ഇസ്രായേല്‍ യുദ്ധവിമാനം സിറിയ വെടിവച്ചിട്ടു; മേഖലയില്‍ യുദ്ധത്തിന്റെ കാര്‍മേഘം

  • Posted By: Desk
Subscribe to Oneindia Malayalam

ദമസ്‌കസ്: സിറിയയിലെ ഇറാന്‍ സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാനെന്ന പേരില്‍ ആക്രമണം നടത്താനെത്തിയ ഇസ്രായേല്‍ യുദ്ധവിമാനങ്ങളിലൊന്ന് സിറിയന്‍ സേന വെടിവച്ചിട്ടു. ഇസ്രയേലിന്റെ എഫ്16 യുദ്ധവിമാനമാണ് വിമാനവേധ തോക്കുകളുപയോഗിച്ച് സിറിയന്‍സേന തകര്‍ത്തത്. ഇസ്രയേല്‍ അതിര്‍ത്തിക്കുള്ളില്‍ തകര്‍ന്നുവീണ വിമാനത്തിലെ രണ്ട് പൈലറ്റുമാര്‍ക്ക് പരിക്കേറ്റും. ഒരാളുടെ നില ഗുരുതരമാണ്.

തുര്‍ക്കി ഹെലികോപ്റ്റര്‍ കുര്‍ദുകള്‍ വെടിവച്ചിട്ടു; രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു

ഇറാന്‍ ഡ്രോണ്‍ അതിര്‍ത്തി ലംഘിച്ചു?

ഇറാന്‍ ഡ്രോണ്‍ അതിര്‍ത്തി ലംഘിച്ചു?

സിറിയന്‍ കേന്ദ്രത്തില്‍ നിന്നെത്തിയ ഇറാന്റെ ആളില്ലാ ഡ്രോണ്‍ വിമാനങ്ങള്‍ തങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിച്ചതായി ആരോപിച്ചാണ് ഇസ്രായേല്‍ സിറിയയ്‌ക്കെതിരേ പുതിയ ആക്രമണങ്ങള്‍ക്ക് തുടക്കമിട്ടത്. ഹുംസ് പ്രവിശ്യയിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. എന്നാല്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്കായി നടത്തുന്ന പതിവ് നിരീക്ഷണത്തിന്റെ ഭാഗമായാണ് ഡ്രോണ്‍ പറന്നതെന്നും ഇസ്രായേലിന്റെ അതിര്‍ത്തിയിലേക്ക് അത് പ്രവേശിച്ചിട്ടില്ലെന്നും സിറിയ വ്യക്തമാക്കി.

ഇസ്രായേല്‍ ആക്രമണം തുടരുന്നു

ഇസ്രായേല്‍ ആക്രമണം തുടരുന്നു

സിറിയയിലെ ഇറാന്‍ സൈനിക കേന്ദ്രങ്ങള്‍ ഇസ്രയേലിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നു പറഞ്ഞാന്‍ സിറിയന്‍ അതിര്‍ത്തി കടന്ന് ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തുന്നത്. ശനിയാഴ്ച തങ്ങളുടെ യുദ്ധവിമാനം വെടിവച്ചിട്ടതിന് പ്രതികാരമായി സിറിയന്‍ കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ തുടര്‍ ആക്രമണങ്ങള്‍ നടത്തി. മൂന്ന് വ്യോമപ്രതിരോധ സംവിധാനങ്ങളുള്‍പ്പെടെ 12 കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.

സംയമനം പാലിക്കണമെന്ന് റഷ്യ

സംയമനം പാലിക്കണമെന്ന് റഷ്യ

അതേസമയം, സംഘര്‍ഷം കൂടുതല്‍ വഷളാവാതിരിക്കാന്‍ എല്ലാ വിഭാഗവും സംയമനം പാലിക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടു. മേഖലയിലെ സ്ഥിതിഗതികളില്‍ വലിയ ഉല്‍കണ്ഠയുണ്ടെന്നും റഷ്യന്‍ വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. സിറിയയുടെയും മറ്റ് രാജ്യങ്ങളുടെയും അതിര്‍ത്തികള്‍ ലംഘിക്കപ്പെടാതിരിക്കുകയെന്നത് പരമപ്രധാനമാണെന്നും ഇസ്രായേലിനുള്ള മുന്നറിയിപ്പെന്ന രീതിയില്‍ റഷ്യ വ്യക്തമാക്കി.

സിറിയയെ പിന്തുണച്ച് ഇറാനും ഹിസ്ബുല്ലയും

സിറിയയെ പിന്തുണച്ച് ഇറാനും ഹിസ്ബുല്ലയും

അതിര്‍ത്തി കടന്ന് ആക്രമണത്തിനെത്തിയ ഇസ്രായേല്‍ യുദ്ധവിമാനം വെടിവച്ചിട്ട സിറിയന്‍ സൈനിക നടപടിയെ ഹിസ്ബുല്ലയും ഇറാനും പ്രകീര്‍ത്തിച്ചു. ഇസ്രായേല്‍ തോന്നിയ പോലെ ആക്രമണം നടത്തി മടങ്ങുന്ന പതിവ് സമവാക്യങ്ങള്‍ തെറ്റിത്തുടങ്ങിയതായി ഹിസ്ബുല്ല വക്താവ് പറഞ്ഞു. സിറിയന്‍ ആക്രമണത്തിന് തങ്ങളുടെ വ്യോമാതിര്‍ത്തി ഉപയോഗിച്ച ഇസ്രായേല്‍ നടപടിക്കെതിരേ ലബനാനും രംഗത്തെത്തി. ഇസ്രായേലിന്റെ ആക്രമണോല്‍സുക നയങ്ങള്‍ക്കെതിരേ തിരിച്ചടിക്കാനുള്ള സിറിയയുടെ അവകാശത്തെ തങ്ങള്‍ മാനിക്കുന്നതായി ഇറാനും വ്യക്തമാക്കി.

സിറിയ, ഇറാന്‍, ഹിസ്ബുല്ല സഖ്യം

സിറിയ, ഇറാന്‍, ഹിസ്ബുല്ല സഖ്യം

ഏഴു വര്‍ഷം നീണ്ട സിറിയന്‍ ആഭ്യന്തര യുദ്ധത്തിനിടയില്‍ രാജ്യത്ത് ഇറാന്റെയും ഹിസ്ബുല്ലയുടെയും സാന്നിധ്യം ശക്തിയാര്‍ജ്ജിച്ചതാണ് ഇസ്രായേലിനെ ഭീതിയിലാഴിത്തിയിരിക്കുന്നത്. ഇറാന്‍ ആയുധങ്ങള്‍ സിറിയ വഴി ഹിസ്ബുല്ലയുടെ കൈകളിലെത്തുന്നത് വലിയ അപകടം ചെയ്യുമെന്നാണ് അവരുടെ കണക്കുകൂട്ടല്‍. പുതിയ ആക്രമണങ്ങള്‍ മേഖലയില്‍ വലിയ സംഘര്‍ഷ സാധ്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്. സിറിയയ്ക്കകത്ത് ഇസ്രായേല്‍ നടത്തിവരുന്ന ആക്രമണങ്ങള്‍ തുടരാന്‍ അനുവദിക്കില്ലെന്ന സന്ദേശമാണ് വിമാനം തകര്‍ത്ത നടപടിയിലൂടെ വ്യക്തമാവുന്നത്.

English summary
israel fighter jet crashes in syria

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്