Get Updates
Get notified of breaking news, exclusive insights, and must-see stories!

കിമ്മിന്റെ ട്രെയിന്‍ റിസോര്‍ട്ടില്‍, യുഎസ് കണ്ടെത്തി, സംഭവിച്ചതെന്ത്? ഉത്തര കൊറിയ ഒരുങ്ങുന്നു!!

പ്യോങ് യാങ്: കിം ജോങ് ഉന്നിന്റെ മരണവുമായി ബന്ധപ്പെട്ട് പുതിയ അഭ്യൂഹങ്ങള്‍ പരക്കുന്നു. അദ്ദേഹത്തിന് മസ്തിഷ്‌ക മരണം സംഭവിച്ചുവെന്ന് വാദങ്ങള്‍ ഉണ്ടെങ്കിലും ഇത് തെറ്റാണെന്ന സൂചനകളാണ് ലഭിക്കുന്നത്. കിമ്മിന്റെ സ്വകാര്യ ആവശ്യാര്‍ത്ഥം ഉപയോഗിക്കുന്ന ട്രെയിന്‍ ഒരു റിസോര്‍ട്ടില്‍ കണ്ടെത്തിയിരിക്കുകയാണ്. ഇതോടെ അദ്ദേഹം ആഘോഷത്തിലാണെന്ന വാദങ്ങളാണ് പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം വോന്‍സാനില്‍ അദ്ദേഹം സന്തോഷത്തോടെയിരിക്കുന്ന ചിത്രങ്ങള്‍ യുഎസ്സിന് ലഭിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയന്‍ ഇന്റലിജന്‍സും കിമ്മിന് പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് പറയുന്നത്. ചൈന വിദഗ്ധ മെഡിക്കല്‍ സംഘത്തെ ഇവിടേക്ക് അയച്ചിട്ടുണ്ട്.

കിമ്മിന്റെ ട്രെയിന്‍

കിമ്മിന്റെ ട്രെയിന്‍

കിം ജോംഗ് ഉന്നിന്റെ ട്രെയിന്റെ ചിത്രം അമേരിക്കയുടെ ഉപഗ്രഹ ചാരക്കണ്ണുകളാണ് പകര്‍ത്തിയത്. കിമ്മിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് തുടര്‍ച്ചയായി യുഎസ് അന്വേഷിക്കുന്നുണ്ട്. റിസോര്‍ട്ടിലാണ് അദ്ദേഹത്തിന്റെ ട്രെയിന്‍ കണ്ടെത്തിയത്. അതേസമയം വോന്‍സാനില്‍ തന്നെ അദ്ദേഹമുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. സ്വകാര്യ വിമാനം ഒഴിവാക്കി പ്രത്യേകം സജ്ജീകരിച്ച വിമാനത്തിലായിരുന്നു കിമ്മിന്റെ യാത്ര. വൈറ്റ് ഹൗസുമായി ബന്ധപ്പെട്ടവരാണ് കിമ്മിന്റെ ട്രെയിന്റെ ചിത്രം പുറത്തുവിട്ടത്. വോന്‍സാനിലെ ലീഡര്‍ഷിപ്പ് സ്റ്റേഷനിലാണ് ഈ ട്രെയിന്‍ ഉള്ളത്. ഏപ്രില്‍ 21നും 23നും ഇടയിലാണ് ഇത് ഇവിടെ എത്തിയത്.

കിമ്മിന് മസ്തിഷ്‌ക മരണം

കിമ്മിന് മസ്തിഷ്‌ക മരണം

കിമ്മിന് മസ്തിഷ്‌ക മരണം സംഭവിച്ചെന്നാണ് ചൈനയിലെയും ജപ്പാനിലെയും മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരിക്കുന്നത്. ശരീരം നിശ്ചലാവസ്ഥയിലാണെന്നും, തിരിച്ചുവരാന്‍ സാധ്യതയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഹോങ്കോംഗിലെ മാധ്യമങ്ങള്‍ കിം മരിച്ചെന്ന് തന്നെയാണ് വെളിപ്പെടുത്തുന്നത്. ചൈനീസ് മെഡിക്കല്‍ ടീം ഉത്തര കൊറിയയില്‍ എത്തിയിട്ടുണ്ട്. കിമ്മിന് ഹൃദയശസ്ത്രക്രിയ വൈകിയെന്നും അതാണ് പ്രശ്‌നം വഷളാക്കിയതെന്നും ചൈനീസ് ഡോക്ടര്‍മാര്‍ പറയുന്നു.

ഉല്ലസിച്ച് കിം

ഉല്ലസിച്ച് കിം

സര്‍ജറി കഴിഞ്ഞ് കിമ്മിനെ നേരെ വോന്‍സാനിലേക്കാണ് മാറ്റിയിരുന്നത്. ഇത് രഹസ്യമായ പദ്ധതിയായിരുന്നു. കാംഗ് വോന്‍ പ്രവിശ്യയിലെ തുറമുഖ മേഖലയാണ് വോന്‍സാന്‍. ഇവിടെ തന്റെ സൈനിക കേന്ദ്രങ്ങളില്‍ കിം സ്ഥിരമായി സന്ദര്‍ശനം നടത്താറുണ്ട. കിം കൂടുതല്‍ സന്തോഷവാനായിട്ടാണ് കണ്ടെത്തിയതെന്നാണ് പുതിയ വിവരങ്ങള്‍. കഴിഞ്ഞ ദിവസം കിം ബീച്ചില്‍ ഉല്ലസിക്കാനെത്തിയതാണോ അതോ മറ്റ് കാര്യ പരിപാടികള്‍ക്കായി എത്തിയതാണോ എന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. സര്‍ജറി കഴിഞ്ഞ് കിം പൂര്‍ണ ആരോഗ്യവാനാണെന്നും യുഎസ് കണ്ടെത്തിയിരുന്നു.

മരണം പുറത്തുവിടുമോ?

മരണം പുറത്തുവിടുമോ?

ഉത്തര കൊറിയയുടെ അധികാര കേന്ദ്രങ്ങളില്‍ കിമ്മിന്റെ മരണം വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. അതുകൊണ്ട് മരണം മറച്ചുവെക്കുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്. കുറച്ച് നാള്‍ കഴിഞ്ഞ് മാത്രമേ ഇക്കാര്യം പുറത്ത് വിടാന്‍ സാധിക്കൂ എന്നാണ് ഇവര്‍ കരുതുന്നത്. കൊറിയക്ക് പല ശത്രുക്കളും ഉള്ളത് കൊണ്ട് വളരെ സൂക്ഷിച്ചാണ് ഇക്കാര്യം കൈകാര്യം ചെയ്യുന്നത്. അധികാരം നേടാനായി കിമ്മിന്റെ സഹോദരി ഒരുവശത്ത് കൂടി ശ്രമം നടത്തുന്നുണ്ട്. ഇവരുടെ വരവ് ഉത്തര കൊറിയയെ കൂടുതല്‍ അപകടകാരിയാക്കുമെന്നും പ്രവചനമുണ്ട്.

ഭയപ്പെടുത്തുന്ന റിപ്പോര്‍ട്ട്

ഭയപ്പെടുത്തുന്ന റിപ്പോര്‍ട്ട്

ഡോക്ടര്‍മാരുടെ അശ്രദ്ധ കൊണ്ടാണ് കിം മരിച്ചതെന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട്. കിമ്മിന്റെ ഹൃദയ ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോക്ടറുടെ കൈകള്‍ വിറയ്ക്കുന്നുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ശരീരത്തിലേക്ക് പ്രവേശിപ്പിക്കേണ്ടിയിരുന്ന ചെറിയ സ്റ്റെന്റ് തെറ്റായ രീതിയിലാണ് കയറിയതെന്നും, ഈ പിഴവാണ് ശസ്ത്രക്രിയ പരാജയപ്പെടാന്‍ കാരണം. കിമ്മിന്റെ മരണത്തിലേക്ക് നയിച്ചത് ഇക്കാര്യമാണ്. അതേസമയം കിമ്മിന്റെ മരണത്തിന് കാരണമായവര്‍ കടുത്ത ശിക്ഷ ഏറ്റുവാങ്ങാനുള്ള സാധ്യതയും ബാക്കിയാണ്.

ചൈനീസ് ഡോക്ടര്‍മാര്‍

ചൈനീസ് ഡോക്ടര്‍മാര്‍

ചൈനീസ് ഡോക്ടര്‍മാര്‍ പ്യോങ് യാങില്‍ പറന്നെത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല. ഇത്രയും ചെറിയൊരു പിഴവായിട്ടും, ആരെയും കാര്യം അറിയിക്കാതിരുന്ന ഡോക്ടര്‍മാര്‍ക്ക് പിഴയ്ക്കുകയായിരുന്നു. ഇവര്‍ ഉത്തര കൊറിയയില്‍ എത്താന്‍ വൈകിപോയെന്നാണ് സൂചന. ഈ ഡോക്ടര്‍മാരും കിം മരിച്ചെന്നാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ ചൈനയ്ക്ക് ഇത് സ്ഥിരീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. എന്നാല്‍ യുഎസ് ഇത് തള്ളുന്നു. ഇപ്പോഴും കിം വോന്‍സാനില്‍ ഉണ്ടെന്നാണ് വാദിക്കുന്നത്.

നാല് ദിവസമായി

നാല് ദിവസമായി

കിമ്മിന്റെ വാഹനം നാല് ദിവസമായി വോന്‍സാനില്‍ തന്നെയുണ്ടെന്ന് ദക്ഷിണ കൊറിയ പറയുന്നു. കിം സൈന്യത്തിന്റെ പ്രവര്‍ത്തനം ഇവിടെ നിരീക്ഷിക്കുന്നുണ്ടെന്നും ഇവര്‍ പറഞ്ഞു. 2014ല്‍ കിം ഇതേ പോലെ കുറേ നാളത്തേക്ക് പൊതുമധ്യത്തില്‍ നിന്ന് വിട്ടുനിന്നിരുന്നു. ആറാഴ്ച്ചയോളമാണ് അന്ന് കിമ്മിനെ കാണാതിരുന്നത്. പിന്നീട് ഒരു ചൂരല്‍ വടിയുമായിട്ടായിരുന്നു കിം പ്രത്യക്ഷപ്പെട്ടത്. അന്നും കിം ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഇതും അതുപോലെയുള്ള പുകമറയാണെന്ന് ദക്ഷിണ കൊറിയ വിശ്വസിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+