Get Updates
Get notified of breaking news, exclusive insights, and must-see stories!

താല്‍ക്കാലിക തൊഴില്‍ വിസയില്‍ നിയന്ത്രണം, വിദേശ ജോലിക്കാരുടെ എണ്ണം കുറയും; കടുത്ത നടപടിയുമായി കാനഡ

ടൊറന്റോ: വിദേശ ജോലിക്കാരുടെ എണ്ണം കുറയ്ക്കാന്‍ കാനഡ. പ്രധാനമന്ത്രി ജസ്റ്റിസ് ട്രൂഡോയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇന്ത്യക്കാരെ അടക്കം നിരാശയിലാഴ്ത്തുന്ന പ്രഖ്യാപനമാണിത്. താല്‍ക്കാലിക തൊഴില്‍ വിസയില്‍ എത്തുന്നവരുടെ എണ്ണം 2025ല്‍ കുറയ്ക്കുമെന്ന് ട്രൂഡോ പ്രഖ്യാപിച്ചു. കമ്പനികള്‍ക്ക് കര്‍ശന നിര്‍ദേശമാണ് നല്‍കുകയെന്ന് ട്രൂഡോ അറിയിച്ചു.

കാനഡക്കാര്‍ക്ക് കൂടുതല്‍ അവസരം നല്‍കാനാണ് കനേഡിയന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇത് പാലിക്കാത്ത കമ്പനികള്‍ എന്തുകൊണ്ട് കനേഡിയന്‍ പൗരന്‍മാര്‍ക്ക് അവസരം നല്‍കുന്നില്ലെന്ന് ബോധിപ്പിക്കേണ്ടി വരും. കര്‍ശന നിയമം തന്നെ ഇക്കാര്യത്തില്‍ കൊണ്ടും വരും. ഇതിലൂടെ നിയമം നടപ്പാക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരാവും.

justin-trudeau

അതേസമയം കാനഡയില്‍ വിദേശത്ത് നിന്നുള്ള താല്‍ക്കാലിക ജീവനക്കാരുടെ എണ്ണം കുറയ്ക്കുമെന്ന് ട്രൂഡോ എക്‌സില്‍ കുറിച്ചു. ഇതിന്റെ ഭാഗമായി തൊഴിലാളികളുടെ വരവ് നിയന്ത്രിക്കും. ട്രൂഡോയുടെ പുതിയ നീക്കം പ്രവാസികള്‍ക്ക് കാനഡയില്‍ ജോലി ലഭിക്കാനും രാജ്യത്ത് സ്ഥിര താമസമാക്കാന്‍ ശ്രമിക്കുന്നവര്‍ക്കുമെല്ലാം തിരിച്ചടിയാണ്.

2025ല്‍ 3,95000 പുതിയ പൗരന്‍മാര്‍ 2025ല്‍ ഉണ്ടാവുമെന്ന് കനേഡിയന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ റോയിറ്റേഴ്‌സിനോട് പറഞ്ഞു. 2026ല്‍ ഇത് 3,80000 ആയിട്ടും, 2027ല്‍ ഇത് 3,65000 ആയിട്ടും കുറയും. ഈ വര്‍ഷം 4,85000 പെര്‍മെനന്റ് റെസിഡെന്റ്‌സുകളാണ് ഉള്ളത്. രാജ്യത്ത് കുടിയേറ്റക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നു എന്ന് വ്യാപക പരാതിയുയര്‍ന്നിട്ടുണ്ട്. കനേഡിയന്‍ പൗരന്‍മാരെ ഇത് വലിയ രീതിയില്‍ ബാധിക്കുന്നുണ്ടെന്ന് നേരത്തെ സര്‍വേകള്‍ വന്നിരുന്നു.

കുടിയേറ്റക്കാരുടെ എണ്ണം മൂന്ന് ലക്ഷമായി കുറയ്ക്കാനാണ് കനേഡിയന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇത് സാധ്യമാകുമെന്ന് അവര്‍ പറയുന്നു. കാനഡ അവരുടെ സമ്പദ് വ്യവസ്ഥയെ വളര്‍ത്തുന്നതിന്റെ ഭാഗമായിട്ടാണ് കുടിയേറ്റക്കാരെ പ്രോത്സാഹിപ്പിച്ചിരുന്നത്. എന്നാല്‍ കുടിയേറ്റം വളര്‍ന്നതോടെ വീടുകള്‍ വാങ്ങുന്നതിനുള്ള വായ്പകളുടെ നിരക്ക് അടക്കം വന്‍ തോതില്‍ വര്‍ധിച്ചിരുന്നു.

രണ്ട് വര്‍ഷം മുമ്പാണ് പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ തുടങ്ങിയത്. കാനഡയില്‍ ഒരുപാട് കുടിയേറ്റക്കാരുണ്ടെന്നാണ് വലിയൊരു വിഭാഗം കനേഡിയന്‍ പൗരന്‍മാരും വിശ്വസിക്കുന്നത്. 2025ല്‍ തിരഞ്ഞെടുപ്പിനെ നേരിടാനുള്ളതിനാല്‍ ട്രൂഡോയ്ക്ക് ഇക്കാര്യത്തില്‍ രാഷ്ട്രീയ സമ്മര്‍ദമുണ്ട്.

നേരത്തെ വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്റ്റുഡന്റ് വിസാ പെര്‍മിറ്റുകള്‍ക്കും ട്രൂഡോ സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവന്നിരുന്നു. സാധാരണത്തേതില്‍ നിന്നും 35 ശതമാനം കുറവാണ് വിദ്യാര്‍ത്ഥികള്‍ക്ക് കാനഡ അനുവദിച്ചിരിക്കുന്ന സ്റ്റുഡന്റ് പെര്‍മിറ്റുകള്‍. വിസാ നിയമ ലംഘനം നടത്തി, വിദ്യാര്‍ത്ഥികളെ മുതലെടുക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ട്രൂഡോ പ്രഖ്യാപിച്ചിരുന്നു.

2025ല്‍ സ്റ്റുഡന്റ് വിസ അനുവദിക്കുന്നത് പത്ത് ശതമാനം കൂടി കുറയ്ക്കാനാണ് തീരുമാനമെന്ന് ട്രൂഡോ അറിയിച്ചിരുന്നു. ഈ വര്‍ഷം തന്നെ 35 ശതമാനമാണ് സ്റ്റുഡന്റ് വിസ അനുവദിക്കുന്നത് കുറച്ചത്. ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടിയുടെ സ്വീകാര്യതയില്‍ കുറഞ്ഞതായി നേരത്തെ അഭിപ്രായ സര്‍വേ വ്യക്തമാക്കിയിരുന്നു. ട്രൂഡോയ്ക്ക് അധികാരം നഷ്ടമാവുമെന്നാണ് നല്ലൊരു ശതമാനവും സര്‍വേയില്‍ അഭിപ്രായപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+