കോവിഡ് വാക്സിനെക്കുറിച്ച് വ്യാജവാർത്ത പ്രചരിപ്പിച്ചാൽ കർശന നടപടി: മുന്നറിയിപ്പ് നൽകി കുവൈത്ത്
മനാമ: കൊവിഡ് വ്യാപനത്തിനിടെ കൊവിഡ് വാക്സിനുകളുമായി ബന്ധപ്പെട്ട് വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്ക് മുന്നറിയിപ്പുമായി കുവൈത്ത്. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് കുവൈത്ത് ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഇത്തരത്തിൽ വാക്സിൻ സംബന്ധിയായ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവരെ സൈബർ സെല്ലിന്റെ സഹായത്തോടെ കണ്ടെത്തിയായിരിക്കും നടപടി സ്വീകരിക്കുക.
കുറ്റക്കാരെന്ന് കണ്ടെത്തുന്നവർ നിയമ നടപടികൾ നേരിടേണ്ടതായി വരുമെന്ന് ആഭ്യന്ത്രമന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൊവിഡ് പ്രതിരോധത്തിന് വേണ്ടി വാക്സിനേഷൻ വ്യാപകമാക്കുന്നതിനിടെയാണ് സർക്കാർ ഇക്കാര്യത്തിൽ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. കൂടുതൽ പേർക്ക് വാക്സിൻ നൽകിക്കൊണ്ട് കൊവിഡിനെതിരെ സാമൂഹ്യപ്രതിരോധ ശേഷി കൈവരിക്കുക എന്ന ലക്ഷ്യത്തിലേക്കാണ് കുവൈത്ത് നീങ്ങിക്കൊണ്ടിരിക്കുന്നത്.

'ദി റിയൽ ബോസ്'; അതിവേഗം പ്രേക്ഷകരുടെ പ്രിയപ്പെട്ടവനായിമാറി സായ് വിഷ്ണു
Recommended Video
ഈ നിർണ്ണായക ഘട്ടത്തിൽ ജനങ്ങൾക്കിടയിൽ കൊവിഡ് പ്രതിരോധ വാക്സിനുമായി ബന്ധപ്പെട്ട് ആശങ്ക പരത്തുന്ന തരത്തിലുള്ള പ്രചാരണങ്ങൾ നടത്താൻ ആരെയും അനുവദിക്കില്ലെന്ന നിലപാടിലാണ് ആരോഗ്യമന്ത്രാലയത്തിന്റെ നീക്കം. വാക്സിനേഷന് പുറമേ കൊവിഡുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കുമെതിരെ ചെയ്യുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രോഗ പ്രതിരോധത്തിന് ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിനുകളാണ് നൽകിക്കൊണ്ടിരിക്കുന്നത്. ഇവയെല്ലാം സുരക്ഷിതവും പ്രതിരോധ ശേഷി തെളിയിക്കപ്പെട്ടതാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.












Click it and Unblock the Notifications