ഇസ്രയേൽ യുദ്ധമന്ത്രിസഭ പിരിച്ചുവിട്ടു; നടപടി ബെന്നി ഗാന്റ്‌സിന്റെ രാജിക്ക് പിന്നാലെ
ടെൽ അവീവ്: ആറംഗ യുദ്ധ മന്ത്രി സഭ പിരിച്ചുവിട്ട് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. മുൻ പ്രതിരോധ മന്ത്രിയും മുൻ ആർമി ജനറലുമായ ബെന്നി ഗാന്റ്‌സ് യുദ്ധകാല മന്ത്രിസഭയിൽ നിന്ന് രാജി വെച്ചതിന് പിന്നാലെയാണ് നടപടി. ബെന്നി ഗാന്റ്‌സും സഖ്യകക്ഷിയായ ഗാഡി ഐസെൻകോട്ടും പിന്തിരിഞ്ഞതിന് പിന്നാലെയാണ് ഈ തീരുമാനം. മിതവാദി രാഷ്ട്രീയക്കാരനായ ബെന്നി ഗാന്റ്‌സ് കഴിഞ്ഞ വർഷമാണ് സഖ്യത്തിൽ ചേർന്ന് യുദ്ധകാല സർക്കാരിന്റെ ഭാഗമായത്.
കഴിഞ്ഞ ദിവസം നടന്ന പൊളിറ്റക്കൽ സെക്യൂരിറ്റി ക്യാബാനറ്റ് യോഗത്തിലാണ് ബെഞ്ചമിൻ നെതന്യാഹു തീരുമാനം പ്രഖ്യാപിച്ചത് എന്നാണ് റിപ്പോർട്ടുകൾ. പലസ്തീനുമായുള്ള യുദ്ധം സംബന്ധിച്ച മന്ത്രി സഭ തീരുമാനങ്ങൾ ഇനി മുതൽ ചെറിയ ഗ്രൂപ്പുകളായി കൂടിയാലോചിച്ച് തീരുമാനിക്കും.

പുതിയ മാറ്റം സൈന്യത്തിന്റെ കമാന്റിംഗ് ശൃംഖലയെ ബാധിക്കില്ലെന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് ( ഐ ഡി എഫ് ) വക്താവ് അറിയിച്ചു. പ്രതിപക്ഷ നേതാവ് ബെന്നി ഗാന്റ്‌സിന്റെ പ്രത്യേക ആവശ്യ പ്രകാരം അദ്ദേഹത്തെ ഉൾപ്പെടുത്തിയാണ് ക്യാബിനറ്റ് രൂപീകരിച്ചതെന്നും അദ്ദേഹം ഒഴിഞ്ഞതോടെ ഇനി അതിന്റെ ആവശ്യമില്ല എന്നും നെതന്യാഹു പറഞ്ഞു. അതേ സമയ യഥാർത്ഥ വിജയത്തിലേക്ക് മുന്നേറിന്നതിൽ നിന്ന് നെതന്യാഹു ഇസ്രായേലിനെ തടയുകയാണെന്നും അതിനാലാണ് യുദ്ധകാല സർക്കാരിൽ നിന്ന് രാജിവെയ്ക്കുന്നതെന്നുമാണ് ബെന്നി ഗാന്റ്‌സ് പറഞ്ഞത്.
തീവ്ര വലതുപക്ഷ സഖ്യകക്ഷികൾ പുതിയ യുദ്ധമന്ത്രി സഭയ്ക്കായി നെതന്യാഹുവിന്റെ മേൽ സമ്മർദ്ദം ചെലത്തുതായി റിപ്പോർട്ടുകളുണ്ട്. മിതവാദി രാഷ്ട്രീയക്കാരനായ ബെന്നി ഗാൻസും ദേശീയ ഐക്യ പാർട്ടിയും കഴിഞ്ഞ വർഷമാണ് അടിയന്തര സഖ്യത്തിൽ ചേർന്നു യുദ്ധകാല സർക്കാറിൻറെ ഭാഗമായത്. കഴിഞ്ഞ വർഷം തിരഞ്ഞെടുപ്പിൽ ഭരിക്കാനുള്ള ഭൂരിപക്ഷമില്ലാത്തതിനാൽ നെതന്യാഹു തീവ്ര വലത് പക്ഷ പാർട്ടികളെയും ഒപ്പം കൂട്ടിയാണ് മന്ത്രി സഭ രൂപീകരിച്ചത്.
പ്രതിരോധ മന്ത്രി യോവ് ഗാലന്റ്. യുദ്ധ കാബിനറ്റിൽ ഉണ്ടായിരുന്ന തന്ത്ര പ്രധാനകാര്യ മന്ത്രി റോൺ ഡെർമർ എന്നിവരുൾപ്പെടുന്ന ആളുകളുമായി നെതന്യാഹു ഗാസ യുദ്ധത്തെപ്പറ്റി കൂടിയാലചനകൾ നത്തുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. യുദ്ധ മന്ത്രി സഭ പിരിച്ച് വിട്ടാലും സംഘർഷത്തിൽ കുറവുണ്ടാകാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. 2023 ഒക്ടോബർ 7 ന് ഹമാസ് സംഘാംഗങ്ങൾ ഇസ്രയേൽ അതിർത്തിയിൽ നുഴഞ്ഞുകയറി ആക്രമണം നടത്തിയതിനു പിന്നാലെയാണ് യുദ്ധം ആരംഭിച്ചത്.


Click it and Unblock the Notifications