Get Updates
Get notified of breaking news, exclusive insights, and must-see stories!

കാനഡയില്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ മുദ്രാവാക്യം; പ്രതിഷേധമറിയിച്ച് ഇന്ത്യ

ടൊറന്റോ: കാനഡയില്‍ ഖലിസ്ഥാന്‍ മുദ്രാവാക്യം ഉയര്‍ന്ന ചടങ്ങില്‍ പങ്കെടുത്തത് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അടക്കമുള്ളവര്‍. അതേസമയം ഇന്ത്യ ഈ വിഷയത്തില്‍ കനേഡിയന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരിക്കുകയാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്.

അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് ഇത്തരം മുദ്രാവാക്യങ്ങളെന്ന് ഇന്ത്യ പറഞ്ഞു. ഇത്തരമൊരു വലിയ ചടങ്ങില്‍ ഇതുപോലൊരു പ്രതിഷേധാത്മകായ കാര്യങ്ങള്‍ യാതൊരു പരിശോധനയും കൂടാതെ നടക്കുന്നതിലുള്ള പ്രതിഷേധം ഇന്ത്യ അറിയിക്കുകയാണ്. വിഘടനവാദത്തിനും ഭീകരവാദത്തിനും അക്രമത്തിനും കാനഡ രാഷ്ട്രീയ ഇടം നല്‍കിയിരിക്കുന്നുവെന്നാണ് ഇത് തെളിയിക്കുന്നതെന്നും ഇന്ത്യ പറഞ്ഞു.

justin-trudeau

ഖലിസ്ഥാന്‍ വിഷയത്തില്‍ അടക്കം കാനഡ ഇത്തരം നിലപാട് തുടരുന്നത് ഇരുരാജ്യങ്ങളുടെയും പരസ്പര ബന്ധത്തെ ബാധിക്കുമെന്നും, കാനഡയില്‍ അക്രമം വര്‍ധിക്കുന്നതിന് കാരണമാകുമെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു. നേരത്തെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.

സ്വന്തം പൗരന്മാരുടെ ജീവിതത്തെ തന്നെ പ്രതികൂലമായി ബാധിക്കുന്ന കാര്യമായി ഖലിസ്ഥാന്‍ വിഷയം മാറുമെന്നും വിദേശ കാര്യ മന്ത്രാലയം പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി. ഖല്‍സ ദിനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ സ്‌റ്റേജിലേക്ക് നടന്നുവരുന്ന സമയത്താണ് ഖലിസ്ഥാന്‍ സിന്ദാബാദ് മുദ്രാവാക്യങ്ങള്‍ മുഴങ്ങിയത്.

കാനഡയില്‍ പ്രവര്‍ത്തിക്കുന്ന സിപാക്ക് ടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇവര്‍ പുറത്തിവിട്ട വീഡിയോയാണ് നേരത്തെ വിവാദമായത്. പ്രതിപക്ഷ നേതാവ് പിയറെ പോളിവെയര്‍ സംസാരിക്കാനായി സ്‌റ്റേജിലേക്ക് വന്നപ്പോഴും ഖലിസ്ഥാന്‍ സിന്ദാബാദ് വിളികള്‍ മുഴങ്ങി. ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ജഗമീത് സിംഗും, ടൊറന്റോ മേയര്‍ ഒലീവിയ ചോയും ചടങ്ങിലുണ്ടായിരുന്നു.

വര്‍ഷത്തില്‍ ടൊറന്റോയില്‍ നടക്കുന്ന ഏറ്റവും വലിയ പരിപാടികളിലൊന്നാണ് ഖല്‍സ ദിനം. ആയിരക്കണക്കിന് ആളുകളാണ് ടൊറന്റോയിലേക്ക് എത്തിയത്. ഞായറാഴ്ച്ചയായിരുന്നു പരിപാടികള്‍ നടന്നത്. നേരത്തെ ത ന്നെ ട്രൂഡോയും ഇന്ത്യന്‍ സര്‍ക്കാരുമായി നല്ല ബന്ധത്തില്‍ അല്ല ഉള്ളത്. സിഖ് വിഘടനവാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്നാണ് കാനഡ ആരോപിച്ചിരുന്നു.

സിഖുക്കാരുടെ അവകാശങ്ങളും സ്വാതന്ത്ര്യവും സംരക്ഷിക്കുമെന്ന് ചടങ്ങില്‍ ട്രൂഡോ ഉറപ്പ് നല്‍കി. സിഖ് വംശജരെ വിദ്വേഷത്തിന്റെയും വിവേചനത്തിന്റെയും ഇരകളാക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നിജ്ജാറിന്റെ കൊലപാതകത്തില്‍ കനേഡിയന്‍ സര്‍ക്കാര്‍ ഉന്നയിച്ച വാദങ്ങളെ നേരത്തെ ഇന്ത്യ തള്ളിയിരുന്നു. തീര്‍ത്തും അസംബന്ധമാണെന്നായിരുന്നു ഇന്ത്യയുടെ മറുപടി.

സിഖ് വിഘടനവാദികളെ സംരക്ഷിക്കുന്നത് കനേഡിയന്‍ സര്‍ക്കാരാണെന്നും ഇന്ത്യ ആരോപിച്ചിരുന്നു. ട്രൂഡോയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെ നയതന്ത്രജ്ഞരുടെ എണ്ണം കുറയ്ക്കാന്‍ കാനഡയോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

കാനഡ നേരത്തെ 41 നയതന്ത്രജ്ഞരെയാണ് ഇന്ത്യയില്‍ നിന്ന് പിന്‍വലിച്ചത്. സിഖ് വിഘടനവാദികള്‍ക്ക് ഇടം നല്‍കുന്നതാണ് കാനഡയോടുള്ള എതിര്‍പ്പിന് പ്രധാന കാരണമെന്ന് ഇന്ത്യ ആവര്‍ത്തിക്കുന്നു. ഇന്ത്യ വിരുദ്ധ ശക്തികള്‍ മുഴുവന്‍ കാനഡയിലാണ് ഉള്ളതെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+