസയിലെ ദെയ്ർ അൽ-ബലായിൽ മൂന്ന് വീടുകൾക്കും ഗാസ സിറ്റിയിലെ ഒരു കെട്ടിടത്തിനും ഖാൻ യൂനിസിലും റാഫയിലും ആക്രമണങ്ങൾ നടന്നതായി റിപ്പോർട്ടുണ്ട്. റമദാൻ മാസത്തിൽ നടന്ന വ്യോമാക്രമണത്തിൽ 70ഓളം പേർക്ക് പരിക്കേറ്റതായും ഗാസയിലെ സിവിൽ ഡിഫൻസ് ഏജൻസി അറിയിച്ചു.

israelgaza

ആക്രമണം പുനരാരംഭിച്ചതായി ഇസ്രായേൽ സൈന്യം എക്‌സ് പോസ്‌റ്റിലൂടെയാണ് വ്യക്തമാക്കിയത്. ഗാസ മുനമ്പിലെ ഹമാസ് ഭീകര സംഘടനയുടെ കേന്ദ്രങ്ങളിൽ വിപുലമായ ആക്രമണങ്ങൾ നടത്തുന്നുവെന്നാണ് സൈന്യം പറഞ്ഞത്. വെടിനിർത്തൽ കരാറുമായി ബന്ധപ്പെട്ട ലംഘനം ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് ഇസ്രായേൽ ആക്രമണം പുനരാരംഭിച്ചത്.

ബന്ദികളെ മോചിപ്പിക്കാൻ ഹമാസ് ആവർത്തിച്ച് വിസമ്മതിച്ചതിനും യുഎസ് പ്രസിഡൻഷ്യൽ ദൂതൻ സ്‌റ്റീവ് വിറ്റ്കഫിൽ നിന്നും മധ്യസ്ഥരിൽ നിന്നും ലഭിച്ച എല്ലാ നിർദ്ദേശങ്ങളും നിരസിച്ചതിനുമാണ് നിലവിൽ ആക്രമണം നടത്തുന്നതെന്ന് ഇസ്രായേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സർക്കാർ വ്യക്തമാക്കി.

എന്നാൽ വിഷയത്തിലും ഇരുകൂട്ടരും പരസ്‌പരം കുറ്റപ്പെടുത്തലുകൾ തുടരുമ്പോൾ ഗാസ മുനമ്പിൽ പൊലിയുന്നതിൽ അധികവും സാധാരണക്കാരുടെ ജീവനാണ്. ഇസ്രായേൽ ഇനി ഹമാസിനെതിരെ വർധിച്ച സൈനിക ശക്തിയോടെ തന്നെ പ്രവർത്തിക്കുമെന്ന് നെതന്യാഹു സർക്കാർ വ്യക്തമാക്കിയപ്പോൾ നിലവിലെ സാഹചര്യത്തിന് നെതന്യാഹുവാണ് കാരണമെന്ന് ഹമാസ് വാദിക്കുന്നു.

കരാർ ലംഘിച്ചതിനും അട്ടിമറിച്ചതിനും നെതന്യാഹുവിനാണ് പൂർണ ഉത്തരവാദിത്തമെന്ന് ഹമാസ് പറയുന്നു. മൂന്ന് ഘട്ടങ്ങളുള്ള വെടിനിർത്തൽ കരാറിന്റെ ആദ്യ ഘട്ടം നീട്ടാൻ ഇസ്രായേൽ താൽപര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ കരാറിന്റെ രണ്ടാം ഘട്ടം നടപ്പിലാക്കുന്നതിനുള്ള ചർച്ചകൾ ഉടൻ ആരംഭിക്കാൻ ഇസ്രായേൽ തയ്യാറായാൽ അമേരിക്കൻ-ഇസ്രായേൽ സൈനികൻ എഡാൻ അലക്‌സാണ്ടറെയും ബന്ദികളുടെ നാല് മൃതദേഹങ്ങളും വിട്ടയക്കാമെന്ന് ഹമാസ് വ്യക്തമാക്കിയിരുന്നു.

എന്നാൽ ഇതിൽ ഇതുവരെയും ധാരണയിലെത്താൻ ഇരുകൂട്ടർക്കും കഴിഞ്ഞിട്ടില്ല, പകരം പരസ്‌പരം കുറ്റപ്പെടുത്തലുകൾ നിർബാധം തുടരുകയാണ്. 2023 ഒക്ടോബർ 7ന് തെക്കൻ ഇസ്രായേലിലേക്ക് ഹമാസ് അതിർത്തി കടന്നുള്ള ആക്രമണം നടത്തി ഏകദേശം 1,200 പേരെ കൊന്നൊടുക്കിയതോടെയാണ് മേഖലയിൽ യുദ്ധം തുടങ്ങിയത്. 47000ത്തോളം പലസ്‌തീനികൾക്ക് യുദ്ധത്തിൽ ജീവൻ നഷ്‌ടമായി. ലക്ഷക്കണക്കിന് പേർക്ക് വീടും നഷ്‌ടമായി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+