Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒറ്റക്കെട്ടായി നിന്നാല്‍ എന്തും നേടാമെന്ന് ബൈഡന്‍; കമലാ ഹാരിസിന് സാധ്യതയേറുന്നു; വെല്ലുവിളി മിഷേല്‍

വാഷിംഗ്ടണ്‍: അമേരിക്കയില്‍ തിരഞ്ഞെടുപ്പിന് മുമ്പ് പിന്‍മാറിയ ജോ ബൈഡന് പകരം ആരാകും എത്തുക എന്ന കാര്യത്തില്‍ സസ്‌പെന്‍സ് തുടരുന്നു. ഡെമോക്രാറ്റിക്പാര്‍ട്ടി പകരം ആരെ കൊണ്ടുവരുമെന്ന കാര്യത്തില്‍ ആശയക്കുഴപ്പത്തിലാണ്. വൈസ് പ്രസിഡന്ഡറ് കമലാ ഹാരിസിന്റെ പേരാണ് നിര്‍ദേശിക്കുന്നത്. അതേസമയം സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്‍മാറിയ ശേഷം ആദ്യമായി ബൈഡന്‍ പ്രതികരിച്ചിട്ടുണ്ട്.

അമേരിക്കയോട് ഒന്നിച്ച് നില്‍ക്കാനാണ് ബൈഡന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നമ്മള്‍ അമേരിക്കയാണ്, ഒരുമിച്ച് നിന്നാല്‍ നമുക്ക് ചെയ്യാന്‍ പറ്റാത്തതായി ഒന്നുമില്ല. നമ്മള്‍ ആരാണെന്ന് ഓര്‍ക്കുക മാത്രമാണ് ചെയ്യേണ്ടതെന്നും ബൈഡന്‍ എക്‌സില്‍ കുറിച്ചു. എന്റെ പ്രസിഡന്‍സി കൊണ്ട് ഞാന്‍ തെളിയിച്ചത് അക്കാര്യമാണ്. തുടര്‍ന്നും അത് തന്നെ ചെയ്യുമെന്നും ബൈഡന്‍ പറഞ്ഞു.

us-election-2024

യുഎസ് പ്രസിഡന്റാവാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും ബൈഡന്‍ വ്യക്തമാക്കി. ആധുനിക ചരിത്രത്തില്‍ ഒരാള്‍ പോലും ബൈഡന്റെ പാരമ്പര്യത്തിന് അടുത്തെത്തില്ലെന്ന് കമലാ ഹാരിസ് പറഞ്ഞു. വൈറ്റ് ഹൗസിലെ ചടങ്ങില്‍ വെച്ചായിരുന്നു പ്രതികരണം. രണ്ട് തവണ പ്രസിഡന്റായവരില്‍ ഭൂരിഭാഗം പേരുടെയും പൈതൃകത്തെ ഒരൊറ്റ ടേമിലൂടെ തന്നെ ബൈഡന്‍ മറികടന്നതായും കമല ഹാരിസ് പറഞ്ഞു.

അതേസമയം കമല ഹാരിസിന്റെ പേരാണ് ഉയര്‍ന്നുവരുന്നതെങ്കിലും ഡെമോക്രാറ്റിക് പാര്‍ട്ടി ഇക്കാര്യത്തില്‍ ഒറ്റക്കെട്ടല്ല. മിഷേല്‍ ഒബാമയുടെ പേരും ഈ സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. നാന്‍സി പെലോസിയെ പോലുള്ളവര്‍ കമലാ ഹാരിസിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് പിന്തുണച്ചിട്ടുണ്ട്.

ബൈഡന്‍ പിന്‍മാറിയശേഷം കമലയെ പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദേശിക്കാന്‍ നേരത്തെ നാന്‍സി പെലോസി മുന്നോട്ട് വന്നിരുന്നു. എന്നാല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ വമ്പന്‍മാരെല്ലാം കമലയെ പിന്തുണയ്ക്കുകയായിരുന്നു. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കുന്നതിന് കമല ഹാരിസിന് പൂര്‍ണ പിന്തുണ അറിയിക്കുകയായിരുന്നു പിന്നീട് പെലോസി.

ബൈഡന്‍ വീണ്ടും മത്സരിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതില്‍ നാന്‍സി പെലോസി നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. പ്രായാധിക്യത്തെ തുടര്‍ന്നുള്ള ബൈഡന്റെ പ്രശ്‌നങ്ങള്‍ പെലോസി അടക്കമുള്ളവര്‍ ചൂണ്ടിക്കാണിച്ചിരുന്നു. സ്ത്രീകളുടെ അവകാശങ്ങളും, കുടുംബങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടത്തില്‍ കമലയുടെ കരുത്ത് താന്‍ കണ്ടതാണെന്ന് പെലോസി പറഞ്ഞു.

അതേസമയം ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഔദ്യോഗിക പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി കമല ഹാരിസ് വരുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. പാര്‍ട്ടിയില്‍ എതിര്‍പ്പുകളില്ലെങ്കിലും, മിഷേല്‍ ഒബാമയുടെ പേരും സജീവമായിട്ടുണ്ട്. കമലയെ വീഴ്ത്തി മിഷേല്‍ വരുമോ? അതല്ലെങ്കില്‍ മിഷേല്‍ കമലയെ പിന്തുണയ്ക്കുമോ എന്ന കാര്യവും നിര്‍ണായകമാകും.

അതേസമയം രാഷ്ട്രീയമായി ആരുമല്ല കമലയെന്ന പ്രചാരണമാണ് റിപബ്ലിക്കന്‍ തുടരാന്‍ ആഗ്രഹിക്കുന്നത്. പലപ്പോഴും അവരെ റിപബ്ലിക്കന്‍ പാര്‍ട്ടി നേരിടുന്നതും ഇതേ രീതിയിലാണ്. 2020ല്‍ പ്രൈമറികളില്‍ നിന്ന് പിന്‍മാറിയ കമല ബൈഡന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യം റിപബ്ലിക്കന്‍ പാര്‍ട്ടി ചൂണ്ടിക്കാണിക്കുന്നുണ്ട്. ബൈഡന്‍ സര്‍ക്കാരിന്റെ ഭരണ വീഴ്ച്ചയില്‍ കമലാ ഹാരിസും ഉത്തരവാദിയാണെന്ന് റിപബ്ലിക്കന്‍ പാര്‍ട്ടി ആരോപിക്കുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+