സ്വിങ് സ്‌റ്റേറ്റില്‍ കമല ഹാരിസ് പിന്നില്‍, മുന്നിലെത്തി ട്രംപ്; യുഎസ് സര്‍വേകളിലെ പ്രവചനം ഇങ്ങനെ
വാഷിംഗ്ടണ്‍: യുഎസ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെ നേരിടുന്ന കമല ഹാരിസ് കടുത്ത വെല്ലുവിളി നേരിടുന്നതായി സര്‍വേകള്‍. കമല ഹാരിസ് യുഎസ്സിലെ സുപ്രധാനപ്പെട്ട സ്വിങ് സ്റ്റേറ്റുകളില്‍ ട്രംപിന് പിന്നിലാണെന്ന് സര്‍വേകള്‍ പറയുന്നു. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ദേശീയ കണ്‍വെന്‍ഷന്‍ നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് ഈ സര്‍വേകള്‍ പുറത്തുവന്നത്.
ജോ ബൈഡന്റെ മാറ്റത്തോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയ കമല മുന്നേറ്റം നടത്തുന്നുണ്ടെങ്കിലും കാര്യങ്ങള്‍ എളുപ്പമല്ലെന്നാണ് സര്‍വേകല്‍ പറയുന്നു. യുഎസ്സിലെ നിര്‍ണായക സ്വിങ് സ്റ്റേറ്റായ പെനിസില്‍വാനിയയില്‍ കമല ഹാരിസ് ട്രംപിന് പിന്നിലാണെന്ന് രണ്ട് സര്‍വേകള്‍ പറയുന്നു. മറ്റൊരു സര്‍വേയില്‍ ദേശീയ തലത്തില്‍ ട്രംപ് കമലയ്ക്ക് പിന്നിലായണെന്നും പ്രവചിക്കുന്നു.

പെനിസില്‍വാനിയയില്‍ 19 ഇലക്ട്രല്‍ വോട്ടുകളാണ് ഉള്ളത്. സിഗ്നല്‍ ആന്‍ഡ് എമര്‍സന്‍ കോളേജ് എന്നിവരാണ് പെനിസില്‍വാനിയയിലെ സര്‍വേ എടുത്തത്. ഇതിലാണ് കമലാ ഹാരിസ് പിന്നിലാണെന്ന് പ്രവചിക്കുന്നത്. ഓഗസ്റ്റ് പതിനാലിനും പതിനഞ്ചിനും ഇടയിലാണ് സര്‍വേ നടത്തിയത്. 800 പേരാണ് സര്‍വേയുടെ ഭാഗമായത്.
കമലാ ഹാരിസിന് 43 ശതമാനം വോട്ടുകളാണ് ലഭിച്ചത്. എന്നാല്‍ ട്രംപിന് 44 ശതമാനം വോട്ടും ലഭിച്ചു. റോബര്‍ട്ട് എഫ് കെന്നഡി ജൂനിയര്‍, കോര്‍നല്‍ വെസ്റ്റ്. എന്നിവര്‍ക്ക് 13 ശതമാനം വോട്ടര്‍മാരുടെ പിന്തുണയാണ് ലഭിച്ചത്. സ്വിങ് സ്റ്റേറ്റുകളില്‍ പിടിച്ചുനിന്നാല്‍ മാത്രമേ യുഎസ് പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സാധിക്കൂ.
അതേസമയം നാപോളിറ്റന്‍ ന്യൂസ് സര്‍വീസിന്റെ ദേശീയ സര്‍വേയിലും കമല തിരിച്ചടി നേരിട്ടിട്ടുണ്ട്. ട്രംപിനേക്കാള്‍ ഒരു പോയിന്റ് പിന്നിലാണ് കമല. 2708 വോട്ടര്‍മാരാണ് ഈ സര്‍വേയുടെ ഭാഗമായത്. 46 ശതമാനം വോട്ടാണ് കമലയ്ക്ക് ലഭിച്ചത്.
എന്നാല്‍ ചെറിയ രീതിയില്‍ ആശങ്കപ്പെടുത്തുന്നതാണെങ്കില്‍ കമല ഹാരിസ് മുന്നേറി കൊണ്ടിരിക്കുകയാണെന്ന് എല്ലാ സര്‍വേകളും പറയുന്നുണ്ട്. ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് പ്രതീക്ഷ ഇക്കാര്യത്തിലാണ്. നേരത്തെ വന്ന സര്‍വേകളില്‍ എല്ലാം കമലാ ഹാരിസ് ട്രംപിനേക്കാള്‍ മുന്നിലാണെന്ന് പ്രവചിച്ചിരുന്നു. ഇത്തവണ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പോരാട്ടം ഇഞ്ചോടിഞ്ച് ആയിരിക്കുമെന്നാണ് സര്‍വേകള്‍ സൂചിപ്പിക്കുന്നത്.
കെന്നഡി ജൂനിയര്‍ പിന്‍മാറിയേക്കും
യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്ന് റോബര്‍ട്ട് എഫ് കെന്നഡി ജൂനിയര്‍ പിന്‍മാറുമെന്ന് സൂചന. യുഎസ് മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കെന്നഡി ജൂനിയര്‍ ഡൊണാള്‍ഡ് ട്രംപിന് പിന്തുണ പ്രഖ്യാപിച്ചേക്കും. ഇതിഹാസ ലിബറല്‍ നേതാവ് റോബര്‍ട്ട് എഫ് കെന്നഡിയുടെ മകനാണ് കെന്നഡി ജൂനിയര്‍. അരിസോണയിലെ ഫീനിക്‌സില്‍ വെച്ച് ട്രംപിനൊപ്പം എത്തി പ്രചാരണം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിക്കുമെന്നാണ് സൂചന.
ഫീനിക്‌സില്‍ മുന്നോട്ടുള്ള പോരാട്ടം എന്തായിരിക്കുമെന്ന കാര്യത്തില്‍ സംസാരിക്കുമെന്ന് കെന്നഡി ജൂനിയര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതാണ് അഭ്യൂഹങ്ങള്‍ ശക്തമാക്കിയിരിക്കുന്നത്. നേരത്തെ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനായി ശ്രമിച്ചിരുന്നു കെന്നഡി. എന്നാല്‍ പിന്നീട് സ്വതന്ത്രനായി മാറുകയായിരുന്നു. അതേസമയം കെന്നഡി പിന്‍മാറുന്നതോടെ ട്രംപിന്റെ സാധ്യത വര്‍ധിച്ചേക്കും. സ്വിങ് സ്റ്റേറ്റുകളില്‍ നേരിയ മാര്‍ജിന്‍ മാത്രമാണ് ഉള്ളത്. അത് കെന്നഡി ജൂനിയറിന്റെ പിന്‍മാറ്റത്തോടെ ട്രംപിന് അനുകൂലമാകാനും സാധ്യതയുണ്ട്.












Click it and Unblock the Notifications