കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിട്ടീഷ് രാജകുടുംബത്തില്‍ പൊരിഞ്ഞ പോര്; ഹാരിയെയും ആന്‍ഡ്രൂവിനെയും ഒതുക്കാന്‍ ചാള്‍സ് രാജാവ്

Google Oneindia Malayalam News

ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ മരണശേഷം ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഭരണം ചാള്‍സ് രാജാവ് ഏറ്റെടുത്തിരുന്നു. എന്നാല്‍ പ്രശ്‌നങ്ങള്‍ രാജകുടുംബത്തില്‍ അവസാനിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. ഹാരി രാജകുമാരനെയും, ആന്‍ഡ്രൂ രാജകുമാരനെയും ഒതുക്കാനാണ് ചാള്‍സ് തീരുമാനിച്ചിരിക്കുന്നത്.

തന്റെ അഭാവത്തില്‍ രാജപദവി ആര് വഹിക്കുമെന്ന കാര്യത്തില്‍ ചാള്‍സ് തീരുമാനമെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ക്ക് രണ്ട് പേര്‍ക്കും റോളുണ്ടാവില്ലെന്നാണ് സൂചന. റീജ്യന്‍സി ആക്ടില്‍ ഭേദഗതി വരുത്താന്‍ പോവുകയാണ് ചാള്‍സ്. സഹോദരനായ എഡ്വാര്‍ഡിനെയാണ് ഇതിലേക്ക് കൊണ്ടുവരുന്നത്. ഒപ്പം ഇയാളുടെ സഹോദരി ആന്നിനെയും കൊണ്ടുവരും.

1

എഡ്വാര്‍ഡ് ഇപ്പോള്‍ വെസ്സെക്‌സിലെ പ്രഭുവാണ്. ആന്‍ ആണെങ്കില്‍ പ്രിന്‍സസ് റോയലും. അതേസമയം ഈ ഭേദഗതികള്‍ ഉടന്‍ തന്നെ പാര്‍ലമെന്റിന് മുന്നിലെത്തുമെന്ന് ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആഴ്ച്ചകള്‍ക്കുള്ളില്‍ ഇക്കാര്യം സംഭവിക്കുമെന്നാണ് ടെലഗ്രാഫ് ബ്രിട്ടീഷ് രാജകുടുംബ വൃത്തങ്ങള്‍ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഫ്‌ളിപ്പ്കാര്‍ട്ട് ചതിച്ചാശാനേ; ലാപ്പ്‌ടോപ്പ് ഓര്‍ഡര്‍ ചെയ്ത യുവാവിന് കിട്ടിയത് ഇഷ്ടിക, മറുപടി ഇങ്ങനെഫ്‌ളിപ്പ്കാര്‍ട്ട് ചതിച്ചാശാനേ; ലാപ്പ്‌ടോപ്പ് ഓര്‍ഡര്‍ ചെയ്ത യുവാവിന് കിട്ടിയത് ഇഷ്ടിക, മറുപടി ഇങ്ങനെ

അതേസമയം ഇതൊരു യുക്തിപരമായ നടപടിയാണെന്ന് ഇവര്‍ പറയുന്നു. അതേസമയം ബക്കിംഗ്ഹാം പാലസ് ഇതുവരെ ഈ വിഷയത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം ബ്രിട്ടീഷ് രാജകുടുംബത്തില്‍ നേരത്തെ തന്നെ പ്രശ്‌നങ്ങളുണ്ട്. ചാള്‍സിന് ഹാരിയെയും ആന്‍ഡ്രൂവിനെയും വലിയ താല്‍പര്യമില്ല.

നോര്‍ത്ത് ഇന്ത്യയില്‍ ഒരു ടൂര്‍ ആയാലോ? ഇതാ കാരണങ്ങള്‍, ഒരിക്കല്‍ പോയാല്‍ പിന്നെ മറക്കില്ല!!

അതേസമയം ചാള്‍സ് രാജാവിന് അടിയന്തര സാഹചര്യത്തില്‍ വിട്ടുനില്‍ക്കേണ്ടി വരികയോ, അസുഖബാധിതനാവുകയോ ചെയ്താല്‍, നിലവില്‍ കാര്യങ്ങള്‍ നോക്കേണ്ടത് ഭാര്യയായ കമീല, വില്യം, ഹാരി, ആന്‍ഡ്രൂ, മകള്‍ ബിയാട്രിസ് എന്നിവരാണ്. ബിയാട്രിസ് വര്‍ക്കിംഗ് റോയല്‍ അല്ല.

സൂര്യന്‍ മഹാബോറാണ്; അന്യഗ്രഹജീവികള്‍ ഒരിക്കലും ഭൂമിയിലെത്തില്ല, കണ്ടെത്തലുകള്‍ അമ്പരപ്പിക്കും!!സൂര്യന്‍ മഹാബോറാണ്; അന്യഗ്രഹജീവികള്‍ ഒരിക്കലും ഭൂമിയിലെത്തില്ല, കണ്ടെത്തലുകള്‍ അമ്പരപ്പിക്കും!!

ഹാരി രാജകുമാരന്‍ നേരത്തെ രാജപദവികളെല്ലാം ഉപേക്ഷിച്ചതാണ് അമേരിക്കയിലായിരുന്നു താമസം. എന്നാല്‍ ഹാരിയും ഈ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ താല്‍പര്യമില്ല. അതേസമയം ശിശുപീഡകന്‍ ജെഫ്രി എപ്‌സ്റ്റെയിനുമായുള്ള അടുത്ത ബന്ധത്തെ തുടര്‍ന്ന് ആന്‍ഡ്രൂവും പദവികളില്‍ നിന്നെല്ലാം വിട്ടുനില്‍ക്കുകയാണ്. ആന്‍ഡ്രൂവിനെയും അതുകൊണ്ട് ഉള്‍പ്പെടുത്തില്ല.

അതേസമയം പുതിയ മാറ്റങ്ങള്‍ ചാള്‍സുമായി കൂടുതല്‍ അകലാന്‍ വഴിയൊരുക്കാനാണ് സാധ്യത. അത് മാത്രമല്ല പുതിയ ഭേദഗതി പ്രകാരം ഹാരിയോടും ആന്‍ഡ്രുവിനോടും ബിയാട്രിസിനോടും തന്റെ പദവികള്‍ ഏറ്റെടുക്കാന്‍ ഒരിക്കലും ആവശ്യപ്പെടേണ്ടി വരില്ല. പകരം ചുമതലയില്‍ വിവിധ രേഖകളില്‍ ഒപ്പുവെക്കുന്നതും, അംബാസിഡര്‍മാരെ സ്വീകരിക്കുന്നതുമാണ്.

ആന്‍ഡ്രുവും ഹാരിയും ഈ അധികാരം കൈവശം വെക്കുന്നത് നേരത്തെ ഹൗസ് ഓഫ് ലോര്‍ഡ്‌സ് ചോദ്യം ചെയ്തിരുന്നു. ഇതെല്ലാം മാറ്റങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ബ്രിട്ടീഷ് രാജകുടുംബത്തില്‍ എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകളുടെ സമയത്ത് തന്നെ തര്‍ക്കങ്ങള്‍ രൂക്ഷമായിരുന്നു.

English summary
king charles avoiding prince harry and andrew and give more power to others, report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X