ബൈഡന്‍ 86 വയസ്സ് തികയ്ക്കുമെന്ന് തോന്നുന്നില്ല, ഞെട്ടിച്ച പരാമര്‍ശവുമായി നിക്കി ഹാലി
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ജോ ബൈഡനെതിരെ ഞെട്ടിച്ച പരാമര്‍ശവുമായി റിപബ്ലിക്കന്‍ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥി നിക്കി ഹാലി. ബൈഡന്‍ അധികകാലം ജീവിച്ചിരിക്കില്ലെന്ന് ഹാലി പറഞ്ഞു. അവരുടെ പരാമര്‍ശം വന്‍ വിവാദമായിരിക്കുകയാണ്. ബൈഡന്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാല്‍ 86 വയസ്സ് തികയ്ക്കില്ലെന്ന് അവര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുമെന്ന് ജോ ബൈഡന്‍ അറിയിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പ്രായത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇതിന് പിന്നാലെ സജീവമായിരുന്നു. രണ്ടാം വട്ട പ്രസിഡന്റ് പദത്തിലെത്തി കാലാവധി പൂര്‍ത്തിയാക്കിയാല്‍ ബൈഡന്റെ പ്രായം 86 വയസ്സിലെത്തും. ഇത് റെക്കോര്‍ഡായിരിക്കും.

ബൈഡന്‍ വീണ്ടും മത്സരിക്കുമെന്നതിന് എതിരെയാണ് ഹാലി രംഗത്ത് വന്നിരിക്കുന്നത്. ബൈഡനെ പിന്തുണയ്ക്കുന്നവര്‍ ഒന്ന് ആലോചിച്ചോളൂ, രണ്ടാം ടേം ഒരിക്കലും ബൈഡന്‍ പൂര്‍ത്തിയാക്കില്ല. 86 വയസ്സ് വരെ ബൈഡന്‍ ജീവിച്ചിരിക്കുമെന്ന് തോന്നുന്നില്ല. അഞ്ച് വര്‍ഷത്തിനുള്ളില്‍ തന്നെ മരിക്കാനാണ് സാധ്യത. അങ്ങനെ സംഭവിച്ചാല്‍ കമലാ ഹാരിസിനെ പ്രസിഡന്റ് പദവിയില്‍ കാണേണ്ടി വരുമെന്ന മുന്നറിയിപ്പും ഹാലി നല്‍കി.
ഫോക്‌സ് ടിവിയിലെ ചര്‍ച്ചകള്‍ക്കിടയിലാണ് ഇത്തരമൊരു പരാമര്‍ശം അവര്‍ നടത്തിയത്. നിലവില്‍ 80 വയസ്സുള്ള ബൈഡന്‍ വീണ്ടും മത്സരിക്കുന്നത് ശരിയല്ലെന്ന് നിരവധി പേര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. യുഎസ്സിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായമേറിയ പ്രസിഡന്റാണ് ബൈഡന്‍.ഉറപ്പായിട്ടും അദ്ദേഹത്തിന്റെ പ്രായം ഒരു ചര്‍ച്ചാ വിഷയമാണ്. ജോ ബൈഡനെ നിങ്ങള്‍ വീണ്ടും തിരഞ്ഞെടുത്താല്‍ അത് കമലാ ഹാരിസിനുള്ള വഴിയൊരുക്കലാണ്.
ഷഹി സമോസയും മോട്ടു ജിലേബിയും, സ്ട്രീറ്റ് ഫുഡില്‍ രാജസ്ഥാന്‍ കിംഗ്; കഴിക്കേണ്ടത് ഈ ഐറ്റംസ്
86 വയസ്സ് വരെ ബൈഡന്‍ ജീവിച്ചിരിക്കില്ലെന്ന കാര്യം ഉറപ്പാണെന്നും നിക്കി ഹാലി പറഞ്ഞു. ഇത്തരം പ്രചാരണത്തോട് ഞങ്ങള്‍ സാധാരണ നേരിട്ട് പ്രതികരിക്കാറില്ലെന്ന് വൈറ്റ് ഹൗസ് ഡെപ്യൂട്ടി പ്രസ് സെക്രട്ടറി ആന്‍ഡ്രൂ ബേറ്റ്‌സ് പറഞ്ഞു. പക്ഷേ സത്യസന്ധമായി പറഞ്ഞാല്‍, അവര്‍ മത്സരിക്കുന്നുവെന്ന കാര്യം താന്‍ മറന്നുപോയെന്നും ബേറ്റ്‌സ് പരിഹസിച്ചു. നേരത്തെ താന്‍ ബൈഡനെതിരെ മത്സരിക്കുമെന്നും, ആ നേതൃത്വത്തെ ഇനിയും സഹിക്കാനാവില്ലെന്നും ഹാലി പറഞ്ഞിരുന്നു.
പുതിയൊരു നേതൃത്വമാണ് ആവശ്യം. 75 വയസ്സിന് മുകളിലുള്ള സ്ഥാനാര്‍ത്ഥികളെല്ലാം ധാരണ സംബന്ധിച്ച ടെസ്റ്റുകള്‍ നടത്തണമെന്നും നിക്കി ഹാലി ആവശ്യപ്പെട്ടു. എന്നാല്‍ ഈ പരാമര്‍ശത്തിനെതിരെ യുഎസിലെ പ്രഥമ വനിത ജില്‍ ബൈഡന്‍ രംഗത്തെത്തിയിരുന്നു. അതേസമയം ബൈഡന് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് നേരത്തെ തന്നെ ഡോക്ടര്‍മാര്‍ വ്യക്തമാക്കിയതാണ്.
അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി മികച്ച രീതിയിലാണ്. വ്യായാമം കൃത്യമായി ചെയ്യുന്നതും, മദ്യം കഴിക്കാത്തതുമെല്ലാം ബൈഡന് ഗുണം ചെയ്യുന്നുണ്ട്. അതേസമയം ബൈഡന് ഇടയ്ക്കിടെ സംഭവിക്കുന്ന പിഴവുകളും, അബദ്ധങ്ങളും മാനസികാരോഗ്യം ഇല്ലാതായതിന്റെ സൂചനയായിട്ടാണ് എതിരാളികള്‍ പറയുന്നത്.












Click it and Unblock the Notifications