ഡ്രോണ്‍ വിമാനം: ഇറാനെതിരേ യുദ്ധ ഭീഷണിയുമായി ഇസ്രായേല്‍ പ്രധാമന്ത്രി
മ്യൂണിക്ക്: സിറിയയിലെ ഇറാന് കേന്ദ്രങ്ങള്‍ക്കെതിരേ മാത്രമല്ല, ഇറാന് രാജ്യത്തെ തന്നെ ആക്രമിക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മുന്നറിയിപ്പ്. ഒരാഴ്ച മുമ്പ് ഇസ്രായേല്‍ വെടിവച്ചിട്ട ഇറാനിയന്‍ ഡ്രോണ്‍ വിമാനത്തിന്റെ അവശിഷ്ടമെന്ന് അവകാശപ്പെട്ട് ഒരു ലോഹത്തകിട് ഉയര്‍ത്തിക്കാട്ടിയാണ് ഇറാനെതിരേ യുദ്ധഭീഷണിയുമായി ഇസ്രായേല്‍ പ്രധാനമന്ത്രി രെഗത്തെത്തിയിരിക്കുന്നത്. മ്യൂണിക്ക് സുരക്ഷാ സമ്മേളനത്തിലാണ് ഇറാനെതിരേ ആക്രമണം നടത്തുമെന്ന് നെതന്യാഹു വെല്ലുവിളി മുഴക്കിയിരിക്കുന്നത്.
സിറിയയില്‍ നിന്ന് വ്യോമാതിര്‍ത്തി ലംഘിച്ച് ഇസ്രായേലിലേക്ക് കടന്ന ഇറാന് ഡ്രോണ്‍ വിമാനം തങ്ങള്‍ വെടിവച്ചിട്ടതായി ഇസ്രായേല്‍ സൈന്യം കഴിഞ്ഞയാഴ്ച അവകാശപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് സിറിയയിലെ ഇറാന് കേന്ദ്രങ്ങള്‍ക്കു നേരെ ഇസ്രായേല്‍ വ്യോമാക്രമണവും നടത്തുകയുണ്ടായി. എന്നാല്‍ ആക്രമണത്തിനെത്തിയ ഇസ്രായേല്‍ യുദ്ധവിമാനങ്ങളിലൊന്ന് സിറിയന്‍ സേന വെടിവച്ചിട്ടത് വലിയ തിരിച്ചടിയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇസ്രായേലിലേക്ക് ഇറാന് ഡ്രോണ്‍ വിമാനം അതിക്രമിച്ചു കടന്ന സാഹചര്യത്തില്‍ സിറിയയിലെ ഇറാന് കേന്ദ്രങ്ങള്‍ക്കു നേരെ മാത്രമല്ല, ഇറാനു നേരെ തന്നെ ആക്രമണം നടത്താന്‍ ഇസ്രായേല്‍ മടിക്കില്ലെന്ന് നെതന്യാഹു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

അതേസമയം, ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളെക്കുറിച്ച് നിരീക്ഷണം നടത്താന്‍ സിറിയയില്‍ നിന്ന് പുറപ്പെട്ട ഡ്രോണ്‍ വിമാനമാണ് ഇസ്രായേല്‍ സേന വെടിവച്ചിട്ടതെന്നാണ് ഇറാന് അവകാശവാദം. ഇസ്രായേല്‍ വ്യോമാതിര്‍ത്തി ലംഘിച്ചുവെന്ന ഇസ്രായേലിന്റെ വാദം ഇറാന് തള്ളി. അതിനിടെ, സ്വന്തം നാട്ടില്‍ അഴിമതി ആരോപണം നേരിടുന്ന പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അതില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാന്‍ മേഖലയെ യുദ്ധത്തിലേക്ക് തള്ളിവിടുകയാണെന്ന് ഇസ്രായേല്‍ പാര്‍ലമെന്റംഗം അയിദ തൗമ സലിമാന് കുറ്റപ്പെടുത്തി. തന്റെ രാഷ്ട്രീയ അതിജീവനത്തിനായി ഒരു ജനതയെ മുഴുവന്‍ കഷ്ടപ്പാടുകളിലേക്ക് തള്ളിവിടാനാണ് നെതന്യാഹുവിന്റെ ലക്ഷ്യമെന്നും അവര്‍ പറഞ്ഞു.
-
കൊച്ചിയില്‍ ഇന്ന് വാഹനങ്ങള്‍ ഈ റോഡുകളിലൂടെ പോകരുതേ: നിയന്ത്രണങ്ങള്‍ ഇങ്ങനെ: പരീക്ഷ എഴുതുന്നവര്‍ അറിയാന്‍ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..!












Click it and Unblock the Notifications