ബഹിരാകാശത്തേക്ക് പറന്ന് ജെഫ് ബെസോസ്, ലോക കോടീശ്വരന്‍ ചെലവിട്ടത് പത്ത് മിനുട്ട്, തിരിച്ചിറങ്ങി
വാഷിംഗ്ടണ്‍: ചരിത്രത്തെ സാക്ഷി നിര്‍ത്തി ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്‍ ജെഫ് ബെസോസ് ബഹിരാകാശത്തേക്ക് കുതിച്ചത്. പത്ത് മിനുട്ടിന് മുകളില്‍ നീണ്ടുനിന്ന മിഷന്‍ ഒടുവില്‍ തിരിച്ചറങ്ങി. മൂന്നംഗങ്ങളാണ് ബെസോസിനൊപ്പം ബഹിരാകാശ വാഹനത്തില്‍ ഉണ്ടായിരുന്നത്. ബെസോസിന്റെ സഹോദരന്‍ മാര്‍ക്ക്, 82കാരിയായ പൈലറ്റ്, ഒരു ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി എന്നിവരാണ് ക്രൂവില്‍ ഉണ്ടായിരുന്നത്. വെസ്റ്റ് ടെക്‌സസിലെ മരൂഭൂമിയിലാണ് ബഹിരാകാശത്ത് സഞ്ചരിച്ച ശേഷം ഇവര്‍ തിരിച്ചിറങ്ങിയത്.

ഇന്ന് വൈകീട്ട് 6.43നായിരുന്നു ബെസോസ് ബഹിരാകാശത്തേക്ക് യാത്രയായത്. ബ്ലൂ ഒറിജിന്‍ കമ്പനിയുടെ ക്രൂ ക്യാപ്‌സൂളുമായി ബൂസ്റ്റര്‍ റോക്ക് പറന്നുയരുന്നതിന്റെ തത്സമയ സംപ്രേഷണവും ഉണ്ടായിരുന്നു. പത്ത് മിനുട്ട് 21 സെക്കന്‍ഡില്‍ എല്ലാ കൃത്യമായി നല്ല രീതിയില്‍ അവസാനിച്ചു. ഏഴര മിനുട്ടോലം എടുത്ത് ബൂസ്റ്റര്‍ റോക്കറ്റ് ലാന്‍ഡിംഗ് പാഡിലേക്ക് ഒരു പ്രശ്‌നവും കൂടാതെയെത്തി. എട്ട് മിനുട്ട് പിന്നിട്ടപ്പോള്‍ ക്രൂ ക്യാപ്‌സൂളിന്റെ പാരച്യൂട്ടും വിന്യസിക്കപ്പെട്ടു. പത്ത് മിനുട്ട് 21ാം സെക്കന്‍ഡില്‍ ക്യാപ്‌സൂള്‍ കൃത്യമായി നിലംതൊട്ടു.
നേരത്തെ വിര്‍ജിന്‍ ഗലാട്ടിക്കിന്റെ റിച്ചാര്‍ഡ് ബ്രാന്‍സനും ബഹിരാകാശത്ത് സഞ്ചരിച്ച് തിരിച്ചെത്തിയിരുന്നു. ബഹിരാകാശ ടൂറിസം ശക്തമാക്കുകയാണ് ഇവരൊക്കെ ലക്ഷ്യമിടുന്നത്. ബ്രാന്‍സന്‍ നേരത്തെ തന്നെ പോയത് ബെസോസിനെ മറികടന്ന് നേട്ടം സ്വന്തമാക്കാനായിരുന്നു. ഈ ക്യാപ്‌സൂളില്‍ ഉള്ളത് വളരെ സന്തുഷ്ടരായ ഒരു കൂട്ടം ആളുകളാണ് ബെസോസ് പറഞ്ഞു. ഇവരെ കാണാന്‍ കൂടുംബാംഗങ്ങളും ലോഞ്ചിംഗ് സൈറ്റിലെത്തിയിരുന്നു. ബഹിരാകാശത്തെ ഭാരമില്ലായ്മ അനുഭവിച്ചറിയാനുള്ള അവസരവും ഈ മിഷനില്‍ ലഭിച്ചിരുന്നു. ഇവിടെ വലിയ ഇരുട്ടാണെന്ന് വീഡിയോയില്‍ പൈലറ്റ് വാലി ഫങ്ക് പറയുന്നുണ്ട്.
Recommended Video
അതേസമയം വിര്‍ജിന്‍ ഗലാട്ടിക്കിനേക്കാളും ഒരുപടി ഉയര്‍ന്ന് മിഷനാണ് ബ്ലൂ ഒറിജിന്റേത്. ബഹിരാകാസം കണ്ട് സീറോ ഗ്രാവിറ്റിയും അനുഭവിച്ചാണ് സംഘം ഭൂമിയില്‍ തിരിച്ചെത്തിയത്. ബഹിരാകാശ വിദഗ്ധരില്ലാതെ സാധാരണക്കാരുടെ സംഘം കൂടിയാണ് ബഹിരാകാശത്തെത്തിയത്. 2000ത്തില്‍ ജെഫ് ബെസോസ് സ്ഥാപിച്ച കമ്പനിയാണ് ബ്ലൂ ഒറിജിന്‍. പതിനെട്ട് വയസ്സുള്ള ഒലിവര്‍ ഡീമനെന്ന ഭൗതിക ശാസ്ത്ര വിദ്യാര്‍ത്ഥിയും സംഘത്തിലുണ്ടായിരുന്നു. ബഹിരാകാശത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ഡീമര്‍.












Click it and Unblock the Notifications