രണ്ടുവര്‍ഷത്തെ തടവിനുശേഷം പെണ്‍കുട്ടി ഫ് ളാറ്റില്‍നിന്നും രക്ഷപ്പെട്ടു
ടോക്കിയോ: രണ്ടുവര്‍ഷത്തെ തടവിനുശേഷം അത്ഭുതകരമായി രക്ഷപ്പെട്ട പെണ്‍കുട്ടി വീട്ടുകാരുമായി ഒത്തുചേര്‍ന്നു. ജപ്പാനിലെ സെയിന്റാമയിലെ പതിനഞ്ചുകാരിയായ പെണ്‍കുട്ടിയാണ് തടവിലാക്കിയയാളുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്. തന്റെ പതിമൂന്നാം വയസില്‍ വീട്ടില്‍നിന്നും തട്ടിക്കൊണ്ടുപോകപ്പെട്ട നക്കോന വാര്‍ഡ് എന്ന പെണ്‍കുട്ടി ഇപ്പോള്‍ മാതാപിതാക്കള്‍ക്കൊപ്പമാണ്.
സംഭവത്തില്‍ കബു തെരുഷി(23) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. തട്ടിക്കൊണ്ടുപോയശേഷം ടോക്കിയോയിലെ തന്റെ ഫ് ളാറ്റില്‍ തടവിലാക്കിയിരിക്കുകയായിരുന്നു കബു. കഴിഞ്ഞദിവസം ഷോപ്പിങ്ങിനായി കബു പുറത്തുപോയ തക്കംനോക്കി പെണ്‍കുട്ടി രക്ഷപ്പെടുകയായിരുന്നു.

സാധാരണ രീതിയില്‍ കബു പുറത്തുപോകുമ്പോള്‍ വാതില്‍ പുറത്തുനിന്നും പൂട്ടുകയായിരുന്നു പതിവ്. എന്നാല്‍ അന്നേദിവസം വാതില്‍ പൂട്ടാന്‍ മറന്നതാണ് പെണ്‍കുട്ടിക്ക് തുണയായത്. ഫ് ളാറ്റിന് പുറത്തുവന്നയുടന്‍ നക്കോന വീട്ടുകാരെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് പെണ്‍കുട്ടിയെ വീട്ടുകാര്‍ക്കൊപ്പം വിട്ടയച്ചു.
രണ്ടുവര്‍ഷം മുന്‍പാണ് പെണ്‍കുട്ടിയെ കാണാതായതെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയെ കാണാതായ ദിവസം പെണ്‍കുട്ടിയുടെ കൈയ്യക്ഷരത്തിലുള്ള ഒരു എഴുത്ത് വീട്ടുകാര്‍ക്ക് പോസ്റ്റ് ബോക്‌സില്‍ നിന്നും ലഭിച്ചിരുന്നു. തന്നെ അന്വേഷിക്കേണ്ടെന്നായിരുന്നു കുറിപ്പ്. എന്നാല്‍, അന്നതന്നെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.












Click it and Unblock the Notifications