ന്യൂസിലാന്‍ഡിലെ കെര്‍മാദെക് ദ്വീപില്‍ അതിശക്തമായ ഭൂചലനം, സുനാമി മുന്നറിയിപ്പ്, തീവ്രത 7.1!!
ന്യൂസിലന്‍ഡ് ഭൂകമ്പങ്ങളുടെ സജീവ കേന്ദ്രം കൂടിയാണ്. ലോകത്തെ രണ്ട് സുപ്രധാന ടെക്ടോണിക് പ്ലേറ്റുകള്‍ക്ക് മുകളിലാണ് ന്യൂസിലന്‍ഡ് സ്ഥിതി ചെയ്യുന്നത്. ഏത് നിമിഷവും ഭൂകമ്പത്തില്‍ സര്‍വനാശം ന്യൂസിലന്‍ഡിന് സംഭവിക്കാം.

വെല്ലിങ്ടണ്‍: ന്യൂസിലന്റിലെ കെര്‍മാദെക് ദ്വീപില്‍ അതിശക്തമായ ഭൂചലനം. 7.1 തീവ്രതയാണ് റിക്ടര്‍ സ്‌കെയില്‍ രേഖപ്പെടുത്തി. സുനാമി മുന്നറിയിപ്പും ഉണ്ട്. തുര്‍ക്കിയില്‍ രേഖപ്പെടുത്തിയ ഭൂകമ്പത്തിന് അടുത്തെത്തുന്ന തീവ്രതയാണ് രേഖപ്പെടുത്തിയത്.
പത്ത് കിലോമീറ്ററോളം ഇതിന്റെ പ്രഭാവം ഉണ്ടായത്. ഇതിന് പിന്നാലെ യുഎസ് സുനാമി മുന്നറിയിപ്പ് സംവിധാനമാണ് അലര്‍ട്ട് നല്‍കിയത്.
സമീപത്തുള്ള ജനവാസമില്ലാത്ത 300 കിലോമീറ്റര്‍ ചുറ്റളവില്‍ സുനാമി ആഞ്ഞടിക്കാമെന്നാണ് മുന്നറിയിപ്പ്. അതേസമയം ദേശീയ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സി ന്യൂസിലന്റിന് സുനാമി ഭീഷണിയില്ലെന്ന് വ്യക്തമാക്കി.
ഭൂകമ്പത്തെ തുടര്‍ന്ന് ന്യൂസിലന്‍ഡിന് ഭീഷണിയില്ല. ഭൂകമ്പം ശക്തവും, ദൈര്‍ഘ്യമുള്ളതുമാണെങ്കിലും, സുനാമിയെ നേരിടാന്‍ കൂടുതല്‍ മുന്‍കരുതലുകള്‍ വേണമെന്നു എന്‍ഇഎംഎ പറഞ്ഞു. ന്യൂസിലന്‍ഡ് ഭൂകമ്പങ്ങളുടെ സജീവ കേന്ദ്രം കൂടിയാണ്.
ലുക്ക് കണ്ടാല്‍ ആരും പ്രേമിച്ച് പോകും; അടിച്ചുപൊളി ട്രിപ്പാണെങ്കില്‍ വിട്ട് കളയരുത് ഈ സ്‌പോട്ടുകള്‍
ലോകത്തെ രണ്ട് സുപ്രധാന ടെക്ടോണിക് പ്ലേറ്റുകള്‍ക്ക് മുകളിലാണ് ന്യൂസിലന്‍ഡ് സ്ഥിതി ചെയ്യുന്നത്. ഏത് നിമിഷവും ഭൂകമ്പത്തില്‍ സര്‍വനാശം ന്യൂസിലന്‍ഡിന് സംഭവിക്കാം. പസഫിക് പ്ലേറ്റ്, ഓസ്‌ട്രേലിയന്‍ പ്ലേറ്റ് എന്നിങ്ങനെ രണ്ട് ടെക്ടോണിക് പ്ലേറ്റുകളാണ് ഉള്ളത്.
സജീവ സെയ്‌സ്മിക് ആക്ടിവിറ്റി സോണായ റിംഗ് ഓഫ് ഫയറിന്റെ തലയ്ക്കലാണ് ന്യൂസിലന്‍ഡ് സ്ഥിതി ചെയ്യുന്നത്. ഓരോ ആയിരം വര്‍ഷം കൂടുമ്പോള്‍ തീവ്രമായ ഭൂകമ്പത്തില്‍ ന്യൂസിലന്‍ഡില്‍ വിറയ്ക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്.












Click it and Unblock the Notifications