Get Updates
Get notified of breaking news, exclusive insights, and must-see stories!

യുക്രൈനില്‍ ഇടപെട്ടാല്‍ വിവരമറിയും, റഷ്യക്ക് മുന്നറിയിപ്പ്, പുടിനെതിരെ ഉപരോധം വരുമെന്ന് ബൈഡന്‍

വാഷിംഗ്ടണ്‍: ഒരിടവേളയ്ക്ക് ശേഷം അമേരിക്കയും റഷ്യയും തമ്മിലുള്ള ബന്ധം വളരെ മോശമാകുന്നു. യുക്രൈിനില്‍ സൈനിക നീക്കത്തിന് റഷ്യ ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് അമേരിക്ക കടുത്ത ഇടപെടല്‍ നടത്തിയിരിക്കുന്നത്. സൈന്യത്തോടും നാറ്റോയോടും തയ്യാറായിരിക്കാന്‍ വരെ പ്രസിഡന്റ് ജോ ബൈഡന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനെതിരെ വരെ ഉപരോധം കൊണ്ടുവരുമെന്ന് ബൈഡന്‍ മുന്നറിയിപ്പ് നല്‍കി. യുകൈന്രില്‍ റഷ്യ ഇടപെട്ടാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാവുമെന്ന് ബൈഡന്‍ പറയുന്നു. യൂറോപ്പിനെ റഷ്യന്‍ കടന്നുകയറ്റത്തില്‍ നിന്ന് സംരക്ഷിക്കുമെന്നാണ് ബൈഡന്റെ നിലപാട്.

1

അതേസമയം ഉപരോധം ഏര്‍പ്പെടുത്തുമെന്നുള്ള ബൈഡന്റെ തീരുമാനം, അടുത്തിടെ റഷ്യക്കെതിരെയുള്ള യുഎസ്സിന്റെ കടുത്ത നീക്കം കൂടിയാണ്. ഉകൈക്രന്‍ അതിര്‍ത്തിയില്‍ സൈനിക ട്രൂപ്പുകള്‍ സ്ഥാപിക്കാന്‍ റഷ്യ തീരുമാനിച്ചതിന് പി്‌നനാലെ നാറ്റോ സൈന്യത്തെ സജ്ജമാക്കി നിര്‍ത്തുകയും, കിഴക്കന്‍ യൂറോപ്പില്‍ കപ്പലുകളെയും ഫൈറ്റര്‍ ജെറ്റുകളുടെയും സാന്നിധ്യം വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു. യുദ്ധസമാന സാഹചര്യമാണ് ഇപ്പോഴുള്ളത്. എന്നാല്‍ യുക്രൈനെ ആക്രമിക്കാന്‍ തങ്ങള്‍ ആലോചിച്ചിട്ടേ ഇല്ലെന്ന് റഷ്യ പറഞ്ഞു. പ്രശ്‌നമുണ്ടാക്കുന്നത് നാറ്റോയും യുഎസ് നടപടികളുമാണെന്ന് അവര്‍ പറയുന്നു. അമേരിക്കയും നാറ്റോയും യുക്രൈന്‍ റഷ്യയുടെ ഭാഗമല്ലെന്ന വാദത്തിലാണ്. പല ചര്‍ച്ചകള്‍ നടന്നെങ്കില്‍ ഇതുവരെ അതൊന്നും ഫലം കണ്ടിട്ടില്ല.

ബൈഡന്‍ സാമ്പത്തികമായി തന്നെ റഷ്യയെ കുരുക്കാനുള്ള പ്ലാനിലാണ്. യുക്രൈനിലേക്ക് റഷ്യ എത്തിയാാല്‍ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും. പുടിന് വരെ ഉപരോധം ഏര്‍പ്പെടുത്തുമെന്നാണ് മുന്നറിയിപ്പ്. യുക്രൈനില്‍ റഷ്യ സൈനിക നീക്കം നടത്തിയാല്‍ അത് രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ കടന്നുകയറ്റമായിരിക്കുമെന്ന് യുഎസ്സ് പറയുന്നു. റഷ്യക്ക് മേല്‍ തീര്‍ച്ചയായും ഉപരോധം കൊണ്ടുവരും. വിദേശ നേതാക്കള്‍ക്കെതിരെ നേരിട്ടുള്ള ഉപരോധം അപൂര്‍വമായി മാത്രമേ ഉണ്ടാവാറുള്ളൂ. വെനസ്വേലയുടെ നിക്കോളാസ് മഡുറോ, സിറിയയുടെ ബാഷര്‍ അല്‍ അസദ്, ലിബിയയുടെ മുഅമ്മര്‍ ഗദ്ദാഫി എന്നിവര്‍ക്കെതിരെയാണ് യുഎസ് ഉപരോധങ്ങള്‍ വന്നിട്ടുള്ളത്.

യുഎസ്സില്‍ നിന്ന് സൈനിക ഉപകരണങ്ങളും വെടിക്കോപ്പുകളുമായി ഒരു വിമാനം യുക്രൈന്‍ തലസ്ഥാനമായ കീവില്‍ എത്തിയിട്ടുണ്ട്. യുക്രൈന്റെ പ്രതിരോധത്തിനായി 200 മില്യണ്‍ പാക്കേജാണ് യുഎസ് നല്‍കിയത്. 8500ഓളം യുഎസ് ട്രൂപ്പുകള്‍ യൂറോപ്പിലുണ്ട്. ഇവരെ അണിനിരത്താന്‍ തയ്യാറാണെന്ന് പെന്റഗണ്‍ അറിയിച്ചു. നാറ്റോയുടെ കിഴക്കന്‍ കമാന്‍ഡിനെയും രംഗത്തിറക്കാന്‍ തയ്യാറാണെന്നും പെന്റഗണ്‍ അറിയിച്ചു. യുഎസ് പ്രശ്‌നങ്ങള്‍ വഷളാക്കുകയാണെന്ന് റഷ്യ പറയുന്നു. അമേരിക്കന്‍ സൈന്യം യുക്രൈനിലേക്ക് പോകുന്നതല്ല. അത് നാറ്റോയുടെ പേരിലായിരിക്കുമെന്ന് ബൈഡന്‍ പറയുന്നു. എസ്‌തോനിയ, ലിത്വാനിയ, ലാത്വിയ, പോളണ്ട് എന്നിവിടങ്ങളിലായി നാലായിരം ട്രൂപ്പുകള്‍ നാറ്റോയ്ക്കുണ്ട്.

Recommended Video

cmsvideo
    തിരുവനന്തപുരം കൊവിഡ് C കാറ്റഗറിയില്‍ പെടുന്ന ആദ്യ ജില്ല, കടുത്ത നിയന്ത്രണം

    ബ്രിട്ടനും റഷ്യക്കെതിരെയുള്ള ഉപരോധം യുഎസ്സുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇക്കാര്യം പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ പറഞ്ഞു. റഷ്യയില്‍ നിന്ന് വിശദമായ വിവരങ്ങള്‍ തേടുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണും വ്യക്തമാക്കി. പാരീസില്‍ ഇന്ന് റഷ്യ, യുക്രൈന്‍, ജര്‍മനി, ഫ്രാന്‍സ് എന്നിവിടങ്ങളിലെ രാഷ്ട്രീയ ഉപദേഷ്ടാക്കള്‍ ചര്‍ച്ചയ്ക്കായി ഒത്തുചേരുന്നുണ്ട്. യൂറോപ്പ്യന്‍ യൂണിയന്‍ ഇന്ധന വിതരണത്തിന് ഏറ്റവുമധികം ആശ്രയിക്കുന്നതിന് യുെൈക്രനാണ്. റഷ്യ ആക്രമിച്ചാല്‍ യുക്രൈനില്‍ നിന്ന് ഈ വാതക വിതരണമെല്ലാം യൂറോപ്പിലേക്ക് മാറ്റണമെന്നാണ് യുഎസ് പറയുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+