44 വര്‍ഷം അമ്മയില്ലാതായി, ജോര്‍ദാന്‍ യുവാവിനെ അമ്മയുമായി ഒന്നിപ്പിച്ച് ഫേസ്ബുക്ക്
ദില്ലി: ജീവിതത്തില്‍ ഒരിക്കല്‍ പോലും കാണാതിരുന്ന അമ്മയെ വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടാല്‍ എങ്ങനെയിരിക്കും. അങ്ങനൊരു സംഭവത്തിന് കാരണക്കാരനായിരിക്കുകയാണ് സോഷ്യല്‍ മീഡിയ. മരിച്ചുപോയെന്ന കരുതിയ അമ്മയെ വര്‍ഷങ്ങള്‍ക്ക് ശേഷം മകന് കണ്ടെത്തിയിരിക്കുകയാണ്. വലിയ ട്വിസ്റ്റുകളാണ് ഈ യുവാവിന്റെ ജീവിതത്തില്‍ ഉണ്ടായത്.

എന്നാല്‍ വിധി ഒടുവില്‍ ഈ ജോര്‍ദാന്‍ യുവാവിന്റെ മുന്നിലെത്തിച്ചിരിക്കുകയാണ് സ്വന്തം അമ്മയെ. സോഷ്യല്‍ മീഡിയയില്‍ ആകെ ഇപ്പോള്‍ ഇതാണ് ചര്‍ച്ചാ വിഷയം. നിമിഷ നേരം കൊണ്ടാണ് ഈ യുവാവ് അമ്മയെ കണ്ടെത്തിയ കാര്യം വൈറലായിരിക്കുന്നത്. വിശദമായ വിവരങ്ങളിലേക്ക്....

44 വര്‍ഷം മുമ്പ് പിരിഞ്ഞതാണ് ജോര്‍ദാനുകാരനായ വിസാം മുഹമ്മദും അമ്മയും. തന്റെ അമ്മ ജീവിച്ചിരിപ്പിണ്ടെന്ന് പോലും അടുത്തിടെയാണ് വിസാം അറിഞ്ഞത്. ഈജിപ്തുകാരിയായ അമ്മയ്ക്കും, ജോര്‍ദാനുകാരനായ പിതാവുമാണ് വിസാമിനുള്ളത്. ഇവര്‍ വിവാഹ മോചന നടപടികളിലൂടെ കടന്നുപോകുമ്പോഴായിരുന്നു വിസാമിന്റെ ജനനം. ജനിച്ച് രണ്ടാഴ്ച്ചയ്ക്ക് ശേഷം വിസാമിന് തീരെ സുഖമില്ലായിരുന്നു. ആ സമയത്ത് അദ്ദേഹത്തിന്റെ പിതാവ് ഭാര്യയോട് കുഞ്ഞ് മരിച്ച് പോയതായി അറിയിക്കുകയായിരുന്നു.

വിസ്സാം മുഹമ്മദിന്റെ പിതാവും മാതാവും വിവാഹ മോചിതരായതോടെ കയ്റോലേക്ക് മടങ്ങിപോവുകയായിരുന്നു. മകന് മരിച്ചുവെന്ന് കരുതിയായിരുന്നു അവര്‍ മടങ്ങിപോയത്. പിന്നീട് ദശാബ്ദങ്ങളാണ് താന്‍ ഇതൊന്നും അറിയാതെ ജീവിച്ചതെന്ന് വിസ്സാം പറയുന്നു. തന്റെ അമ്മ മരിച്ചുപോയെന്നാണ് അച്ഛന്റെ വീ്ടുകാര്‍ അടക്കം വിസ്സാമിനോട് പറഞ്ഞിരുന്നു. വളരെ കുറച്ച് കാര്യങ്ങള്‍ മാത്രമായിരുന്നു അമ്മയെ കുറിച്ച് യുവാവ് അറിഞ്ഞത്. വലുതായിട്ടൊന്നും പറയാനും പിതാവ് തയ്യാറായിരുന്നില്ല.

നാല് വര്‍ഷം മുമ്പാണ് എല്ലാം മാറാന്‍ തുടങ്ങിയത്. തന്റെ അമ്മയുടെ മരണ സര്‍ട്ടിഫിക്കറ്റിനായി വിസ്സാം നടത്തിയ ശ്രമങ്ങളാണ് അമ്മ ജീവിച്ചിരിപ്പുണ്ടെന്ന് കണ്ടെത്താന്‍ വഴിവെച്ചത്. അങ്ങനെ മനസ്സില്‍ തോന്നിയത് കൊണ്ടാണ് അമ്മയെ കണ്ടെത്താനായി വിസ്സാം എല്ലാ ശ്രമങ്ങളും നടത്തിയത്. ഈജിപ്തിലേക്ക് ഒരിക്കല്‍ യാത്ര പോലും ചെയ്ത് നോക്കിയിരുന്നു ഈ യുവാവ്. എന്നാല്‍ ഒരിക്കല്‍ പോലും യുവാവിന് ഈ യാത്രകളിലൊന്നിലും അമ്മയെ കണ്ടെത്താന്‍ സാധിച്ചില്ല.

image credit: pubity instagram
Hair Growth: മുടി പനങ്കുല പോലെ വളരണോ; അധികമൊന്നും മെനക്കെടേണ്ട, സ്ഥിരമായി ഇതൊക്കെ ഒന്ന് കഴിക്കൂ!!
പക്ഷേ അമ്മയെ കണ്ടെത്താനുള്ള ഈ യുവാവിന്റെ ശ്രമം ദൈവം കണ്ടുവെന്നാണ് തോന്നാണ്. പിന്നീട് ഭാഗ്യത്തിന്റെ അകമ്പടി കൂടി അദ്ദേഹത്തിനുണ്ടായിരുന്നു. മുഹമ്മദിന്റെ അമ്മായിമാരില്‍ ഒരാള്‍ ജോര്ദാനിലുണ്ടായിരുന്നു. ഇവരുടെ കൈവശം വിസ്സാമിന്റെ അമ്മയുടെ പഴയ കുറച്ച് ചിത്രങ്ങളുമുണ്ടായിരുന്നു. ഇതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. ഈ ഫോട്ടോ വെച്ചുള്ള അന്വേഷണമാണ് അമ്മയെ കണ്ടെത്താന്‍ വിസാമിനെ സഹായിച്ചത്. വിസാമിന്റെ അമ്മായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ അദ്ദേഹവും തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ഷെയര്‍ ചെയ്യുകയായിരുന്നു.

ഇതിന് പിന്നാലെ ഈജിപ്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫേസ്ബുക്ക് ഗ്രൂപ്പ് മിസ്സിംഗ് ചിള്ഡ്രനെ വിസാമിന്റെ സുഹൃത്തുക്കളില്‍ ഒരാള്‍ ബന്ധപ്പെടുകയായിരുന്നു. റമി എല്‍ ജിബാലി എന്ന എഞ്ചിനീയറായിരുന്നു ഈ പേജിന്റെ സ്ഥാപകന്‍. ഇയാള്‍ വിസാമിനെ കുറിച്ച് വിശദമായി ഒരു കുറിപ്പ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തു. ഇയാള്‍ അമ്മയെ തേടി കൊണ്ടിരിക്കുകയാണെന്നും പറഞ്ഞു. ഇവരുടെ പഴയകാല ചിത്രവും ഇതോടൊപ്പം പങ്കുവെച്ചു. ഡിസംബര്‍ ആറിനാണ് ഈ പോസ്റ്റ് ഷെയര്‍ ചെയ്തത്. 24 മണിക്കൂറിനുള്ളില്‍ വിസാമിന് അമ്മയെ തിരിച്ച് കിട്ടിയത്. കയ്റോയിലേക്ക് പറന്ന വിസാം അമ്മയെ കാണുകയും ചെയ്തു. എല്ലാവരുടെയും കണ്ണ് നനയിച്ച കാഴ്ച്ചയായിരുന്നു. അത്.
-
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? -
'എനിക്കെന്താ ദേഷ്യപ്പെട്ടൂടെ, മനപ്പൂർവ്വം അങ്ങനെ ചെയ്താൽ ദേഷ്യം വരില്ലേ', മമ്മൂട്ടി പറഞ്ഞത്












Click it and Unblock the Notifications