ജോണി ഡെപ്പ് മദ്യകുപ്പി ഉപയോഗിച്ച് ലൈംഗികാതിക്രമം നടത്തി; കോടതിയിൽ വെളിപ്പെടുത്തലുമായി ആംബർ ഹെഡ്
മുൻ ഭർത്താവായ ജോണി ഡെപ്പിൽ നിന്നും നേരിടേണ്ടി വന്ന ക്രൂരമായ ലൈംഗികാതിക്രമത്തെ കുറിച്ച് വെിപ്പെടുത്തലുമായി അമേരിക്കൻ നടി ആംബർ ഹേഡ്. പീഡന ആരോപണം സംബന്ധിച്ച പരാതിയിൽ കോടതി വിചാരണക്കിടെയാണ് നടിയുടെ തുറന്ന് പറച്ചിൽ . വിവാഹം കഴിഞ്ഞ് ഒരു മാസം പിന്നിട്ടപ്പോൾ തന്നെ ജോണി ഡെപ്പ് ക്രൂരമായി ഉപദ്രവിക്കാൻ തുടങ്ങിയതായി ആംബർ കോടതിയിൽ വെളിപ്പെടുത്തി. മദ്യ കുപ്പി പൊട്ടിച്ച് തന്റെ മുഖത്ത് മുറിവുണ്ടാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും മദ്യകുപ്പി കൊണ്ട് ലൈംഗികാതിക്രമണം നടത്തിയതായും ആംബർ കോടതിയിൽ പറഞ്ഞു.

വിചാരണയുടെ രണ്ടാം ദിനം 2015 ൽ താൻ നേരിട്ട ക്രൂരമായ സംഭവത്തെ കുറിച്ച് ആംബർ കോടതിയിൽ തുറന്ന് പറഞ്ഞു. പൈററ്റ്സ് ഓഫ് കരീബിയൻ സീരിസീന്റെ അഞ്ചാം ഭാഗത്തിൽ ഡെപ്പ് അഭിനയിക്കുമ്പോഴാണ് സംഭവം. 'ഡെപ്പിന്റെ അമിത മദ്യപാനത്തെ കുറിച്ച് താൻ മുന്നറിയിപ്പ് നൽകി, ഇതിൽ കുപിതനായ ഡെപ്പ് ധൈര്യമുണ്ടെങ്കിൽ തന്റെ പക്കൽ നിന്നും മദ്യകുപ്പി എടുക്കൂവെന്ന് വെല്ലുവിളിച്ചു. ഇതോടെ കുപ്പി കൈക്കലാക്കി താൻ നിലത്തെറിഞ്ഞ് പൊട്ടിച്ചു. അപ്പോഴേക്കും അയാൾ മറ്റൊരു കുപ്പി കയ്യിലെടുത്ത് എനിക്കു നേരെ എറിഞ്ഞു. ഭാഗ്യവശാൽ അത് എന്റെ ശരീരത്തിൽ കൊണ്ടില്ല. അതിനിടെ കുപ്പി പൊട്ടിച്ച് ഡെപ്പ് തന്റെ മുഖത്തിന് നേരെ വന്നു. കഴുത്തിനും ശരീരഭാഗങ്ങളിലും മുറിവേൽപ്പിച്ചു. പൊട്ടിയ കുപ്പി ഉപയോഗിച്ച് മുഖത്ത് മുറിവേൽപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഞാൻ അവന്റെ ജീവിതം നശിപ്പിച്ചെന്ന് ആരോപിച്ച് ഡെപ്പ് അലറി വിളിച്ചു', ആംബർ കോടതിയിൽ പറഞ്ഞു.
ഞെട്ടിച്ച് ഐശ്വര്യ ലക്ഷ്മി..'ഈ ബ്ലാക്ക് ബ്യൂട്ടി കൊള്ളാമല്ലോ'...വൈറൽ ഫോട്ടോകൾ
ജോണി ഡെപ്പ് തന്നെ കുപ്പികൾ കൊണ്ട് ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി ആംബർ വെളിപ്പെടുത്തി. ജോണി ഡെപ്പ് തന്നെ കുപ്പികൾ കൊണ്ട് ലൈംഗികമായി പീഡിപ്പിച്ചിരുന്നതായും ആംബർ പറഞ്ഞു. അയാൾ എന്റെ സ്വകാര്യഭാഗത്ത് കുപ്പി തള്ളിക്കയറ്റി. പലപ്പോഴും ഇത് അയാൾ ആസ്വദിച്ചു, മയക്കുമരുന്നിന്റേയും മദ്യത്തിന്റേയും ലഹരിയിൽ പല തവണ ഡെപ്പ് ആക്രമിച്ചിരുന്നുവെന്നും ആംബർ പറഞ്ഞു.
എന്നാൽ താൻ ആംബറിനെ മർദ്ദിച്ചിട്ടില്ല എന്നാണ് ഡെപ്പിന്റെ വാദം. ആം തന്നെ മദ്യക്കുപ്പി ഉപയോഗിച്ച് മർദ്ദിച്ചുവെന്നും ഡെപ്പ് ആരോപിച്ചിരുന്നു.ആംബർ ഹേഡ് വലിച്ചെറിഞ്ഞ വോഡ്കയുടെ കുപ്പി കൊണ്ട് കയ്യിലെ എല്ല് പൊട്ടിയെന്നും വിരലിലെ ചോര കൊണ്ട് ആംബർ തന്നെ ചെയ്ത ക്രൂരതകൾ താൻ ചുമരിൽ എഴുതിയിട്ടുണ്ടെന്നും ഡെപ്പ് കോടതിയിൽ ആരോപിച്ചിരുന്നു.












Click it and Unblock the Notifications