Video:ഒപ്പുവെയ്ക്കാന്‍ വന്നു, പെട്ടെന്ന് തന്നെ ചാള്‍സ് രാജാവിന്റെ മുഖം മാറി, അസ്വസ്ഥനായി, കാരണം?
എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തിന് പിന്നാലെ ചാള്‍സ് മൂന്നാമന്‍ ബ്രിട്ടന്റെ രാജാവായി. ഏറ്റവും കൂടുതല്‍ കാലം ബ്രിട്ടന്റെ സിംഹാസനത്തില്‍ ഇരുന്നത് എലിസബത്ത് രാജ്ഞിയാണ് തന്റെ 25ാം വയസ്സിലാണ് രാജ്ഞി ബ്രിട്ടന്റെ സിംഹാസനത്തില്‍ ഇരിക്കുന്നു. എന്നാല്‍ ചാള്‍സ് രാജകുമാരനാവട്ടെ തന്റെ 73ാം വയസ്സിലാണ്.
ഔദ്യോഗികമായി അദ്ദേഹം ബ്രിട്ടന്റെ സിംഹാസനത്തില്‍ ഇരിക്കുന്നത് കാണാന്‍ ലോകം മുഴുവന്‍ ഉറ്റുനോക്കിയിരുന്നു. ചാൾസ് മൂന്നാമനെ ബ്രിട്ടന്റെ പുതിയ രാജാവായി അക്‌സഷൻ കൗൺസിൽ ആണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത് . ബ്രിട്ടണിലെ സെന്റ് ജെയിംസ് കൊട്ടാരത്തിൽ ആയിരുന്നു ചടങ്ങുകൾ. പ്രഖ്യാപന ചടങ്ങ് ചരിത്രത്തിൽ ആദ്യമായി ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്യുകയും ചെയ്തു.

എന്നാൽ ഇപ്പോൾ ഔദ്യോഗിക ചടങ്ങിനിടെ ചാൾസ് രാജാവ് അസസ്ഥനാവുന്ന വീഡിയോ ആണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്നത്.ചടങ്ങിനിടെ തന്റെ സഹായികൾക്ക് നേരെ രാജാവ് മുഖം ചുളിച്ച് തന്റെ അസ്വസ്ഥത പ്രകടിപ്പിക്കുന്നുണ്ട്. രാജാവ് ദേഷ്യത്തിന്റെ വക്കിലെത്തി നിൽക്കുന്നത് കണ്ട് ചുറ്റുമുള്ളവരുടെ മുഖത്തും ആശങ്കകാണുന്നുണ്ട്. വളരെ ചരിത്രപരമായ സംഭവത്തിനിടെ എന്തുകൊണ്ടാണ് ചാൾസ് രാജാവ് അസ്വസ്ഥത പ്രകടിപ്പിച്ചതെന്നന്ന് അറിയണ്ടേ..ഇതാണ് കാരണം..

എലിസബത്ത് രാജ്ഞിയുടെ മരണത്തെത്തുടർന്ന്, പ്രവേശന കൗൺസിൽ ശനിയാഴ്ച ആണ് ചാൾസ് രാജാവിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഇതിന് പിന്നാലെ രേഖകളിൽ ഒപ്പുവെയ്ക്കുന്നതിനിടെയാണ് രാജാവ് അസ്വസ്ഥനായത്. കാരണം രേഖകൾ വെച്ചിട്ടുള്ള മേശ വൃത്തിയില്ലാത്തതായിരുന്നു. മേശ വൃത്തിയാക്കാൻ രാജാവ് സഹായികളോട് കൈകൾ കൊണ്ട് ആംഗ്യം കാണിക്കുന്നുണ്ട്.

ചെറിയ മേശപ്പുറത്ത് ഒരു പേന ബോക്സും മഷിയും ഉണ്ടായിരുന്നു ഇതും ചാൾസ് രാജാവിന് തീരെ ഇഷ്ടമായില്ല. ഇതിന് പിന്നാലെയായിരുന്നു മേശ വൃത്തിയാക്കാൻ സഹായികളോട് ആംഗ്യം കാണിച്ചത്. ഉടൻ തന്നെ സഹായികൾ സാധനങ്ങൾ പുനഃക്രമീകരിക്കുന്നുണ്ട്. ചടങ്ങിനിടെ, 73-കാരനായ അദ്ദേഹം പുതിയ രാജാവായി ഔദ്യോഗികമായി പ്രതിജ്ഞയെടുത്തു, പരമാധികാരത്തിന്റെ കടമകളെയും ഭാരിച്ച ഉത്തരവാദിത്തങ്ങളെയും കുറിച്ച് തനിക്ക് ആഴത്തിൽ ബോധ്യമുണ്ടെന്ന്ക്ഷ ചാൾസ് പറഞ്ഞു.
ചർമ്മം തിളങ്ങണോ..എന്നാൽ ശ്രദ്ധിച്ചോ ഇക്കാര്യങ്ങൾ..മിന്നിത്തിളങ്ങും

അന്തരിച്ച തന്റെ അമ്മ, "ആജീവനാന്തകാലം നീണ്ടതും നിസ്വാർത്ഥവുമായ സേവനത്തിന്റെ ഉദാഹരണം നൽകി" എന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ തന്റെ ഭാര്യയേയും അദ്ദേഹം പ്രശംസിച്ചിരുന്നു. 'ഞാന്‍ ആരുടെ പരമാധികാരിയായിരിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നുവോ ആ ജനതകളുടെ സ്‌നേഹവും വിശ്വസ്തതയും എന്നെ ഉയര്‍ത്തിപ്പിടിക്കുമെന്ന് എനിക്കറിയാം,എന്റെ പ്രിയപ്പെട്ട ഭാര്യയുടെ പിന്തുണയാല്‍ താന്‍ വളരെയധികം പ്രോത്സാഹിപ്പിക്കപ്പെട്ടു' എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്ഷണിക്കപ്പെട്ട ഇരുന്നൂറോളം വിശിഷ്ടാതിഥികള്‍ മാത്രം ആണ് ചടങ്ങില്‍ പങ്കെടുത്തത്. നിലവിലെ പ്രധാനമന്ത്രി ലിസ് ട്രസ്സും ചാള്‍സിന്റെ ഭാര്യ കാമില, അദ്ദേഹത്തിന്റെ മൂത്ത മകനും അവകാശിയുമായ വില്യം എന്നിവരും ചടങ്ങിൽ പങ്കെടുത്തു. സെപറ്റംബർ 8 നാണ് എലിസബത്ത് രാജ്ഞി അന്തരിച്ചത്. ബ്രിട്ടനിലെ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച എലിസബത്ത് രാജ്ഞി 70 വര്‍ഷത്തെ ഭരണത്തിന് ശേഷം വ്യാഴാഴ്ച 96 ആം വയസ്സില്‍ അന്തരിച്ചത്. രാജ്ഞിയുടെ അവസാന നിമിഷത്തില്‍ കൂടെ നിൽക്കാൻ രാജകുടുംബം മുഴുവനും സ്‌കോട്ട്ലന്‍ഡിലെ ബാല്‍മോറല്‍ കോട്ടയിൽ എത്തിയിരുന്നു.

രാജ്ഞിയുട നിര്യാണത്തിന് പിന്നാലെ അവർ ഉപയോഗിച്ച വസ്തുക്കൾ സ്വന്തമാക്കാനുള്ള താൽപര്യം പലരും പ്രകടിപ്പിച്ചിട്ടുണ്ട്. ലേലത്തിൽ പങ്കെടുത്ത് ഇവ സ്വന്തമാക്കാനാണ് ഇവർ ശ്രമിക്കുന്നത്. 90കളിൽ രാജ്ഞി ഉപയോഗിച്ചിരുന്ന ടീബാഗ് ലേലത്തിന് വെച്ചത് വലിയ വാർത്തയായിരുന്നു. മോഷണം പോയ ഈ ടീബാഗ് ഇതോടെ വീണ്ടും ചർച്ചയിൽ ആയിരുന്നു. ഒമ്പത് ലക്ഷത്തിന് മുകളിലാണ് ഇതിന് ആവശ്യപ്പെടുന്നത്.












Click it and Unblock the Notifications