Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയിലെ കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ച് ജസ്റ്റിന്‍ ട്രൂഡോ, ഇന്ത്യയിലെ സാഹചര്യം ആശങ്കപ്പെടുത്തുന്നു!!

ഒട്ടാവ: ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തില്‍ ആശങ്കയറിയിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. കാനഡ എപ്പോഴും സമാധാനപരമായി പ്രതിഷേധിക്കുന്ന കര്‍ഷകരുടെ അവകാശങ്ങളെ സംരക്ഷിക്കുമെന്ന് ട്രൂഡോ പറഞ്ഞു. ഇന്ത്യയിലെ കര്‍ഷകരെ അദ്ദേഹം പിന്തുണയ്ക്കുകയും ചെയ്തു. ഇന്ത്യയിലെ സാഹചര്യങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ലോക നേതാക്കളില്‍ കര്‍ഷക പ്രക്ഷോഭത്തെ കുറിച്ച് ആദ്യം പ്രതികരിക്കുന്ന നേതാവാണ് ജസ്റ്റിന്‍ ട്രൂഡോ.

Recommended Video

cmsvideo
    Canada PM Justin Trudeau expresses concern at farmers’ protest | Oneindia Malayalam
    1

    ഗുരു നാനാക്കിന്റെ 551ാം ജന്മദിനവുമായി ബന്ധപ്പെട്ട് കാനഡയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ നിന്ന് കര്‍ഷക സമരത്തെ കുറിച്ച് വരുന്ന റിപ്പോര്‍ട്ടുകളില്‍ ആശങ്കയുണ്ട്. നമ്മളെല്ലാവരും കുടുംബത്തെയും സുഹൃത്തുക്കളെയും കുറിച്ച് ആശങ്കപ്പെടുന്നുണ്ട്. ഇപ്പോഴത്തെ സ്ഥിതിയില്‍ ആശങ്കയുണ്ട്. എനിക്കറിയില്ല നിങ്ങളില്‍ പലര്‍ക്കും അതൊരു യാഥാര്‍ത്ഥ്യമായി തോന്നുന്നുണ്ടോയെന്ന്. പക്ഷേ ഒരു കാര്യം ഞാന്‍ ഉറപ്പിച്ച് പറയാം, കര്‍ഷകരുടെ സമാധാനപരമായ പ്രക്ഷോഭത്തെ കാനഡ എപ്പോഴും പിന്തുണയ്ക്കുമെന്നും ട്രൂഡോ പറഞ്ഞു.

    ്അതേസമയം കാനഡയില്‍ ഇന്ത്യയില്‍ നിന്നുള്ള വലിയൊരു വിഭാഗം ജനസമൂഹമുണ്ട്. ഇവരില്‍ പലരും പഞ്ചാബില്‍ വേരുകളുള്ളവരാണ്. ഇപ്പോഴും പഞ്ചാബുമായി ഇവര്‍ ബന്ധം പുലര്‍ത്തുന്നുണ്ട്. അതുകൊണ്ട് കൂടിയാണ് ട്രൂഡോ ഇത്തരമൊരു പ്രസ്താവന നടത്തിയത്. നേരത്തെ ഖലിസ്താന്‍ ഗ്രൂപ്പുകളിലുള്ളവര്‍ കാനഡയിലാണ് ഉള്ളതെന്നും കണ്ടെത്തിയിരുന്നു. ഇവരില്‍ പലരും ട്രൂഡോയുടെ രാഷ്ട്രീയ ഗ്രൂപ്പുകളിലും മന്ത്രിസഭയിലും ഉള്‍പ്പെടുന്നവരാണ്. ട്രൂഡോയ്‌ക്കൊപ്പം നേരത്തെ ഖലിസ്താന്‍ ഗ്രൂപ്പുകളിലുള്ളവര്‍ ഇന്ത്യയിലെത്തിയിരുന്നു.

    ശിവസേന എംപി പ്രിയങ്ക ചതുര്‍വേദി ട്രൂഡോയ്ക്ക് മറുപടിയുമായി രംഗത്ത് വന്നിട്ടുണ്ട്. നിങ്ങളുടെ ആശങ്കകള്‍ക്ക് അതിയായ സന്തോഷം അറിയിക്കുന്നു. പക്ഷേ ഇത് ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ്. ഇത് മറ്റൊരു രാജ്യത്തിന്റെ രാഷ്ട്രീയത്തിനായി ഉപയോഗിക്കരുത്. രാജ്യമെന്ന നിലയില്‍ പരസ്പരമുള്ള ബന്ധവും കടപ്പാടും നിലനിര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത് പരിഹരിക്കും. മറ്റ് രാജ്യങ്ങള്‍ ഇതില്‍ ഇടപെടും മുമ്പ് അതുണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു. അതേസമയം കര്‍ഷകരെ കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.

    ഇന്ത്യയും ശക്തമായി തന്നെ ട്രൂഡോയുടെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തി. തെറ്റിദ്ധരിപ്പിക്കപ്പെട്ടതും വസ്തുതാവിരുദ്ധവുമായ കാര്യങ്ങളാണ് ട്രൂഡോ പറയുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. ട്രൂഡോയ്ക്ക് എന്താണ് ഇന്ത്യയിലെ കര്‍ഷകര്‍ക്ക് സംഭവിക്കുന്നതെന്ന് അറിയില്ല. ഇത് ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ്. നയതന്ത്ര വിഷയങ്ങള്‍ ഒരിക്കലും രാഷ്ട്രീയ കാര്യങ്ങള്‍ക്കായി ഉപയോഗിക്കരുതെന്നും ശ്രീവാസ്തവ പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+