Get Updates
Get notified of breaking news, exclusive insights, and must-see stories!

സിറിയയില്‍ നിന്ന് പിന്‍മാറിയില്ലെങ്കില്‍ ഇറാന്‍ അനുഭവിക്കേണ്ടി വരും.... ഭീഷണിയുമായി നെതന്യാഹു

ജറൂസലേം: ഇറാനെതിരെ സൗദി അറേബ്യ യുദ്ധ സമാനമായ സാഹചര്യത്തിലാണ് അതിന് പിന്നാലെ ഇസ്രയേലും ഭീഷണി മുഴക്കിയിരിക്കുകയാണ്. ഇറാന്റെ സൈന്യത്തിന് നേരെ ആക്രമണമുണ്ടാവുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഇസ്രയേല്‍. സിറിയയില്‍ തുടരുന്ന പോരാട്ടം ഇറാന്‍ അവസാനിപ്പിക്കണമെന്നും ഇല്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാവുമെന്നാണ് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നത്. എന്നാല്‍ ഇതിന് ഇറാന്‍ വഴങ്ങില്ലെന്നാണ് സൂചന.

നേരത്തെ സിറിയയില്‍ നിന്ന് പിന്‍വാങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇറാന്‍ രഹസ്യമായി ഇടപെടല്‍ നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആണവായുധങ്ങള്‍ വരെ ഉപയോഗിക്കാന്‍ മടിക്കില്ലെന്ന സൂചനയും നെതന്യാഹു നല്‍കിയിട്ടുണ്ട്. അതേസമയം സൗദിക്ക് പുറമേ ഇസ്രയേലും ഇടയുന്നത് ഇറാനെ കൂടുതല്‍ പ്രതിസന്ധിയിലാക്കും. അമേരിക്കയുടെ ഉപരോധം ഇപ്പോള്‍ തന്നെ അവര്‍ക്കെതിരെയുണ്ട്.

സിറിയയുമായുള്ള സഹകരണം

സിറിയയുമായുള്ള സഹകരണം

ഇറാനും സിറിയയും തമ്മിലുള്ള സുരക്ഷാ സഹകരണമാണ് ഇപ്പോള്‍ ഇസ്രയേലിനെ ചൊടിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇതിനെ കടുത്ത നടപടിയെടുക്കുമെന്ന് നെതന്യാഹു വ്യക്തമാക്കി. സിറിയയില്‍ സൈനിക കേന്ദ്രങ്ങളും അത്യാധുനിക സംവിധാനങ്ങളും ഒരുക്കാനാണ് ഇറാന്റെ നീക്കം. ഇത് ഇസ്രയേലിന് ഭീഷണിയാണ്. അതുകൊണ്ട് ശക്തമായ നടപടി ഉണ്ടാവുമെന്നും നെതന്യാഹു മുന്നറിയിപ്പ് നല്‍കി.

എല്ലാ സഹായങ്ങളും

എല്ലാ സഹായങ്ങളും

സിറിയയുമായുള്ള കരാര്‍ പ്രകാരം ഇറാന്റെ സൈനിക ഉപദേഷ്ടാക്കള്‍ അവിടെ തുടരും. നേരത്തെ ഇറാനിയന്‍ സൈനികര്‍ സിറിയ വിട്ട് പോകുമെന്ന് റഷ്യയടക്കമുള്ളവര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് നേരെ വിപരീതമായ കാര്യമാണ് ഇപ്പോള്‍ നടക്കുന്നത്. അതാണ് ഇസ്രയേലിനെ ചൊടിപ്പിച്ചിരിക്കുന്നത്. ബാഷര്‍ അല്‍ അസദിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് വിമതര്‍ക്കെതിരെ പോരാടാനുള്ള രാഷ്ട്രീയ, സാമ്പത്തിക, സൈനിക സഹായങ്ങള്‍ ഇറാന്‍ നല്‍കുന്നുണ്ട്.

ഇറാന്‍ വിവരമറിയും

ഇറാന്‍ വിവരമറിയും

സിറിയയില്‍ തുടരാനുള്ള നീക്കത്തിലൂടെ ഇറാന്‍ ഭീഷണിയുയര്‍ത്തുകയാണ്. പക്ഷേ അവര്‍ ഒരു കാര്യം ആലോചിക്കണം. ഇസ്രയേലിനെ ഭീഷണിപ്പെടുത്തി തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ ഒരിക്കലും. അവര്‍ക്കായിരിക്കും അതേ അവസ്ഥയുണ്ടാവുക. അതേസമയം മധ്യേഷയില്‍ വലിയൊരു ഭീഷണി ഉയര്‍ന്ന് വരുന്നുണ്ടെന്നും അതിനെതിരെ സജ്ജമായി ഇരിക്കണമെന്നും നെതന്യാഹു പറഞ്ഞു. ഇറാനാണ് ഭീഷണിയെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഇസ്രയേല്‍ നേരിട്ട് ഇടപെടില്ല

ഇസ്രയേല്‍ നേരിട്ട് ഇടപെടില്ല

ഇസ്രയേല്‍ ഇറാനെതിരെയുള്ള സൈനിക നീക്കത്തില്‍ നേരിട്ട് ഇടപെടില്ലെന്നാണ് സൂചന. എന്നാല്‍ സിറിയയില്‍ അപ്രതീക്ഷിത ആക്രമണങ്ങള്‍ നടത്തി ഇറാനെ ഞെട്ടിക്കാനാണ് ഇസ്രയേലിന്റെ തീരുമാനം. തീവ്രഗ്രൂപ്പായ ഹിസ്ബുല്ലയ്ക്ക് സിറിയയില്‍ നിന്ന് ആയുധമെത്തുന്നുണ്ടെന്നും ഇസ്രയേല്‍ ആരോപിക്കുന്നുണ്ട്. അതേസമയം നേരത്തെ പല സൈനികര്‍ കൊല്ലപ്പെട്ടതിലും ഇറാന്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തിയത് ഇസ്രയേലിനെയായിരുന്നു. ഇത് വ്യാജ പ്രചാരണമാണെന്നും നെതന്യാഹു പറയുന്നു.

ഗോലാന്‍ കുന്നിലെ ആക്രമണം

ഗോലാന്‍ കുന്നിലെ ആക്രമണം

സിറിയയില്‍ ഇറാനിയന്‍ സൈന്യത്തിന്റെ സാന്നിധ്യം തങ്ങള്‍ക്ക് വലിയ ഭീഷണിയാണെന്ന് ഇസ്രയേല്‍ പറയുന്നു. നേരത്തെ ഗോലാന്‍ കുന്നുകളിലെ തങ്ങളുടെ സൈനികര്‍ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തിയെന്ന് ഇസ്രയേല്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് സിറിയയിലെ സൈനിക കേന്ദ്രത്തില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയിരുന്നു. മൂന്ന് അതിപ്രധാന കേന്ദ്രങ്ങളാണ് അന്ന് ഇസ്രയേല്‍ ആക്രമണം നടത്തിയത്.

ദുര്‍ബലര്‍ക്ക് സ്ഥാനമില്ല

ദുര്‍ബലര്‍ക്ക് സ്ഥാനമില്ല

ഇറാനെതിരെയുള്ള യുദ്ധം ശക്തിപ്രകടനമാണെന്ന് സൂചിപ്പിക്കുന്ന തരത്തിലാണ് നെതന്യാഹു സംസാരിച്ചത്. പ്രസിദ്ധമായൊരു വാമൊഴിയുണ്ട് ലോകത്തില്‍. ദുര്‍ബലര്‍ക്ക് ഈ ലോകത്ത് തന്നെ സ്ഥാനമില്ലെന്നാണ്. ദുര്‍ബലര്‍ തകര്‍ന്ന് വീഴും. കൂട്ടക്കുരിതിക്കിരയാകും. അവര്‍ ചരിത്രത്തില്‍ നിന്ന് ഇല്ലാതാവും. എന്നാല്‍ കരുത്തര്‍ അവര്‍ നല്ലവരോ മോശപ്പെട്ടവരോ ആകട്ടെ അവരാണ് അതിജീവിക്കുക. അവരാണ് ബഹുമാനിക്കപ്പെടുക. അവരുമായിട്ടാണ് രാജ്യങ്ങള്‍ സഖ്യമുണ്ടാക്കുക. ലോകത്ത് സമാധാനം കൊണ്ടുവരുന്നതും അവര്‍ തന്നെയായിരിക്കുമെന്നും നെതന്യാഹു പറഞ്ഞു.

ഇറാന് അടിതെറ്റുന്നു

ഇറാന് അടിതെറ്റുന്നു

ഉപരോധത്തിനിടയില്‍ സൗദിയും ഇസ്രയേലും പിടിമുറുക്കിയതോടെ ഇറാന് അടിതെറ്റുന്നുവെന്നാണ് സൂചന. ഉപരോധം കാരണം ഇറാനിയന്‍ ജനതയ്ക്ക് രാജ്യത്തിന്റെ ഭാവിയിലും കരുത്തിലുമുള്ള വിശ്വാസം നഷ്ടമായെന്ന് ഹസന്‍ റൂഹാനം പറഞ്ഞു. ഇത് ഇറാന്‍ പ്രതിരോധത്തിലാണെന്ന് സൂചിപ്പിക്കുന്നതാണ്. ഇസ്രയേല്‍ ഇറാന്റെ ആണവക്കരാര്‍ ശരിയല്ലെന്നാണ് നിലപാട്. അതേസമയം സൗദിയും ഇസ്രയേലുമായി നല്ല ബന്ധം റൂഹാനി ഉണ്ടാക്കുമെന്നാണ് കരുതുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+