Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗാസയിലെ സ്‌കൂളില്‍ പ്രാര്‍ത്ഥനയ്ക്കിടെ ഇസ്രായേല്‍ ആക്രമണം; നൂറിലധികം പേര്‍ കൊല്ലപ്പെട്ടു

ജറൂസലേം: ഗാസയില്‍ വീണ്ടും ഇസ്രായേലിന്റെ ആക്രമണം. നൂറിലധികം പേരാണ് കൊല്ലപ്പെട്ടത്. ഗാസയിലെ ഇതുവരെ ആക്രമണത്തില്‍ സര്‍വതും നഷ്ടപ്പെട്ട് സ്‌കൂളില്‍ അഭയം തേടിയവര്‍ക്കെതിരെയാണ് ഇസ്രായേല്‍ ആക്രമണം നടത്തിയത്. ഈ സ്‌കൂള്‍ ദുരിതാശ്വാസ ക്യാമ്പ് പോലെ പ്രവര്‍ത്തിക്കുകയായിരുന്നു.

അതേസമയം ഇവിടെയുള്ള ആളുകള്‍ നിസ്‌കരിക്കുന്നതിനിടെയാണ് ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയത്. മരണനിരക്ക് ഇനിയും ഉയരുമെന്നാണ് ഗാസയിലെ സര്‍ക്കാര്‍ മാധ്യമ ഓഫീസ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഹമാസിന്റെ കമാന്‍ഡ് സെന്ററിനെതിരെയാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രായേല്‍ സൈന്യം അവകാശപ്പെടുന്നത്.

israel-attack

ഹമാസ് തീവ്രവാദികളും കമാന്‍ഡര്‍മാരും ഒളിച്ചിരുന്ന കേന്ദ്രത്തിനെതിരെ വ്യോമസേന ആക്രമണം നടത്തുകയായിരുന്നുവെന്നും ഇസ്രായേല്‍ അറിയിച്ചു. അല്‍ തബായീന്‍ സ്‌കൂളില്‍ പ്രവര്‍ത്തിച്ചിരുന്നത് ഹമാസിന്റെ കമാന്‍ഡ് സെന്ററാണ്. ദരാജ് തുഫാ പള്ളിക്കടുത്താണ് ഇത് സ്ഥിതി ചെയ്തിരുന്നതെന്നും സൈന്യം വ്യക്തമാക്കി.

ആക്രമണത്തിന് മുമ്പ് ആളപായം ഒഴിവാക്കുന്നതിനായി വേണ്ട മുന്‍കരുതലുകള്‍ എടുത്തിരുന്നുവെന്ന് ഇസ്രായേല്‍ സൈന്യം പറയുന്നു. ഏരിയല്‍ സര്‍വയലന്‍സ്, ഇന്റലിജന്‍സ് വിവരങ്ങള്‍, കൃത്യമായ സ്ഥലത്ത് ആക്രമണം നടത്തുന്ന ആയുധങ്ങള്‍ എന്നിവ സജ്ജമായിരുന്നുവെന്നും സൈന്യം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഇസ്രായേലിന്റെ ഈ ആക്രമണം നിലവിലുള്ള സംഘര്‍ഷങ്ങളെ രൂക്ഷമാക്കുമെന്ന് ഗാസയിലെ ഭരണകേന്ദ്രം അറിയിച്ചു. കഴിഞ്ഞ ഏതാനും ആഴ്ച്ചകള്‍ക്കിടെ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ക്കെതിരെ ഇസ്രായേല്‍ നിരന്തരം ആക്രമണം നടത്തുന്നുണ്ട്. ഗാസ സിറ്റിയില്‍ അഭയകേന്ദ്രങ്ങളായി പ്രവര്‍ത്തിച്ച രണ്ട് സ്‌കൂളുകള്‍ക്ക് നേരെ ഓഗസ്റ്റ് നാലിന് ആക്രമണമുണ്ടായിരുന്നു.

മുപ്പത് പേരാണ് ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഗാസ സിറ്റിയിലെ തന്നെ ഹമാമ സ്‌കൂളിലും ഇസ്രായേല്‍ ആക്രമണം നടത്തിയിരുന്നു. ഇതില്‍ 17 പേരും കൊല്ലപ്പെട്ടിരുന്നു. ഗാസയില്‍ ഇസ്രായേല്‍ ആക്രമണം കടുപ്പിച്ചതിന്റെ ഭാഗമായിട്ടാണ് സ്‌കൂളുകളെ അടക്കം ലക്ഷ്യമിടുന്നത്.

ഇസ്രായേല്‍ ഹമാസിനെ പൂര്‍ണമായും ഇല്ലാതാക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ അടുത്തയാഴ്ച്ച ചര്‍ച്ചകള്‍ പുനരാരംഭിക്കാമെന്ന് അവര്‍ സമ്മതിച്ചിരുന്നു. അന്താരാഷ്ട്ര മധ്യസ്ഥരുടെ അഭ്യര്‍ത്ഥ പ്രകാരമാണിത്. യുദ്ധം മിഡില്‍ ഈസ്റ്റില്‍ ആകെ വ്യാപിപ്പിക്കാനാണ് ഇസ്രായേല്‍ ശ്രമിക്കുന്നതെന്ന് ഇറാന്‍ ആരോപിച്ചു.

രാഷ്ട്രീയ നേട്ടത്തിനാണ് യുദ്ധം നെതന്യാഹു ഇത്ര നീട്ടിക്കൊണ്ടുപോകുന്നതെന്ന് ഇസ്രായേലിലെ അദ്ദേഹത്തിന്റെ വിമര്‍ശകര്‍ പറയുന്നു. അതേസമയം ഖാന്‍ യൂനിസിലാണ് ഇപ്പോള്‍ നിരീക്ഷണവും സൈനിക പ്രവര്‍ത്തനങ്ങളും നടത്തുന്നതെന്ന് വെള്ളിയാഴ്ച്ച ഇസ്രായേല്‍ സൈന്യം പറഞ്ഞിരുന്നു. ഇസ്രായേല്‍ സൈന്യം ഏപ്രിലില്‍ ഇവിടെ നിന്ന് പിന്‍വാങ്ങിയതായിരുന്നു. ഇപ്പോള്‍ ഇവിടേക്ക് വീണ്ടുമെത്തിയിരിക്കുകയാണ് സൈന്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+