ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ച് അമേരിക്ക, നെതന്യാഹുവുനായി ബൈഡന്‍ സംസാരിച്ചു, സമാധാനത്തിന് ആഹ്വാനം
വാഷിംഗ്ടണ്‍: പലസ്തീനുമായുള്ള സംഘര്‍ഷത്തില്‍ ഇസ്രയേലിനെ പിന്തുണച്ച് അമേരിക്ക. പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെത്യാഹുവിനെ ഫോണില്‍ വിളിച്ചു. സംഘര്‍ഷം കുറയ്ക്കാനായി ശ്രമിക്കണമെന്ന് ബൈഡന്‍ ആവശ്യപ്പെട്ടു. അതേസമയം ഇസ്രയേലിന് സ്വയം പ്രതിരോധത്തിനുള്ള അവകാശം ഉണ്ടെന്നും ബൈഡന്‍ പറഞ്ഞു. അമേരിക്ക, പലസ്തീന്‍ അധികൃതരുമായും സംസാരിച്ചിട്ടുണ്ട്. ദേശീയ സുരക്ഷാ-പ്രതിരോധ വിഭാഗങ്ങള്‍ പശ്ചിമേഷ്യയിലെ സാഹചര്യങ്ങള്‍ നിരന്തരം വിലയിരുത്തുന്നുണ്ട്. അറബ് രാഷ്ട്രങ്ങളുമായും ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്.

അതേസമയം ഇരുകൂട്ടരും സംയമനം പാലിക്കണമെന്ന് ഇന്ത്യ യുഎന്‍ രക്ഷാ സമിതിയില്‍ ആവശ്യപ്പെട്ടു. അറബ്-ജൂത വംശജര്‍ ഇടകലര്‍ന്ന് കഴിയുന്ന ഇസ്രയേലി നഗരങ്ങളില്‍ ജനം പരസ്പരം ഏറ്റുമുട്ടുകയാണ്. അറബ് വംശജനെ ജൂത വംശജര്‍ മര്‍ദിക്കുന്നത് ഒരു ഇസ്രയേല്‍ ചാനല്‍ സംപ്രേഷണം ചെയ്തു. അത് വലിയ വിവാദമാവുകയും ചെയ്തു. ഗാസയില്‍ നിന്നെത്തിയ ആയിരത്തോളം റോക്കറ്റുകളെ ഇസ്രയേല്‍ പ്രതിരോധ സംവിധാനം തകര്‍ത്തു. ഏഴുപതോളം പലസ്തീനികളും ആറ് ഇസ്രയേലികളുമാണ് മൂന്ന് ദിവസത്തിനിടെ മരിച്ചത്. ഗാസയില്‍ കൊല്ലപ്പെട്ടവരില്‍ 16 പേര്‍ കുഞ്ഞുങ്ങളാണ്.
അന്താരാഷ്ട്ര രാജ്യങ്ങള്‍ മുഴുവന്‍ ഇപ്പോള്‍ സംഘര്‍ഷങ്ങള്‍ക്ക് അയവ് വരുത്താനുള്ള ശ്രമത്തിലാണ്. പ്രശ്‌ന പരിഹാരത്തിന് നാലംഗ അന്താരാഷ്ട്ര കാര്‍ട്ടെറ്റിന്റെ യോഗം വിളിക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഹമാസിന്റെ ഗാസ സിറ്റി കമാന്റര്‍ ബസേം ഇസ്സയെ ഇസ്രയേല്‍ വ്യോമാക്രമണത്തിലൂടെ വധിച്ചിരുന്നു. ആക്രമണം കനത്തോടെ പലസ്തീനില്‍ ഗര്‍ഭണി അടക്കമാണ് മരിച്ചത്. ഏകദേശം യുദ്ധത്തിന് സമാനമായ അവസ്ഥയിലാണ് ഇസ്രയേലിലും പലസ്തീനിലും കാര്യങ്ങള്‍ ഉള്ളത്.
Recommended Video
ഓലയുമായി ചേര്‍ന്ന് കര്‍ണാടകയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍-ചിത്രങ്ങള്‍ കാണാം
ഗാസയില്‍ മൂന്നാമത്തെ ടവറും ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ത്തു. ഇതോടെ തിരിച്ചടി ശക്തി കൂട്ടിയിരിക്കുകയാണ് ഹമാസ്. അതേസമയം ഇസ്രയേലിനെ ഇത്ര കടുത്ത നടപടിയില്‍ നിന്ന് പിന്തിരിപ്പിക്കണമെന്ന സമ്മര്‍ദം അമേരിക്കയില്‍ ബൈഡന്‍ ശക്തമായി നേരിടുന്നുണ്ട്. അതുകൊണ്ടാണ് നേരത്തെ മൗനം പാലിച്ചിരുന്ന അദ്ദേഹം ഇപ്പോള്‍ ഇടപെടുന്നത്. അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആന്റണി ബ്ലിങ്കനും നെതന്യാഹുവുമായി സംസാരിച്ചു. സംയമനം പാലിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അല്‍ അഖ്‌സയില്‍ ഇസ്രയേല്‍ പോലീസ് പിടിമുറുകിയതിന് പിന്നാലെയാണ് ആക്രമണങ്ങള്‍ രൂക്ഷമായത്.
കിടിലന്‍ ലുക്കില്‍ ആരതി വെങ്കിടേഷ്, പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications