കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാക്സിൻ എടുക്കാത്ത കുവൈത്ത് പൗരന്മാര്‍ക്ക് വിദേശയാത്രക്ക് വിലക്ക്‌: പുതിയ ചട്ടം ഉടൻ പ്രാബല്യത്തിൽ

Google Oneindia Malayalam News

കുവൈത്ത് സിറ്റി: കൊറോണ വൈറസ് വ്യാപനത്തിനിടെ പുതിയ നിയന്ത്രണങ്ങളേർപ്പെടുത്തി കുവൈത്ത്. കൊവിഡ് വാക്സിൻ സ്വീകരിക്കാത്ത സ്വദേശികൾക്ക് രാജ്യത്തിന് പുറത്തേക്ക് സഞ്ചരിക്കാൻ കഴിയില്ലെന്നാണ് പുതിയ ചട്ടം. അടുത്തമാസം മുതലാണ് ഈ നിയന്ത്രണം പ്രാബല്യത്തിൽ വരുന്നത്. ഇതോടെ വാക്സിനേഷൻ പൂർത്തിയാക്കിയവർക്കും നിയമപരമായ ഇളവുകൾ അനുവദിച്ചവർക്കും മാത്രമാണ് വിദേശയാത്രകൾക്ക് അനുമതി ലഭിക്കുക. ആഗസ്റ്റ് ഒന്നുമുതലാണ് പുതിയ പരിഷ്കാരം പ്രാബല്യത്തിൽ വരുന്നത്.

രാഹുലിന്റെ ആദ്യ നീക്കം ഗോവയില്‍, ജെഎഫ്പിയുമായി സഖ്യം, പ്രശാന്ത് കിഷോര്‍ തന്ത്രമൊരുക്കിയേക്കും?രാഹുലിന്റെ ആദ്യ നീക്കം ഗോവയില്‍, ജെഎഫ്പിയുമായി സഖ്യം, പ്രശാന്ത് കിഷോര്‍ തന്ത്രമൊരുക്കിയേക്കും?

ഗർഭിണികൾ, 16 വയസ്സിന് താഴെയുള്ള കുട്ടികൾ, വാക്സിൻ കഴിയാത്ത തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് ആരോഗ്യമന്ത്രാലയം സർട്ടിഫിക്കറ്റ് നൽകിയിട്ടുള്ളവർ എന്നിവർക്കാണ് പുതിയ ഇളവുകൾ ലഭിക്കുക. കുവൈത്തിലേക്ക് വരുന്നതിന് മുമ്പ് എല്ലാവരും വിമാനത്തിൽ കയറുന്നതിന് മുമ്പായി പിസിആർ പരിശോധന നടത്തി നെഗറ്റീവ് ആണെന്ന് ഉറപ്പാക്കണമെന്നും കൊവിഡിന്റെ ഒരു ലക്ഷണങ്ങളും ഉണ്ടാവരുതെന്നും അറിയിപ്പുണ്ട്.

ഐശ്വര്യ റായി ബച്ചൻ വീണ്ടും അമ്മയാകാൻ തയ്യാറെടുക്കാണോ... വൈറലായി പുതിയ ചിത്രങ്ങൾ

Recommended Video

cmsvideo
WHO says decision on emergency approval for Covaxin likely in 4 to 6 weeks
 flights-1589

ഗ്ലാമറസായി നടി ഹിമ ശങ്കർ ചിത്രങ്ങൾ കാണാം

കുവൈത്തിലെത്തുന്നവർ ഏഴ് ദിവസമോ അല്ലെങ്കിൽ രാജ്യത്ത് എത്തിയ ശേഷം നടത്തിയ കൊവിഡ് പിസിആർ പരിശോധാനാ ഫലം ലഭിക്കുന്നവരെ ക്വാറന്റൈനിൽ കഴിയണമെന്നാണ് അധികൃതർ നൽകിയിട്ടുള്ള നിർദേശം. അതേ സമയം കൊവിഡ് വ്യാപനത്തിൽ കുറവ് വന്നതോടെ ഇക്കഴിഞ്ഞ തിങ്കളാഴ്ച മുതൽ കുവൈത്തിലെ കൊവിഡ് നിയന്ത്രണങ്ങളിൽ ഭാഗികമായി ചില ഇളവുകൾ അധികൃതർ അനുവദിച്ചിരുന്നു.

English summary
Kuwait banned unvaccinated People from traveling abroad as part of the new rule
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X