Get Updates
Get notified of breaking news, exclusive insights, and must-see stories!

ചില പ്ലാനുകള്‍ ഞങ്ങള്‍ക്കുണ്ട്, വിവാഹിതയാകുന്നുവെന്ന സൂചനയുമായി ന്യൂസിലന്‍ഡ് പ്രധാനമന്ത്രി!!

വെല്ലിങ്ടണ്‍: കോവിഡ് പ്രതിരോധത്തിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ കാരണം ലോക ശ്രദ്ധ നേടിയ ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ വിവാഹിതയാകാന്‍ ഒരുങ്ങുന്നു. വിവാഹിതയവാനായി ചില പ്ലാനുകള്‍ ഉണ്ടെന്ന് അവര്‍ പറയുന്നു. എന്നാല്‍ ഇതുവരെ വിവാഹ തീയതി തീരുമാനിച്ചിട്ടില്ലെന്ന് ജസീന്ത പറയുന്നു. ഞങ്ങള്‍ക്ക് ചില പദ്ധതികളുണ്ട്. അതിന്റെ അതിന്റെ വഴിയിലാണെന്ന് ജസീന്ത പ്രതികരിച്ചു. വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

1

ദീര്‍ഘകാലമായി ക്ലാര്‍ക്ക് ഗേഫോര്‍ഡുമായി പ്രണയത്തിലാണ് ജസീക്ക. ഇവര്‍ ദീര്‍ഘകാലമായി വിവാഹം കഴിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഞങ്ങളുടെ പദ്ധതികള്‍ തീര്‍ച്ചയായും കുടുംബവുമായി പങ്കുവെക്കും. സുഹൃത്തുക്കളുമായും ഇക്കാര്യം ചര്‍ച്ച ചെയ്യും. അതിന് ശേഷം മാത്രമേ എല്ലാവരുമായും ഇക്കാര്യം ചര്‍ച്ച ചെയ്യൂ. ഇതുവരെ തിയതികള്‍ അതുകൊണ്ട് തീരുമാനിച്ചിട്ടില്ല. എല്ലാവരുമായും ആലോചിച്ച ശേഷം തിയതി അറിയിക്കുമെന്നും ജെസീന്ത പഞ്ഞു.

ജസീന്തയുടെ കാമുകന്‍ ക്ലാര്‍ക്ക് ഗേഫോര്‍ഡ് ടെലിവിഷന്‍ അവതാരകനാണ്. ഇവര്‍ ദീര്‍ഘകാലമായി ഒരുമിച്ചാണ് താമസം. എന്നാല്‍ ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. രണ്ട് വയസ്സുള്ള മകളും ഇവര്‍ക്കുണ്ട്. നേരത്തെ ന്യൂസിലന്‍ഡില്‍ ലേബര്‍ പാര്‍ട്ടിയെ വിജയത്തിലേക്ക് നയിച്ചത് ജെസീന്തയായിരുന്നു. അതേസമയം കോവിഡ് പ്രതിരോധത്തില്‍ വലിയ പ്രശംസ അവര്‍ ആഗോള തലത്തില്‍ തന്നെ നേടിയെടുത്തിരുന്നു. ഇതാണ് വലിയ തെരഞ്ഞെടുപ്പ് വിജയത്തിലേക്ക് അവരെ നയിച്ചത്.

Recommended Video

cmsvideo
    Women Leaders Acting As Game Changers In Combating COVID-19 | Oneindia Malayalam

    നേരത്തെ അധികാരത്തിലിരിക്കെയാണ് ജസീന്ത കുഞ്ഞിനെ പ്രസവിച്ചത്. ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ മൂന്ന് മാസം പ്രായമുള്ള മകളെയും കൈയ്യിലെടുത്ത് എത്തിയ ജസീന്തയുടെ ചിത്രം അന്ന് വലിയ പ്രശംസ പിടിച്ച് പറ്റിയിരുന്നു. കോവിഡ് പ്രതിരോധത്തില്‍ പല നിര്‍ദേശങ്ങളും ന്യൂസിലന്‍ഡില്‍ നിന്ന് പഠിക്കാനുണ്ടെന്നും പല രാജ്യങ്ങളും പറഞ്ഞിരുന്നു. മുമ്പ് ക്രൈസ്റ്റ് ചര്‍ച്ചില്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ട മുസ്ലീംകളുടെ കുടുംബാംഗങ്ങളെ ആലിംഗനം ചെയ്ത് സാന്ത്വനിപ്പിക്കുന്ന ജസീന്തയെ ലോകജനത ആദരവോടെ നോക്കി കണ്ടിരുന്നു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+