• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കിമ്മിന് കടുത്ത പനി ബാധിച്ചു, പിന്നിൽ ദക്ഷിണ കൊറിയ'; ജനത്തെ ഓർത്ത് അദ്ദേഹത്തിന് ഉറങ്ങാനാകുന്നില്ലെന്ന് സഹോദരി

Google Oneindia Malayalam News

പോങ്യാങ്ങ്; അടുത്തിടെ രാജ്യത്ത് കൊവിഡ് പൊട്ടിപ്പുറപ്പെട്ട സമയത്ത് ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിനും കടുത്ത പനി അനുഭവപ്പെട്ടിരുന്നുവെന്ന് സഹോദരി കിം യോ ജോങ്. ഉത്തരകൊറിയയിൽ വൈറസ് വ്യാപിക്കാൻ കാരണമായ ലഘുലേഖകൾ പ്രചരിപ്പിക്കുന്നത് ദക്ഷിണ കൊറിയ അവസാനിപ്പിച്ചേങ്കിൽ അവരെ ഉൻമൂലനം ചെയ്യാൻ മടിക്കില്ലെന്നും കിം യോ ജോങ് പറഞ്ഞു.

ദക്ഷിണ കൊറിയയിൽ നിന്നെത്തിയ 'ലഘുലേഖകളാണ് ഉത്തരകൊറിയയിൽ കൊവിഡ് വ്യാപനത്തിന് കാരണമായതെന്ന വാദം കിം യോ ജോങ് ആവർത്തിച്ചു. അതിർത്തിയിൽ ലഘുലേഖകൾ അടങ്ങിയ ബലൂണുകൾ പറത്തുകയാണ്.ഇത്തരം പ്രവൃത്തികൾ തുടരുകയാണെങ്കിൽ വൈറസിനെ മാത്രമല്ല ദക്ഷിണ കൊറിയയെ തന്നെ ഉൻമൂലനം ചെയ്യും, കിം യോ ജോങ് പറഞ്ഞതായി ഉത്തരകൊറിയൻ മാധ്യമമായ കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

പനി ബാധിച്ചപ്പോൾ വളരെയേറെ ബുദ്ധിമുട്ടേറിയ സാഹചര്യത്തിലൂടെയാണ് അദ്ദേഹം കടന്ന് പോയത്. ഇപ്പോഴും ജനങ്ങളുടെ പ്രയാസങ്ങൾ ഓർത്ത് തന്റെ സഹോദരന് ഒരു നിമിഷം പോലും ഉറങ്ങാൻ സാധിക്കുന്നില്ലെന്നും കിം യോ ജോങ് പറഞ്ഞു. അതേസമയം കിം ജോങ് ഉന്നിന് ബാധിച്ചത് കൊവിഡാണോയെന്ന കാര്യത്തിൽ പ്രതികരിക്കാൻ യോങ് തയ്യാറായില്ല. ഉത്തരകൊറിയയിൽ പനി വ്യാപകമാകുമ്പോഴും അത് കൊവിഡ് ആണെന്ന് സമ്മതിക്കാൻ രാജ്യം ഇതുവരെ തയ്യാറായിട്ടില്ല. കൊവിഡ് വാക്സിനുകളും രാജ്യം സ്വീകരിച്ചിരുന്നില്ല.

അമിതവണ്ണമുള്ള പുകവലിക്കാരനുമായ കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് വർഷങ്ങളായി ഊഹാപോഹങ്ങൾ നിലനിൽക്കുന്നുണ്ട്. കിമ്മിന്റെ കുടംബാംഗങ്ങൾക്ക് ഹൃദ്രോഗം ഉള്ളതിനാൽ അദ്ദേഹത്തിന്റെ പൊതുവേദിയിലെ സാന്നിധ്യം സൂക്ഷ്മമായി നിരീക്ഷിക്കപ്പെടാറുണ്ട്. കഴിഞ്ഞ മാസം കിം ജോങ് ഉൻ 17 ദിവസത്തോളം പൊതുവേദികളിൽ പ്രത്യക്ഷപ്പെടാതിരുന്നത് വലിയ വാർത്തയായിരുന്നു.ഇതോടെ പല അഭ്യൂഹങ്ങളും ഉയർന്നിരുന്നു. എന്നാൽ അഭ്യൂഹങ്ങൾ തള്ളി ബുധനാഴ്ച നടന്ന ഭരണകക്ഷി യോഗത്തിൽ കിം പങ്കെടുത്തിരുന്നു.

അതിനിടെ കിം യോ ജോങ്ങിന്റെ അവകാശവാദങ്ങൾക്കെതിരെ ദക്ഷിണ കൊറിയ രംഗത്തെത്തി. ആരോപണം അടിസ്ഥാന രഹിതമാണെന്നായിരുന്നു പ്രതികരണം. ലോകത്ത് കൊവിഡ് പൊട്ടിപ്പുറപ്പെട്ടപ്പോൾ രാജ്യം അടച്ച് വൈറസിനെ പ്രതിരോധിക്കാൻ ഉത്തരകൊറിയ ശ്രമിച്ചെങ്കിലും വൈറസ് വ്യാപിക്കാൻ കാരണമായ നിരവധി സാഹചര്യങ്ങൾ രാജ്യത്ത് ഉണ്ടായിരുന്നതായി യുഎൻ അധികൃതർ ചൂണ്ടിക്കാട്ടുന്നു. രോഗ വ്യാപനം തടയാൻ വിമാനത്താവളം അടച്ചിട്ടപ്പോൾ ജനവരിയിൽ ചൈനയുമായുള്ള റെയിൽ ഗതാഗതം ഉത്തരകൊറിയ തുറന്നിരുന്നു. മാത്രമല്ല ബ്ലാക്ക് മാർക്കറ്റ് വ്യാപാരികൾ പതിവായി അതിർത്തി കടക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായിരുന്നു. രാജ്യത്തിന്റെ പ്രധാന അന്താരാഷ്ട്ര തുറമുഖമായ നാംഫോയിൽ കടൽ ഗതാഗതവും ഉപരോധം ലംഘിച്ച് തുറന്നതായും അനധികൃത വ്യാപാരം നടന്നതായും യുഎൻ അധികൃതർ ചൂണ്ടിക്കാട്ടുന്നു.

'ദിലീപ് കേസിൽ ഫ്രാങ്കോ കേസിലെ അതേ നീക്കം..'മറ്റൊരു സ്ത്രീയുടെ ശബ്ദം'എന്ന വാദം; ബൈജു കൊട്ടാരക്കര'ദിലീപ് കേസിൽ ഫ്രാങ്കോ കേസിലെ അതേ നീക്കം..'മറ്റൊരു സ്ത്രീയുടെ ശബ്ദം'എന്ന വാദം; ബൈജു കൊട്ടാരക്കര

'ഇത് അനുശ്രീക്ക് മാത്രം സാധിക്കുന്നത്', സന്തോഷം എന്തെന്നാൽ...വൈറലായി അനുശ്രീയുടെ ചിത്രങ്ങൾ

Recommended Video

cmsvideo
  അടുത്ത യുദ്ധം കൊറിയകള്‍ തമ്മിലോ?, കിമ്മിന്റെ സഹോദരിയെ ഭയക്കണം | Oneindia Malayalam
  English summary
  'Kim Jong Un got high fever, all because of South Korea'; Reveals sister
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X