കെപി ശര്മ്മ ഒലി രാജിവെച്ചു; ഷേർ ബഹാദൂർ ഡ്യൂബ പുതിയ നേപ്പാള് പ്രധാനമന്ത്രിയാവും
കാഠ്മണ്ഡു: നേപ്പാള് പ്രധാനമന്ത്രി കെപി ശർമ ഒലി രാജിവച്ചു. സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് രാജി. തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും കാവൽ പ്രധാനമന്ത്രിയായി തുടരുകയായിരുന്നു കെപി ശര്മ്മ ഒലി. നേപ്പാളി കോൺഗ്രസ് മേധാവി ഷേർ ബഹാദൂർ ഡ്യൂബ ഇന്ന് തന്നെ നേപ്പാളിന്റെ അടുത്ത പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്ക്കും. 74 കാരനായ ഡ്യൂബ നേരത്തെ നാല് തവണ നേപ്പാൾ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ചൊവ്വാഴ്ചയോടെ ഡ്യൂബയെ പുതിയ പ്രധാനമന്ത്രിയായി നിയമിക്കാൻ നേപ്പാള് സുപ്രീം കോടതി കഴിഞ്ഞ ദിവസം പ്രസിഡന്റ് ബിദ്യാ ദേവി ഭണ്ഡാരിയോട് നിര്ദേശിച്ചിരുന്നു. ഇതിനെ തുടർന്നാണ് കാവല് പ്രധാനമന്ത്രിയായ കെപി ശര്മ്മ ഒലി സ്ഥാനം രാജിവക്കാന് തയ്യാറായത്. സുപ്രീംകോടതി നൽകിയ ഉത്തരവ് പാലിക്കാന് തങ്ങളുടെ പാര്ട്ടി ബാധ്യസ്ഥരാണെന്നായിരുന്നു രാജിക്കൊരുങ്ങിയ കെ പി ശർമ്മ ഒലിയുടെ പ്രതികരണം.

പിരിച്ചു വിട്ട ജനപ്രതിനിധി സഭയേയും നേപ്പാള് സുപ്രീം കോടതി കഴിഞ്ഞ ദിവസം പുനസ്ഥാപിച്ചിരുന്നു.ഇക്കഴിഞ്ഞ മേയ് 22നും ഡിസംബർ 20നുമായിരുന്നു അഞ്ചുമാസത്തിനിടെ രണ്ടുതവണയായി പ്രസിഡന്റ് പാര്ലമെന്റ് പിരിച്ച് വിട്ടിരുന്നു. പാര്ലമെന്റില് വിശ്വാസവോട്ടെടുപ്പില് പരാജയപ്പെട്ടിട്ടും പ്രധാനമന്ത്രി കെ പി ശര്മ ഒലി സര്ക്കാര് രൂപീകരിച്ച് രണ്ടു മാസത്തിന് ശേഷമായിരുന്നു സുപ്രീം കോടതിയുടെ ഇടപെടല്.
ഒരേ സമയം രണ്ട് പ്രണയം, രണ്ട് പ്രമുഖ നടിമാര്, അക്ഷയ് കുമാര് തന്നെ ചതിച്ചു, ശില്പ ഷെട്ടി പറഞ്ഞത്
Recommended Video
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വൈറോളജി ഇന്സ്റ്റിറ്റ്യൂട്ടില് അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്ണം വാങ്ങി നോക്കിയാലോ? -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!










Click it and Unblock the Notifications