കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസിനെതിരെ ജോര്‍ദ്ദാന്‍ വ്യാമാക്രമണത്തിനൊരുങ്ങുന്നു

  • By Gokul
Google Oneindia Malayalam News

അമ്മാന്‍: തങ്ങളുടെ പൈലറ്റിനെ ജീവനോടെ ചുട്ടെരിച്ച ഭീകര സംഘടന ഐസിസിനെതിരെ കടുത്ത നടപടിക്ക് ജോര്‍ദ്ദാന്‍ തയ്യാറെടുക്കുന്നു. ഐസിസിനെതിരെ വ്യോമാക്രമണം അടക്കമുള്ള സൈനിക നടപടിക്ക് ജോര്‍ദ്ദാന്‍ സര്‍ക്കാര്‍ അംഗീകരം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.

ഐസിസ് പിടികൂടിയ ജോര്‍ദ്ദാന്‍ പൈലറ്റ് മോവാസ് അല്‍ കസിയസ്ബിയെ ചുട്ടുകൊല്ലുന്ന ദൃശ്യം കഴിഞ്ഞദിവസമാണ് ഐസിസ് പുറത്തുവിട്ടത്. ഇതിനു പിന്നാലെ ജോര്‍ദ്ദാന്‍ തടവില്‍ കഴിയുകയായിരുന്ന ഐ.എസിസ് വനിത സാജിത അല്‍ റഷ്‌വിയെയും, സിയാദ് അല്‍ കര്‍ബൂലിയെയും ജോര്‍ദ്ദാന്‍ തൂക്കിലേറ്റിയിരുന്നു.

isis-trailer

ഇതുകൊണ്ട് പകരം വീട്ടല്‍ തീരില്ലെന്നും ഐസിസിനെതിരെ കര്‍ശന സൈനിക നടപടി ഉണ്ടാകുമെന്നും ജോര്‍ദ്ദാന്‍ പ്രഖ്യാപിച്ചിരുന്നു. ക്രൂരതയുടെ അവസാന വാക്കായ ഐസിസിനെ വെറുതെ വിടരുതെന്ന് പൈലറ്റിന്റെ പിതാവ് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. സിറിയയിലെ ഐസിസിന്റെ ശക്തികേന്ദ്രമായ റാഖില്‍ വ്യോമാക്രമണം നടത്താനാണ് ജോര്‍ദ്ദാന്റെ തീരുമാനം.

ജോര്‍ദ്ദാന്‍ വ്യോമാക്രമണം നടത്തിയാല്‍ ഐസിസിന് കനത്ത നഷ്ടമാണ് നേരിടേണ്ടിവരിക. വ്യോമാക്രമണത്തെ നേരിടാന്‍ തക്കവണ്ണം സൈനിക ശക്തി ഐസിസിനില്ല. കസിയസ്ബിയെ കൊലപ്പെടുത്തരുതെന്നും അങ്ങിനെയുണ്ടായാല്‍ തിരിച്ചടി നേരിടേണ്ടിവരുമെന്നുമുള്ള ജോര്‍ദ്ദാന്റെ മുന്നറിയിപ്പ് അവഗണിച്ചതാണ് ഐസിസിന് വിനയായത്. അമേരിക്കന്‍ സഖ്യരാഷ്ട്രങ്ങള്‍ക്കൊപ്പം ജോര്‍ദ്ദാന്റെ പ്രതികാര നടപടികൂടി നേരിടേണ്ടിവന്നാല്‍ ഐസിസിന് കനത്ത നഷ്ടമാണുണ്ടാവുക.

English summary
Jordan pounds Islamic State targets inside Iraq, Syria
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X