മുകള്‍നിലയില്‍ നിന്ന് വെടിയുണ്ട സീലീങ് തുളച്ചെത്തി, യുഎസ്സില്‍ മലയാളി യുവതി കൊല്ലപ്പെട്ടു
വാഷിംഗ്ടണ്‍: യുഎസ്സിലെ അലബാമയില്‍ മലയാളി യുവതിക്ക് ദാരുണാന്ത്യം. വീട്ടില്‍ ഉറങ്ങി കിടക്കുകയായിരുന്നു യുവതി വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു. മോണ്ട്‌ഗോമറിയില്‍ താമസിക്കുന്ന തിരുവല്ല സ്വദേശി മറിയം സൂസന്‍ മാത്യുവാണ് കൊല്ലപ്പെട്ടത്. മുകളിലെ നിലയില്‍ താമസിക്കുന്നയാളിന്റെ തോക്കില്‍ നിന്നുള്ള വെടിയുണ്ടകള്‍ സീലിങ് തുളച്ചെത്തി ശരീരത്തില്‍ പതിക്കുകയായിരുന്നു. നോര്‍ത്ത് നിരണം ഇടപ്പള്ളി പറമ്പില്‍ വീട്ടില്‍ ബോബന്‍ മാത്യുവിന്റെയും ബിന്‍സിയുടെയും മകളാണ്. അലബാമയില്‍ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം കേരളത്തില്‍ എത്തിക്കും. അതേസമയം സംഭവത്തെ കുറിച്ച് ദുരൂഹതകള്‍ നിലനില്‍ക്കുന്നുണ്ട്.

പോലീസ് സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നുണ്ട്. അക്രമികളെ സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കൊല്ലപ്പെട്ട മറിയത്തിന്റെ പിതാവ് ബോബന്‍ മാത്യൂ മലങ്കര ഓര്‍ത്തഡോക്‌സ് സഭ അഹമ്മദാബാദ് ഭദ്രാസന കൗണ്‍സില്‍ അംഗമാണ്. മസ്‌കറ്റ് സെന്റ് ഓര്‍ത്തഡോക്‌സ് ഇടവക സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അതേസമയം സംസ്‌കാര ശുശ്രൂഷകള്‍ക്ക് ശേഷം കേരളത്തിലേക്ക് കൊണ്ടുപോകാനുള്ള ക്രമീകരണങ്ങള്‍ നടത്തിവരികയാണ്. നേരത്തെ താങ്ക്‌സ് ഗിവിങ് ആഘോഷത്തിനിടെ മോണ്ട്‌ഗോമറിയില്‍ വീട്ടില്‍ ഭക്ഷണം കഴിക്കുകയായിരുന്ന ഒരാള്‍ ജനാല തുളച്ചെത്തിയ വെടിയുണ്ടയേറ്റ കൊല്ലപ്പെട്ടിരുന്നു.
മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ അഹമ്മദാബാദ് ഭദ്രാസനത്തിന് വേണ്ടി മെത്രാപ്പോലീത്താ അഭിവന്ദ്യ ഡോ ഗിവര്‍ഗീസ് മാര്‍ യൂലിയോസ് ഭദ്രാസന മെത്രാപ്പോലീത്താ അഗാധമായ ദു:ഖം രേഖപ്പെടുത്തി. അമേരിക്കയില്‍ ഒരാഴ്ച്ചയ്ക്കിടെ കൊല്ലപ്പെടുന്ന രണ്ടാമത്തെ മലയാളിയാണ് മറിയം. നേരത്തെ ഡാലസില്‍ മോഷണത്തിനായി എത്തിയ അക്രമിയുടെ വെടിയേറ്റ് ബ്യൂട്ടി സപ്ലൈ സ്റ്റോര്‍ ഉടമയായിരുന്നു സാജന്‍ മാത്യൂസ് കൊല്ലപ്പെട്ടിരുന്നു. ഇയാള്‍ കോഴഞ്ചേരി സ്വദേശിയായിരുന്നു.












Click it and Unblock the Notifications