ഭരണമാറ്റം സമാധാനപരമായിട്ടായിരിക്കും, ട്രംപുമായി സംസാരിച്ചുവെന്ന് ബൈഡന്‍
വാഷിംഗ്ടണ്‍: തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം ആദ്യമായി ജനങ്ങളെ അഭിസംബോധന ചെയ്ത് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ജനങ്ങള്‍ വോട്ട് ചെയ്ത് അവരുടെ പ്രസിഡന്റിനെ തിരഞ്ഞെടുത്ത് കഴിഞ്ഞു. ജനാധിപത്യത്തില്‍ ജനങ്ങളുടെ വിധിയാണ് നിലനില്‍ക്കുകയെന്നും ബൈഡന്‍ പറഞ്ഞു.
പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപുമായി സംസാരിച്ചു. അദ്ദേഹത്തെ വിജയത്തില്‍ അഭിനന്ദിക്കുകയും ചെയ്തു. ഞാനും, എന്റെ മൊത്തം ടീമും സമാധാനപരമായ ഭരണകൈമാറ്റം ഉറപ്പുനല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. ജനാധിപത്യമുള്ള രാജ്യത്തെ അമേരിക്കന്‍ ജനത അര്‍ഹിക്കുന്നുണ്ടെന്നും ബൈഡന്‍ പറഞ്ഞു.

ജനങ്ങള്‍ വോട്ട് ചെയ്യുകയും, നേതാക്കളെ തിരഞ്ഞെടുക്കുന്നത് സമാധാനപരമായിട്ടായിരിക്കും. കഴിഞ്ഞ 200 വര്‍ഷമായി ഇത്തരം പരീക്ഷണങ്ങള്‍ നമ്മള്‍ നടത്തുന്നുണ്ട്. അതൊരു തമാശയല്ലെന്നും ബൈഡന്‍ പറഞ്ഞു. അതേസമയം കഴിഞ്ഞ ദിവസമാണ് ഡൊണാള്‍ഡ് ട്രംപ് യുഎസ്സിന്റെ 47ാം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.
അതേസമയം ട്രംപിനെതിരെ തോറ്റ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി കമല ഹാരിസിനെ ബൈഡന്‍ അഭിനന്ദിച്ചു. എല്ലാ കരുത്തോടെയുമാണ് കമലാ ഹാരിസ് മത്സരിച്ചത്. അതിനായി പരിശ്രമിച്ചിരുന്നു കമലയെന്നും ജോ ബൈഡന്‍ പറഞ്ഞു. ഈ പ്രചാരണത്തെ മുന്നോട്ട് മനോഹരമായി കൊണ്ടുപോയത് കമലയ്ക്കും ടീമിനും അഭിമാനിക്കാമെന്നും ബൈഡന്‍ പറഞ്ഞു.
കമലാ ഹാരിസുമായും സംസാരിച്ചിരുന്നു. അവര്‍ ഒരു പൊതുസേവകയാണ്. ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പില്‍ തോല്‍വിയോട് പൊരുത്തപ്പെടുക എന്നത് കഠിനമാണെന്നും ബൈഡന്‍ പറഞ്ഞു. രാജ്യം സ്വീകരിച്ച തിരഞ്ഞെടുപ്പിനെ ഞങ്ങള്‍ അംഗീകരിക്കുന്നു. ഒരു പ്രസിഡന്റ് എന്ന നിലയില്‍ എന്റെ കടമകള്‍ ചെയ്യും. എന്റെ പ്രതിജ്ഞ ഞാന്‍ നിറവേറ്റും. ഭരണഘടനയെ ഞാന്‍ ബഹുമാനിക്കും. ജനുവരി ഇരുപതിന് അമേരിക്കയില്‍ സമാധാനപൂര്‍ണമായിട്ടുള്ള ഭരണകൈമാറ്റമായിരിക്കും നടക്കുകയെന്നും ബൈഡന്‍ പറഞ്ഞു.
തിരിച്ചടികള്‍ ഒഴിവാക്കാനാവില്ല. അടിയറവ് പറയുന്നത് മാപ്പര്‍ഹിക്കാത്ത കാര്യമാണ്. ഡെമോക്രാറ്റുകളെ സംബന്ധിച്ച് ഇതൊരു ബുദ്ധിമുട്ടേറിയ സമയമാണ്. തോല്‍വി വേദനിപ്പിക്കുന്നുണ്ടാവും. എന്നാല്‍ നമ്മള്‍ കൈവരിച്ച നേട്ടങ്ങളൊന്നും മറക്കരുത്. ഈ നാല് വര്‍ഷം ചരിത്രപരമായിരുന്നു. അത് ഞാന്‍ പ്രസിഡന്റായത് കൊണ്ടല്ല. നമ്മള്‍ ചെയ്ത കാര്യങ്ങള്‍ കൊണ്ടാണെന്നും ബൈഡന്‍ പറഞ്ഞു.
അതേസമയം ട്രംപ് രണ്ടാം തവണയാണ് പ്രസിഡന്റ് പദത്തിലെത്തുന്നത്. 2016ല്‍ ഹിലരി ക്ലിന്റനെതിരെയും ട്രംപ് ഇത്തരത്തില്‍ അട്ടിമറി വിജയം നേടിയിരുന്നു. ഏഴ് സ്വിംഗ് സ്റ്റേറ്റുകളിലും കമലാ ഹാരിസിനെതിരെ ട്രംപ് മുന്നിലെത്തി. ട്രംപ് 295 ഇലക്ട്രല്‍ വോട്ടുകളാണ് ഇതുവരെ നേടിയതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്ത്. കമലാ ഹാരിസിന് 226 സീറ്റും ലഭിച്ചത്. നെവാഡ, അരിസോണ എന്നിവിടങ്ങളിലും വോട്ടെണ്ണല്‍ വൈകിയും തുടര്‍ന്നിരുന്നു.












Click it and Unblock the Notifications