Get Updates
Get notified of breaking news, exclusive insights, and must-see stories!

കുവൈത്തിനെ നടുക്കി പേമാരി; എല്ലാം നിര്‍ത്തിവച്ചു, വ്യാഴാഴ്ചയും അവധി!! കരുതിയിരിക്കാന്‍ നിര്‍ദേശം

കുവൈത്ത് സിറ്റി: കഴിഞ്ഞദിവസമുണ്ടായ പേമാരിയെ തുടര്‍ന്നുള്ള ഞെട്ടല്‍ മാറും മുമ്പ് കുവൈത്തില്‍ വീണ്ടും ജാഗ്രതാ നിര്‍ദേശം. കൂടുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. സ്‌കൂളുകളും സര്‍ക്കാര്‍ കാര്യാലയങ്ങളും അടച്ചിട്ടു. ആവശ്യത്തിനുള്ള ഭക്ഷണപദാര്‍ഥങ്ങള്‍ കരുതിവെക്കാനും മെഴുകുതിരികള്‍ സൂക്ഷിച്ചുവയ്ക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചു.

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം അടച്ചിട്ടു. വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരോടും നഴ്‌സുമാരോടും അടിയന്തര സേവനത്തിന് തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. മുമ്പുണ്ടായിട്ടാല്ലാത്ത കാലാവസ്ഥയാണ് കുവൈത്തില്‍ അനുഭവപ്പെടുന്നത്. പശ്ചിമേഷ്യയില്‍ അപ്രതീക്ഷിതമായ കാലാവസ്ഥാ മാറ്റമാണ് സംഭവിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....

 ശക്തമായ മഴയില്‍

ശക്തമായ മഴയില്‍

കഴിഞ്ഞാഴ്ച ശക്തമായ മഴയില്‍ പ്രളയമായിരുന്നു കുവൈത്തില്‍. ഇതേ സാഹചര്യം ആവര്‍ത്തിക്കുമെന്ന ആശങ്കയിലാണ് സര്‍ക്കാര്‍. ചൊവ്വാഴ്ച ചേര്‍ന്ന ഉന്നതല യോഗം വിഷയം ചര്‍ച്ച ചെയ്തു.തുടര്‍ന്നാണ് ബുധനാഴ്ച അവധി പ്രഖ്യാപിച്ചത്. മഴ സാധ്യത വിട്ടുമാറിയിട്ടില്ലാത്തതിനാല്‍ വ്യാഴാഴ്ചയും അവധി നല്‍കിയിരിക്കുകയാണ്.

 ബുധനാഴ്ച ചെയ്തത്

ബുധനാഴ്ച ചെയ്തത്

ബുധനാഴ്ച തലസ്ഥാന നഗരയിലെ ചില റോഡുകള്‍ അടച്ചിരുന്നു. രാജ്യത്തെ ഏറ്റവും വലിയ സീപോര്‍ട്ടുകള്‍ വരെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. വിമാനങ്ങള്‍ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തു. മോശം കാലാവസ്ഥ കാരണമാണ് വിമാന സര്‍വീസ് റദ്ദാക്കിയതെന്ന് വ്യോമയാന ഉദ്യോഗസ്ഥര്‍ വിശദമാക്കി.

 ശക്തിപ്പെടാന്‍ സാധ്യത

ശക്തിപ്പെടാന്‍ സാധ്യത

കഴിഞ്ഞാഴ്ച പെയ്ത മഴയില്‍ ഒരാള്‍ മരിച്ചിരുന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രി രാജിവക്കെന്നതിലേക്കും കാര്യങ്ങള്‍ നയിച്ചു. കുവൈത്ത് പെട്രോളിയത്തിന്റെ ഓഫീസ് പോലും ബുധനാഴ്ച പ്രവര്‍ത്തിച്ചില്ല. കുവൈത്തില്‍ മാത്രമല്ല, പശ്ചിമേഷ്യയിലെ പല രാജ്യങ്ങളിലും മോശം കാലാവസ്ഥയാണുള്ളത്. മഴ ശക്തിപ്പെടാനുള്ള സാധ്യതയുള്ളതിനാലാണ് വ്യാഴാഴ്ചയും അവധി നല്‍കിയിരിക്കുന്നത്.

ജോര്‍ദാനില്‍ സംഭവിച്ചത്

ജോര്‍ദാനില്‍ സംഭവിച്ചത്

അപ്രതീക്ഷിതമായ മാറ്റമാണ് പശ്ചിമേഷ്യന്‍ കാലാവസ്ഥയില്‍ സംഭവിക്കുന്നത്. ഖത്തറിലും തുണീഷ്യയിലും ജോര്‍ദാനിലും അടുത്തിടെ ശക്തമായ മഴ പെയ്തിരുന്നു. സൗദിയുടെ ചില പ്രദേശങ്ങളിലും മഴ ശക്തമായി. ജോര്‍ദാനില്‍ ഒക്ടോബറിലും നവംബറിലുമായി 30 ലധികം പേരാണ് മരിച്ചത്. ജോര്‍ദാനിലെ വിദ്യാഭ്യാസ, വിനോദസഞ്ചാര വകുപ്പ് മന്ത്രിമാര്‍ രാജിവെക്കുകയും ചെയ്തിരുന്നു.

വെള്ളിയാഴ്ച വരെ

വെള്ളിയാഴ്ച വരെ

കുവൈത്തില്‍ അതീവ ജാഗ്രതയിലാണ് എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും. വെള്ളിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. അസ്ഥിരമായ കാലാവസ്ഥയും ഇടിയോടു കൂടിയുള്ള മഴ പെയ്‌തേക്കുമെന്നുമാണ് മുന്നറിയിപ്പ്. താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ വിട്ടുനില്‍ക്കണമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ ആവശ്യപ്പെട്ടു.

വിമാനത്താവളം അടച്ചിട്ടു

വിമാനത്താവളം അടച്ചിട്ടു

അതേസമയം, കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം അടച്ചിട്ടു. മലയാളികള്‍ ഉള്‍പ്പെടെ നിരവധി യാത്രക്കാര്‍ ദുരിതത്തിലായി. ബുധനാഴ്ച രാത്രി മുതലാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസപ്പെട്ടത്. കുവൈത്തില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ സൗദി, ബഹ്‌റൈന്‍ എന്നിവിടങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു.

പല പ്രദേശങ്ങളിലും വെള്ളം കയറി

പല പ്രദേശങ്ങളിലും വെള്ളം കയറി

സൗദിയിലെ റിയാദ്, ദമ്മാം, ബഹ്‌റൈനിലെ മനാമ എന്നിവിടങ്ങളിലേക്കാണ് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ വിമാനത്താവളം പ്രവര്‍ത്തിക്കില്ലെന്നാണ് വ്യോമയാന ഉദ്യോഗസ്ഥര്‍ അറിയിക്കുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം തുടങ്ങിയ മഴയില്‍ പല ഭാഗങ്ങളിലും വെള്ളം കയറിയിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+