ബംഗ്ലാദേശി ജോലിക്കാര്‍ക്ക് കുവൈത്തില്‍ വീണ്ടും വിലക്ക്
കുവൈത്ത് സിറ്റി: ബംഗ്ലാദേശി പൗരന്മാരെ ജീവനക്കാരായി നിയോഗിക്കുന്നതില്‍ കുവൈത്ത് ഭരണകൂടം വീണ്ടും വിലക്കേര്‍പ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം ആഭ്യന്തര മന്ത്രി ശെയ്ഖ് ഖാലിദ് അല്‍ ജറാഹ് ബന്ധപ്പെട്ടവര്‍ക്ക് നല്‍കിക്കഴിഞ്ഞു. രാജ്യത്തെ ബംഗ്ലാദേശി പ്രവാസികളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നതും അവരുടെ റിക്രൂട്ട്മെന്റില്‍ നടക്കുന്ന വ്യാപകമായ തട്ടിപ്പുകളുമാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.
വീട്ടുവേലക്കാര്‍ ഉള്‍പ്പെടെയുള്ളവരെ ജോലിക്ക് നിയോഗിക്കാന്‍ കുവൈത്തില്‍ കര്‍ശനമായ നിയമങ്ങള്‍ നിലവിലുള്ളപ്പോഴും ബ്രോക്കര്‍മാരും ഏജന്റുമാരും ചേര്‍ന്ന് ബംഗ്ലാദേശികളെ നിയമങ്ങള്‍ ലംഘിച്ച് റിക്രൂട്ട് ചെയ്യുന്നുവെന്നതാണ് പ്രധാന ആരോപണം. 1976 മുതലാണ് ബംഗ്ലാദേശികളെ ജോലിക്ക് വയ്ക്കാന്‍ കുവൈത്ത് അനുവാദം നല്‍കിയത്. 2007നിടയില്‍ 4.8 ലക്ഷം ബംഗ്ലാദേശികളെ കുവൈത്തിലേക്ക് റിക്രൂട്ട് ചെയ്തതായി കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ റിക്രൂട്ട്മെന്റ് തട്ടിപ്പുകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് 2007ല്‍ ബംഗ്ലാദേശികളെ ജോലിക്കെടുക്കുന്നത് നിര്‍ത്തിവയ്ക്കുകയായിരുന്നു. അതിനുശേഷം 2014ലാണ് നിരോധനം പിന്‍വലിക്കാന്‍ കുവൈത്ത് തീരുമാനിച്ചത്.

എന്നാല്‍ 2016ല്‍ ബ്ലാദേശില് നിന്നുള്ള പുരുഷന്മാരെ വീട്ടുജോലിക്കാരായ നിയോഗിക്കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തി. സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഒരു വീട്ടില്‍ ഒരു ബംഗ്ലാദേശി ജീവനക്കാരന് മാത്രമേ പാടുള്ളൂ, കുവൈത്തില്‍ സ്വന്തമായി വീടുള്ളവര്‍ക്ക് മാത്രമേ വീട്ടുജോലിക്കാരെ വെക്കാന്‍ അവകാശമുള്ളൂ തുടങ്ങിയ നിബന്ധനകളും ഭരണകൂടം മുന്നോട്ടുവച്ചു.
2016ലെ കണക്കുകള്‍ അനുസരിച്ച് കുവൈത്തിലെ ബംഗ്ലാദേശികളുടെ എണ്ണം രണ്ട് ലക്ഷമാണ്. 4.5 ദശലക്ഷമാണ് കുവൈത്തിലെ ജനസംഖ്യ. ഇതില്‍ മൂന്നില്‍ രണ്ടുഭാഗവും വിദേശികളാണ്. പ്രവാസികളില്‍ മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാരാണ് ഏറ്റവും കൂടുതലുള്ളത്. അറബ് വംശജരില്‍ ഈജിപ്തുകാരാണ് ഭൂരിഭാഗവും. അതേസമയം, കുവൈത്ത് പൗരത്വം നേടിയവരില്‍ ഭൂരിഭാഗവും വ്യാജമായി അത് നേടിയതാണെന്ന ശക്തമായ ആരോപണം ഇവിടെ നിലനില്‍ക്കുന്നുണ്ട്.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications